ഞാൻ ഡ്രസിംഗ് റൂമിൽ ചെന്നപ്പോൾ ആ രണ്ട് താരങ്ങളും കരയുന്നു, അത് കണ്ടപ്പോൾ ഞാൻ വിഷമിച്ചു; ലോകകപ്പ് ഫൈനലിന് ശേഷം സംഭവിച്ച കാര്യങ്ങളെക്കുറിച്ച് വെളിപ്പെടുത്തലുമായി രവിചന്ദ്രൻ അശ്വിൻ

2023 ലോകകപ്പ് ഫൈനൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഇന്ത്യയുടെ തോൽവി ഇപ്പോഴും ആരാധകർക്ക് ദഹിക്കാനായിട്ടില്ല. ഇന്ത്യ വിജയകിരീടം ചൂടുന്നത് കാണാൻ കാത്തിരുന്ന് ആരാധകർ നിസാരരായി. സൂപ്പർ താരങ്ങളുടെ അവസാന ലോകകപ്പിൽ അത്തരമൊരു കിരീടം ഇന്ത്യ അർഹിച്ചിരുന്നു എന്നതാണ് വാസ്തവം. ഇപ്പോഴിതാ ലോകകപ്പ് ഫൈനലിന് ശേഷം രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും കണ്ണീരോടെ കരയുന്നത് കണ്ടപ്പോൾ തനിക്ക് വേദന ഉണ്ടായെന്ന് രവിചന്ദ്രൻ അശ്വിൻ അടുത്തിടെ സംസാരിച്ചു.

സെമി ഫൈനൽ വരെ 10 ഗെയിമുകളും വിജയിച്ചിട്ടും, ഓസീസിനെതിരായ വലിയ ഫൈനൽ ദിനത്തിൽ ഇന്ത്യ തിളങ്ങിയില്ല. ഇന്ത്യയുടെ ഭാഗത്ത് നിന്ന് വളരെ മോശം ബാറ്റിംഗ് പ്രകടനം ഉണ്ടായപ്പോൾ ബൗളർമാർക്കും കാര്യമായ ഒന്നും ചെയ്യാൻ പറ്റിയില്ല. കൃത്യമായ ഹോം വർക്കിൽ എത്തിയ ഓസ്ട്രേലിയ ഇന്ത്യയെ തകർത്തെറിയുക ആയിരുന്നു എന്ന് പറയാം.

തന്റെ യൂട്യൂബ് ചാനലിൽ എസ് ബദരീനാഥിനോട് സംസാരിക്കവെയാണ് അശ്വിൻ അവസാന തോൽവിക്ക് ശേഷമുള്ള നിമിഷങ്ങൾ അനുസ്മരിച്ചത്. വിരാടും രോഹിതും തമ്മിലുള്ള ചലനാത്മകതയെയും അവരുടെ നേതൃത്വത്തെയും അദ്ദേഹം പ്രശംസിച്ചു.

“അതെ, ഞങ്ങൾക്ക് വേദന തോന്നി. രോഹിതും വിരാടും കരയുകയായിരുന്നു. അത് കണ്ട് വിഷമം തോന്നി. ഈ ടീം ഒരു അനുഭവപരിചയമുള്ള ടീമായിരുന്നു. എന്താണ് ചെയ്യേണ്ടതെന്ന് എല്ലാവർക്കും അറിയാമായിരുന്നു. പിന്നെ, അത് പ്രൊഫഷണലായിരുന്നു. എല്ലാവർക്കും അറിയാം. രോഹിതും വിരാടും പോലുള്ള രണ്ട് താരങ്ങൾ ടീമിൽ ഉള്ളപ്പോൾ ടീം ആകെ ഉണർന്നു,

ക്യാപ്റ്റൻ രോഹിത് ശർമ്മയെയും തന്റെ കളിക്കാരെ മനസ്സിലാക്കാൻ അദ്ദേഹം നടത്തുന്ന ശ്രമത്തെയും പ്രശംസിച്ചുകൊണ്ട് അശ്വിൻ നിറഞ്ഞുനിന്നു.

“നിങ്ങൾ ഇന്ത്യൻ ക്രിക്കറ്റിലേക്ക് നോക്കുകയാണെങ്കിൽ, എല്ലാവരും നിങ്ങളോട് പറയും എംഎസ് ധോണി മികച്ച ക്യാപ്റ്റൻമാരിൽ ഒരാളാണ്. രോഹിത് ശർമ്മ ഒരു മികച്ച വ്യക്തിയാണ്. ടീമിലെ എല്ലാവരെയും അദ്ദേഹം മനസ്സിലാക്കുന്നു, നമ്മൾ ഓരോരുത്തരും ഇഷ്ടപ്പെടുന്നതും ഇഷ്ടപ്പെടാത്തതും എന്താണെന്ന് അവനറിയാം. ഓരോ അംഗത്തെയും വ്യക്തിപരമായി അറിയാൻ അദ്ദേഹം പരിശ്രമിക്കുന്നു,” അശ്വിൻ പറഞ്ഞു.

“ലോകകപ്പ് നേടാൻ അവൻ ആഗ്രഹിച്ചു, അതിനായി അവൻ അധ്വാനിച്ചു. ഉറക്കം പോലും അതിനായിട്ട് അവൻ നഷ്ടപ്പെടുത്തി. ടീമിലെ താരങ്ങൾക്ക് അവൻ നൽകുന്ന ഊർജം അത് വളരെ വലുതാണ്. അദ്ദേഹത്തിന്റെ കീഴിൽ നല്ല സമയം ആയിരുന്നു ഞങ്ങൾക്ക് ഉണ്ടായിരുന്നത്.” അശ്വിൻ വാക്കുകൾ അവസാനിപ്പിച്ചു.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്