'എന്നെ വാതുവെപ്പുകാരന്‍ എന്നു വിളിക്കാന്‍ നിങ്ങള്‍ ആരാണ്, കോടതിക്കും മുകളിലാണോ താങ്കള്‍, ദൈവം പോലും നിങ്ങളോട് ക്ഷമിക്കില്ല'; ഗംഭീറിനെതിരെ വീണ്ടും ശ്രീശാന്ത്

ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റില്‍ ഇന്ത്യ ക്യാപിറ്റല്‍സും ഗുജറാത്ത് ജയന്റ്‌സും തമ്മിലുള്ള മത്സരത്തിനിടെ ഇന്ത്യ ക്യാപിറ്റല്‍സ് നായകന്‍ ഗൗതം ഗംഭീറുമായുണ്ടായ തര്‍ക്കത്തില്‍ വീണ്ടും രൂക്ഷ പ്രതികരണവുമായി മലയാളി താരം ശ്രീശാന്ത്. മത്സരത്തിനിടെ തന്നെ ഗംഭീര്‍ ഒത്തുകളിക്കാരനെന്ന് വിളിച്ച് അപമാനിച്ചുവെന്ന് പറഞ്ഞ് ശ്രീശാന്ത് ഇന്നലെ വീഡിയോ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ ശ്രദ്ധനേടാനുള്ള ശ്രമമാണ് എന്ന് പറഞ്ഞ് ഗംഭീര്‍ ട്വീറ്റ് ചെയ്തു. ഇതിന് മറുപടി നല്‍കിയാണ് ശ്രീശാന്ത് ഒടുവില്‍ രംഗത്തുവന്നത്.

നിങ്ങള്‍ ഒരു കളിക്കാരനെന്ന നിലയിലും സഹോദരനെന്ന നിലയിലുമുളള എല്ലാ പരിധികളും ലംഘിച്ചിരിക്കുന്നു. നിങ്ങളൊരു ജനപ്രതിനിധി കൂടിയാണ്. എന്നിട്ടും, നിങ്ങള്‍ സാഹതാരങ്ങളോടെല്ലാം കലഹിച്ചുകൊണ്ടേയിരിക്കുകയാണ്. നിങ്ങളെന്നെ പ്രകോപിപ്പിച്ചിട്ടും ഞാന്‍ തിരിച്ച് പുഞ്ചിരിക്കുക മാത്രമാണ് ചെയ്തത്.

എന്നെ ഒരു ഫിക്‌സര്‍ എന്ന് വിളി അപമാനിക്കാന്‍ നിങ്ങളാരാണ്. സുപ്രീം കോടതിക്കും മുകളിലാണോ നിങ്ങള്‍. വായില്‍ തോന്നിയത് വിളിച്ചുപറയാന്‍ നിങ്ങള്‍ക്ക് അധികാരമില്ല. അമ്പയര്‍മാരെ പോലും നിങ്ങള്‍ വാക്കാല്‍ അധിക്ഷേപിച്ചു, എന്നിട്ടും നിങ്ങള്‍ വിമര്‍ശനങ്ങള്‍ വരുമ്പോള്‍ പുഞ്ചിരിക്കുന്നതിനെക്കുറിച്ചാണോ പറയുന്നത്?

കൂടെയുള്ളവരോട് ഒരു തരത്തിലുള്ള ബഹുമാനവും ഇല്ലാത്ത അഹങ്കാരിയും യാതൊരു നിലവാരവുമില്ലാത്ത വ്യക്തിയുമാണ് നിങ്ങള്‍. ഇന്നലെ വരെ നിങ്ങളോടും കുടുംബത്തോടും എനിക്ക് ബഹുമാനമായിരുന്നു. മത്സരത്തിനിടെ നിങ്ങള്‍ എന്നെ ഫിക്‌സര്‍ എന്ന് ഒരുതവണയല്ല ഏഴോ എട്ടോ തവണ വിളിച്ചു.

ജീവിതത്തില്‍ ഞാന്‍ അനുഭവിച്ചത് ഓര്‍ത്താല്‍ ഒരിക്കലും നിങ്ങളോട് ക്ഷമിക്കാനാകില്ല. നിങ്ങള്‍ പറഞ്ഞതും ചെയ്തതും തെറ്റാണെന്ന് ഉള്ളിന്റെയുള്ളില്‍ നിങ്ങള്‍ക്കറിയാം. ദൈവം പോലും നിങ്ങളോട് ക്ഷമിക്കില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. ആ സംഭവത്തിനുശേഷം നിങ്ങള്‍ ഫീല്‍ഡ് ചെയ്യാന്‍ പോലും ഇറങ്ങിയില്ലല്ലോ. ധൈര്യമായി വരൂ, ദൈവം എല്ലാം കാണുന്നുണ്ട്- ശ്രീശാന്ത്

Latest Stories

രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു; 1090 പേര്‍ക്ക് മെഡൽ, എസ്പി അജിത് വിജയന് വിശിഷ്ട സേവനത്തിനുള്ള മെഡല്‍

ബെൻ സ്റ്റോക്സിനെ മറികടന്ന് ശുഭ്മാൻ ഗിൽ; നാലാം തവണയും ICC Player Of The Month തൂക്കി

'വോട്ട് കള്ളൻ, സിംഹാസനം വിട്ടുപോകുക', കോൺഗ്രസിൻ്റെ രാജ്യവ്യാപക പ്രക്ഷോഭത്തിന് ഇന്ന് തുടക്കം; രാത്രി 8 ന് മെഴുകുതിരി പ്രകടനം

ക്യാമ്പസുകളിൽ ഇന്ന് വിഭജന ഭീതി ദിനം ആചരിക്കണമെന്ന് ഗവർണർ; പാടില്ലെന്ന് സർക്കാർ, ഭിന്നത രൂക്ഷം

ഓസ്‌ട്രേലിയയുമായുള്ള തോൽവിക്ക് ശേഷം ഗംഭീർ നടത്തിയ തന്ത്രപരമായ മാറ്റം; ഇംഗ്ലണ്ടിലെ ഇന്ത്യയുടെ മാസ്മരിക പ്രകടനത്തിന് പിന്നിലെ രഹസ്യം

വിരമിക്കൽ റിപ്പോർട്ടുകൾക്കിടയിലും ഏകദിന റാങ്കിംഗിൽ രോഹിത്തിന് കുതിപ്പ്, മുന്നിൽ ഒരാൾ മാത്രം!

ക്യാപ്റ്റന്‍സി പോരല്ല, സഞ്ജു റോയല്‍സ് വിടാന്‍ ആ​ഗ്രഹിക്കുന്നതിന്റെ കാരണം മറ്റൊന്ന്!; ഉത്തപ്പ പറയുന്നു

മാധ്യമപ്രവര്‍ത്തകര്‍ നല്‍കുന്ന വാര്‍ത്തയുടെ പേരില്‍ രാജ്യദ്രോഹ കുറ്റം ചുമത്താനാകില്ല; നിലപാട് വ്യക്തമാക്കി സുപ്രിംകോടതി

രോഹിത് ശർമയുടെ പുതിയ കാറിന്റെ നമ്പർ '3015', കാരണം ഇതാണ്

തലസ്ഥാനനഗരി ഒരുങ്ങുന്നു; വനിതാ ലോകകപ്പിന് തിരുവനന്തപുരം വേദിയാകും