'ദ ഹണ്ട്രഡ്' ക്രിക്കറ്റിനെ അറിയാം, നിയമങ്ങള്‍ ഇങ്ങനെയൊക്കെ

ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡിന്റെ തലയില്‍ ഉദിച്ച ക്രിക്കറ്റിന്റെ പുതു രൂപം. “ദ ഹണ്ട്രഡ്” ക്രിക്കറ്റിന്റെ ആദ്യ പതിപ്പാണ് ഇക്കുറി അരങ്ങേറുന്നത്. ഇംഗ്ലണ്ടിലെയും വെയ്ല്‍സിലെയും വിവിധ നഗരങ്ങളെ പ്രതിനിധീകരിക്കുന്ന എട്ട് ടീമുകള്‍ ടൂര്‍ണമെന്റില്‍ പോരടിക്കും. പുരുഷ, വനിത വിഭാഗങ്ങളിലെ ടീമുകള്‍ റൗണ്ട് റോബിന്‍ ലീഗില്‍ മത്സരിച്ച് പ്ലേ ഓഫിലേക്ക് യോഗ്യത നേടുന്ന തരത്തിലാണ് ടൂര്‍ണമെന്റിന്റെ ഘടന.

ദ ഹണ്ട്രഡ് ക്രിക്കറ്റ് നിയമങ്ങള്‍:

1- ക്രിക്കറ്റിന്റെ മറ്റ് ഫോര്‍മാറ്റുകളിലേതിനു സമാനമായി ഒരു ടീമില്‍ പതിനൊന്ന് താരങ്ങളുണ്ടാവും.
2- 100 പന്തുകള്‍ നീളുന്നതാണ് ഒരു ഇന്നിംഗ്‌സ്.
3- പത്ത് ബോളുകള്‍ പൂര്‍ത്തിയാക്കുമ്പോള്‍ ഫീല്‍ഡിംഗ് ടീം എന്‍ഡുകള്‍ മാറും.
4- ബൗളര്‍മാര്‍ക്ക് തുടര്‍ച്ചയായി അഞ്ച് ബോളുകളോ അതല്ലെങ്കില്‍ പത്ത് ബോളുകളോ എറിയാം. ഇക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ ക്യാപ്റ്റന് അധികാരമുണ്ട്.
5- ഒരു ബൗളറിന് പരമാവധി 20 പന്തുകള്‍ വരെ എറിയാം.
6- ബൗളിംഗ് ടീമിന് രണ്ടു മിനിറ്റ് നീളുന്ന ഒരു സ്ട്രാറ്റജിക് ടൈം ഔട്ട് എടുക്കാം.
7-മത്സരത്തിനിടെ പരിശീലകന് ഗ്രൗണ്ടിലെത്തി താരങ്ങളുമായി തന്ത്രങ്ങള്‍ മെനയാം.
8- 25 പന്തുകള്‍ നീളുന്ന പവര്‍ പ്ലേ
9- പവര്‍ പ്ലേ സമയത്ത് 30 വാര സര്‍ക്കിളിനുള്ളില്‍ രണ്ട് ഫീല്‍ഡര്‍മാത്രം.
10- ഒരു മത്സരത്തിന്റെ ദൈര്‍ഘ്യം രണ്ടര മണിക്കൂര്‍.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ