എന്താണ് ഇന്ത്യൻ ആരാധകരെ നന്നാകാതെ, ബംഗ്ലാദേശ് ക്രിക്കറ്റ് ആരാധകനെ അപമാനിച്ച് ഒരു കൂട്ടം ആരാധകർ; കളിപ്പാട്ട കടുവയെ വലിച്ചെറിഞ്ഞ് കളിയാക്കൽ;വീഡിയോ പുറത്തുവന്നതോടെ സംഭവം ചർച്ചയാകുന്നു

മറ്റൊരു ദിവസം, ഇന്ത്യൻ ആരാധകരുടെ മറ്റൊരു മോശം പെരുമാറ്റം വെളിച്ചത്ത് വന്നിരിക്കുന്നു. വ്യാഴാഴ്ച പൂനെയിൽ നടന്ന ഇന്ത്യ ബംഗ്ലാദേശ് ക്രിക്കറ്റ് ലോകകപ്പ് പോരാട്ടത്തിനിടെ ബംഗ്ലാദേശിന്റെ സൂപ്പർ ആരാധകൻ ടൈഗർ ഷൊയ്ബ് എന്നറിയപ്പെടുന്ന ഷൊയ്ബ് അലി ബുഖാരിയെ ഇന്ത്യൻ ആരാധകർ അപമാനിച്ചു. ബംഗ്ലാദേശ് ഇന്ത്യയോട് തോറ്റതിന് ശേഷം ചില ഇന്ത്യൻ ആരാധകർ അദ്ദേഹത്തിന്റെ കൈയിൽ ഇരുന്ന കടുവയുടെ ചിഹ്നം ക്രീയ മുറിക്കുകയാണ് ചെയ്തത്. ഈ ലോകകപ്പിൽ ഇന്ത്യ പാകിസ്ഥാൻ മത്സരത്തിനിടെ പാകിസ്ഥാൻ താരം മുഹമ്മദ് റിസ്‌വാനെയും ഇന്ത്യൻ ആരാധകർ അപമാനിച്ചിരുന്നു. പാകിസ്ഥാൻ ടീം ആകട്ടെ ഇതിനെതിരെ പരാതിയും പറഞ്ഞിരുന്നു.

വിഷയത്തിൽ ബംഗ്ലാദേശ് ഐസിസിക്ക് പരാതി നൽകിയിട്ടില്ലെങ്കിലും ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ ഈ പ്രവർത്തിക്ക് വലിയ വിമര്ശനമാണ് കിട്ടുന്നത് “അതിഥി ദേവോ ഭവ” എന്ന മുദ്രാവാക്യം ഉയർത്തുന്ന ഒരു രാജ്യത്ത്, ഇത്തരം സംഭവങ്ങൾ ലോക വേദിയിൽ ഇന്ത്യയെ മോശമായി കാണിക്കുന്നു.

ഇന്ത്യൻ ക്രിക്കറ്റ് മാച്ച് ഒരിക്കലും നഷ്‌ടപ്പെടാത്ത സുധീർ കുമാർ ചൗധരിയെപ്പോലെ, ടൈഗർ ഷൊയ്‌ബോ അത്തരത്തിലുള്ള ഒരു സൂപ്പർ ആരാധകനാണ്. ടൈഗർ ഷൊയ്ബ് തന്റെ ശരീരത്തിന് കടുവയുടെ നിറത്തിൽ ചായം പൂശുന്നു. ബംഗ്ലാദേശ് ക്രിക്കറ്റിന്റെ ഭാഗ്യചിഹ്നമായി അദ്ദേഹം ഒരു കളിപ്പാട്ട കടുവയെ തലയിൽ വഹിക്കുന്നു. ഇന്ത്യയിലും വിദേശത്തും വളരെക്കാലമായി ക്രിക്കറ്റ് കാണുന്ന അദ്ദേഹം ഒരു ബംഗ്ലാദേശ് ക്രിക്കറ്റ് മത്സരവും നഷ്ടപ്പെടുത്തുന്നില്ല.

എന്തായാലും സംഭവം , വലിയ വിവാദമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇന്ത്യൻ ആരാധകരിൽ ഒരു വിഭാഗം സംഭവത്തിന്റെ ആഴം മനസിലാക്കി മാപ്പ് പറയുന്നുണ്ട്. ഇത്തരം പ്രവർത്തികൾ ആരും ചെയ്യരുതെന്നും പറയുന്നുമുണ്ട്.

Latest Stories

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്; അസോസിയേറ്റ് പ്രൊഫസര്‍ക്കെതിരെ പൊലീസ് കേസെടുത്തു

രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഇടിമിന്നലേറ്റ് 11 മരണം; രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

അമീബിക് മസ്തിഷ്‌ക ജ്വരം; നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടികളുടെ പരിശോധനഫലം നെഗറ്റീവ്

വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ; മെഡിക്കല്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍

രാമക്ഷേത്രത്തിന് പിന്നാലെ സീതാ ക്ഷേത്രം; സീതാമഢില്‍ പുതിയ പ്രഖ്യാപനവുമായി അമിത്ഷാ

സീതാമഡിയില്‍ സീതാ ക്ഷേത്രം, ബിഹാര്‍ ജനതയ്ക്ക് ഷായുടെ 'വന്‍ വാഗ്ദാനം'; രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

എറണാകുളത്ത് മഞ്ഞപ്പിത്തം വ്യാപിക്കുന്നു; മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് കളക്ടര്‍

ഇന്നത്തെ പിള്ളേർക്ക് ചില ഗ്രൂപ്പുകളുണ്ട്, ആ ഗ്രൂപ്പിൽ മാത്രമേ അവർ സിനിമ ചെയ്യൂ: മണിയൻപിള്ള രാജു

ഗ്യാങ്‌സ്റ്റര്‍ സ്‌ക്വാഡിന് ഒപ്പം..; തലൈവര്‍ക്കൊപ്പം 'കൂലി' തുടങ്ങും മുമ്പ് ശബരിമലയില്‍ ദര്‍ശനം നടത്തി ലോകേഷ് കനകരാജ്