തിലക് വർമ്മ ബാറ്റ് ചെയ്യുന്നതും ഫീൽഡ് ചെയ്യുന്നതും കാണുമ്പോൾ എവിടെയൊക്കെയോ ഒരു റെയ്ന വൈബ്, പുതിയ സുരേഷ് റെയ്‌നയെ കിട്ടിയെന്ന് ആരാധകർ

തന്റെ ആദ്യ അന്താരാഷ്ട്ര മത്സരം കളിക്കുമ്പോൾ, ബ്രയാൻ ലാറ സ്റ്റേഡിയത്തിൽ നടന്ന ആദ്യ ടി20 ഐയിൽ വെസ്റ്റ് ഇൻഡീസ് ബാറ്റിംഗ് താരം ജോൺസൺ ചാൾസിനെ പവലിയനിലേക്ക് മടക്കി അയച്ച ഒരു ഡൈവിംഗ് ക്യാച്ചിലൂടെ പുറത്താക്കി ഇന്ത്യൻ ബാറ്റർ തിലക് വർമ്മ കളത്തിൽ തന്റെ സാന്നിധ്യം അറിയിച്ചു. മുൻ ഇന്ത്യൻ താരം സുരേഷ് റെയ്‌നയോട് നിരവധി തവണ ആരാധന പ്രകടിപ്പിച്ചിട്ടുള്ള വർമ്മ, തന്റെ പരിശ്രമത്തിലൂടെ ഒരു നിമിഷം തന്റെ ഹീറോയെ തന്നെ ഓർമിപ്പിച്ചു.

മത്സരത്തിൽ 2 ക്യാച്ചുകളും സ്വന്തമാക്കിയ താരം തന്നെ ആയിരുന്നു ഇന്ത്യയുടെ ടോപ് സ്കോററും. എല്ലാ അർത്ഥത്തിലും സുരേഷ് റെയ്‌ന ഓർമിപ്പിക്കുന്ന രീതിയിൽ ബാറ്റ് ചെയ്യുന്ന താരം ആദ്യ മത്സരത്തിൽ തന്നെ കാഴ്ചവെച്ച മികച്ച ബാറ്റിങ്ങും ഫീൽഡിങ്ങും കാണുമ്പോൾ തങ്ങളുടെ പഴയ സൂപ്പർ താരത്തെ ഓർത്ത് പോയി എന്നാണ് ആരാധകർ പറയുന്നത്.

കൃത്യമായ മത്സരം അറിയില്ലെങ്കിൽ പോലും , ഹൈദരാബാദിൽ നടന്ന ചെന്നൈ സൂപ്പർ കിംഗ്സ് പോരാടിയ ചാമ്പ്യൻസ് ലീഗ് ട്വന്റി20 2014 മത്സരങ്ങളിൽ ഒന്നിലെ ബോൾ ബോയ്‌സിൽ ഒരാളായിരുന്നു വർമ്മ. തന്റെ കൺമുന്നിൽ ആദ്യമായി റെയ്‌ന ബാറ്റിംഗിന് ഇറങ്ങിയതിനെക്കുറിച്ച് പറഞ്ഞത് ഇങ്ങനെ

“ഞാൻ ഒരു ബോൾ ബോയ് ആയിരിക്കുമ്പോൾ CLT20 യിലാണ് സുരേഷ് റെയ്‌നയെ ആദ്യമായി കാണുന്നത്. ഞാൻ എപ്പോഴും അദ്ദേഹത്തെ പോലെയാകാൻ ആഗ്രഹിക്കുന്നു,” ഇന്ത്യൻ പ്രീമിയർ ലീഗ് 2022 കാലത്ത് MITV പോസ്റ്റ് ചെയ്ത വീഡിയോയിൽ വർമ്മ പറഞ്ഞു. ശേഷം അദ്ദേഹത്തെ കണ്ടപ്പോൾ താരം നൽകിയ ഉപദേശം ബാറ്റിംഗിൽ ഒരുപാട് സഹായിച്ചെന്നും സൂപ്പർ താരം ഓർത്തു.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ