സ്വയം പണി കിട്ടിയപ്പോൾ മനസിലായില്ലേ, ഈ പിച്ചിലൊക്കെ എങ്ങനെയാ ക്രിക്കറ്റ് കളിക്കുന്നത്; പിച്ചിനെയും ഇന്ത്യയെയും ട്രോളി ഹെയ്ഡൻ

ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി സ്വന്തമാക്കാന്‍ ഇന്‍ഡോറില്‍ മൂന്നാം ടെസ്റ്റിന് ഇറങ്ങിയ ഇന്ത്യയ്ക്ക് വമ്പന്‍ തിരിച്ചടി. മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത തീരുമാനത്തെ ഒരു നിമിഷം നായകന്‍ രോഹിത് പഴിച്ചിട്ടുണ്ടാകണം. ഇന്‍ഡോറില്‍ ബാറ്റിംഗിനിറങ്ങിയ ഇന്ത്യതകര്ന്നടിഞ്ഞിരിക്കുകയാണ്. 10 വിക്കറ്റുകളും നഷ്‌ടമായ ഇന്ത്യൻ സ്കോർ ബോർഡിൽ ആകെ ഉള്ളത് 109 റൺസ് മാത്രം.

രോഹിത് ശര്‍മയാണ് (12) ആദ്യം പുറത്തായത്. മാത്യു കുനെമാന്റെ പന്തില്‍ അലക്സ് കാരി സ്റ്റമ്പ് ചെയ്താണ് രോഹിത് പുറത്തായത്. പിന്നാലെ ശുഭ്മാന്‍ ഗില്ലിനെയും (21) കുനെമാന്‍ പുറത്താക്കി. ചേതേശ്വര്‍ പുജാര (1) വീണ്ടും നിരാശപ്പെടുത്തി. നേതന്‍ ലയണിന്റെ പന്തില്‍ താരം ബൗള്‍ഡാകുകയായിരുന്നു. സ്ഥാനക്കയറ്റം കിട്ടിയെത്തിയ രവീന്ദ്ര ജഡേജയ്ക്കും (4) പിടിച്ചുനില്‍ക്കാനായില്ല. ലയണിന്റെ പന്തില്‍ കുനെമാന് ക്യാച്ച്. പിന്നാലെ ക്രീസിലെത്തി രണ്ടാം പന്തില്‍ തന്നെ ശ്രേയസ് അയ്യരും (0) മടങ്ങിയതോടെ ഇന്ത്യ അഞ്ചിന് 45 എന്ന നിലയിലേക്ക് വീണു. കോഹ്ലി- കെ.എസ് ഭരത് സഖ്യം രക്ഷിക്കുമെന്ന് ഓർത്തപ്പോൾ 22 റൺസെടുത്ത കോലിയുടെ വിക്കറ്റ് മാത്യു കുഹ്നെമാനെടുത്തതോടെ ഇന്ത്യൻ ഇന്നിംഗ്സ് പിന്നെ വളരെ വേഗം അവസാനിക്കുക ആയിരുന്നു. മാത്യു കുഹ്നെമാന്‍ 5 വിക്കറ്റുകൾ നേടി ഇനിയാണ് ബാറ്റിംഗ് നടുവൊടിച്ച്.

പിച്ചിനെക്കുറിച്ച് ഉള്ള മാത്യു ഹൈഡന്റെ പ്രതികരണം ഇങ്ങനെ, “ഒരു തരത്തിലും ആറാം ഓവറിൽ സ്പിന്നർമാർ പന്തെറിയാൻ പാടില്ല. ഇത്തരത്തിലുള്ള പ്രതലങ്ങൾ എനിക്ക് ഇഷ്ടപ്പെടാത്തതിന്റെ കാരണം ഇതാണ്. ആദ്യ ദിനത്തിൽ തന്നെ ഇങ്ങനെ തിരിയുന്ന പിച്ച, ഏത് ടീം ജയിച്ചാലും ഇതൊന്നും അത്ര നല്ലതല്ല.”

ഓസ്ട്രേലിയ ബാറ്റ് ചെയ്യുമ്പോഴും പിച്ച് ഇത്തരത്തിലാണ് പ്രതികരിക്കുന്നതെങ്കിൽ വലിയ വിമർശനം പിച്ചിന് പിന്നാലെ ഉയരുമെന്ന് ഉറപ്പാണ്.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ