ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ ആർസിബിക്ക് ആദ്യ പരാജയം സമ്മാനിച്ച് രാജസ്ഥാൻ റോയൽസ്. 6 വിക്കറ്റുകൾക്കാണ് രാജസ്ഥാൻ വിജയിച്ചത്. യുവ താരങ്ങളായ വൈഭവ് സൂര്യവൻഷിയുടെയും ദ്രുവ് ജുറലിന്റെയും മികവിലാണ് ആർസിബിയെ പരാജയപ്പെടുത്തിയത്. അക്രമണോസക്തമായ ബാറ്റിംഗ് പ്രകടനത്തിലൂടെ ആർസിബി ബോളർമാർക്ക് മോശമായ സമയമാണ് താരങ്ങൾ നൽകിയത്.
ആര്‍സിബി ഉയര്‍ത്തിയ 202 റണ്‍സ് വിജയലക്ഷ്യം 18 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ മറികടന്നു. ഇതോടെ സീസണിലെ വിജയക്കുതിപ്പ് തുടരുകയാണ് രാജസ്ഥാൻ റോയല്‍സ്. 26 പന്തില്‍ 78 റണ്‍സെടുത്താണ് ഓപ്പണര്‍ വൈഭവ് സൂര്യവൻഷി പുറത്തായത്. 43 പന്തില്‍ 81 റണ്‍സെടുത്ത് ധ്രുവ് ജുറേല്‍ പുറത്താകാതെ നിന്നു. മത്സരശേഷം വൈഭവ് സംസാരിച്ചു.
‘ഞാൻ പരിശീലിക്കുന്നത് എന്താണോ അത് നടപ്പിലാക്കുകയാണ് ഇപ്പോൾ. എന്റെ മനസ്സിൽ ആരാണ് ബോളർ എന്ന ചിന്തയുണ്ടെങ്കിലും ഞാൻ നോക്കുന്നതും ശ്രദ്ധിക്കുന്നതും പന്തിനെയാണ് ബോളറിനെയല്ല’ വൈഭവ് സൂര്യവൻഷി പറഞ്ഞു.