ക്രിക്കറ്റ് താരമായില്ലായിരുന്നുവെങ്കില്‍ വേറെ എന്താകുമായിരുന്നു?; വാര്‍ണറുടെ മറുപടി കേട്ട് അത്ഭുതപ്പെട്ട് ക്രിക്കറ്റ് ലോകം

താനൊരു ക്രിക്കറ്റ് താരമായില്ലായിരുന്നുവെങ്കില്‍ വേറെ എന്താകുമായിരുന്നു എന്ന് വെളിപ്പെടുത്തി ഓസീസ് സൂപ്പര്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. താന്‍ ക്രിക്കറ്റ് താരമല്ലായിരുന്നുവെങ്കില്‍ ബഹിരാകാശ സഞ്ചാരിയാകാന്‍ തിരഞ്ഞെടുക്കുമായിരുന്നെന്ന് വാര്‍ണര്‍ വെളിപ്പെടുത്തി. ഏകദിന ലോകകപ്പിന് മുന്നോടിയായി തന്റെ വ്യക്തിപരമായ ചില ഇഷ്ടങ്ങള്‍ വെളിപ്പെടുത്തുമ്പോഴാണ് ഓസ്ട്രേലിയന്‍ ഓപ്പണര്‍ ഇക്കാര്യം പറഞ്ഞത്. ക്രിക്കറ്റിന് പുറമെ ഇന്ത്യന്‍ സംസ്‌കാരത്തോടുള്ള തന്റെ ഇഷ്ടവും താരവും തുറന്നുപറഞ്ഞു. ഇന്ത്യന്‍ ചലച്ചിത്ര താരം അല്ലു അര്‍ജുനൊപ്പം പ്രവര്‍ത്തിക്കാനുള്ള ആഗ്രഹം വാര്‍ണര്‍ പ്രകടിപ്പിച്ചു.

ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ഫിനിഷറിനെക്കുറിച്ച് ചോദിച്ചപ്പോള്‍, എംഎസ് ധോണിയുടെ പേര് പറയാന്‍ വാര്‍ണര്‍ മടിച്ചില്ല. സമ്മര്‍ദ്ദത്തിനിടയിലും ശാന്തനായി തുടരാനുള്ള ധോണിയുടെ കഴിവും അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ഫിനിഷിംഗ് കഴിവും ക്രിക്കറ്റ് ലോകത്ത് അദ്ദേഹത്തിന് ഇതിഹാസ പദവി നേടിക്കൊടുത്തിട്ടുണ്ട്.

‘എന്നെ സംബന്ധിച്ച് അത് എംഎസ് ധോണിയാണ്,’ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ഫിനിഷറിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ജിയോസിനിമയിലെ റാപ്പിഡ്-ഫയര്‍ ചോദ്യ-ഉത്തര സെഷനില്‍ വാര്‍ണര്‍ പറഞ്ഞു. ഷെയ്ന്‍ വോണ്‍, റിക്കി പോണ്ടിംഗ്, ആദം ഗില്‍ക്രിസ്റ്റ് എന്നിവരെ തന്റെ ആരാധനാപാത്രങ്ങളായി വാര്‍ണര്‍ എടുത്തുകാണിച്ചു. വോണിന്റെ ലെഗ് സ്പിന്‍, ഗില്‍ക്രിസ്റ്റിന്റെ തകര്‍പ്പന്‍ ഓപ്പണിംഗ് ബാറ്റിംഗ്, പോണ്ടിങ്ങിന്റെ ഓള്‍റൗണ്ട് ക്രിക്കറ്റ് കഴിവുകള്‍ എന്നിവയോടൊപ്പം അവരുടെ കളിരീതികള്‍ അനുകരിക്കാന്‍ ആഗ്രഹിച്ചിരുന്നതായി വാര്‍ണര്‍ വെളിപ്പെടുത്തി.

‘എന്നെ സംബന്ധിച്ചിടത്തോളം, ഷെയ്ന്‍ വോണും റിക്കി പോണ്ടിംഗും ആദം ഗില്‍ക്രിസ്റ്റും എന്റെ ആരാധനാപാത്രങ്ങളായിരുന്നു. അവര്‍ എങ്ങനെ കളിച്ചു അതുപോലെ കളിക്കാന്‍ ഞാന്‍ ആഗ്രഹിച്ചു. എനിക്ക് ഒരു ലെഗ് സ്പിന്നര്‍ ആകണം, ഗില്‍ക്രിസ്റ്റ് ഒരു ഓപ്പണിംഗ് ഡാഷര്‍ ആയിരുന്നു, റിക്കി പോണ്ടിംഗ് – നമ്മുടെ എക്കാലത്തെയും മികച്ച ക്രിക്കറ്റ് കളിക്കാരില്‍ ഒരാളാണ്- വാര്‍ണര്‍ പറഞ്ഞു.

ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരത്തെ (G.O.A.T) കുറിച്ച് ചോദിച്ചപ്പോള്‍, വാര്‍ണര്‍ ജാക്ക കാലിസിനെ തിരഞ്ഞെടുത്തു. ഇതുവരെ കളിച്ചിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കാരില്‍ ഒരാളായി പരക്കെ കണക്കാക്കപ്പെടുന്ന താരമാണ് ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ജാക്ക് കാലിസ്.

Latest Stories

RCB VS SRH: വിരമിച്ചു എന്നത് ശരിയാണ് പക്ഷെ എന്നെ തടയാൻ മാത്രം നീയൊന്നും വളർന്നിട്ടില്ല; സൺ റൈസേഴ്സിനെതിരെ കിംഗ് ഷോ

SRH VS RCB: മുംബൈ ഇന്ത്യൻസിന് ഇഷാൻ കിഷന്റെ സമ്മാനം; സൺ റൈസേഴ്സിൽ നിന്നാലും ചെക്കന് കൂറ് അംബാനി ടീമിനോട്

ദേശീയപാത ആകെ പൊളിഞ്ഞ് പോകുമെന്ന് കരുതേണ്ട; കേന്ദ്രം ഉപേക്ഷിക്കാനൊരുങ്ങിയ പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി

SRH VS RCB: ഇഷാന്‍ കിഷനെ വട്ടത്തില്‍ ഇരുന്ന് കളിയാക്കിയവരൊക്കെ എന്തിയേ, ആര്‍സിബിക്കെതിരെ കത്തിക്കയറി താരം, കാത്തിരിപ്പിനൊടുവില്‍ ഇംപാക്ടുളള ഇന്നിങ്‌സ്

RCB VS SRH: അഭിഷേകിന് കാറിനോട് വല്ല ദേഷ്യവുമുണ്ടോ? പുത്തന്‍ ഇവിയുടെ ചില്ല് പൊട്ടിച്ച് താരം, സിക്‌സടിച്ചത് ഈ ബോളറുടെ പന്തില്‍

ചൈനയോട് മാത്രമല്ല ഇന്ത്യയോടും ട്രംപിന് താത്പര്യമില്ല; ഐ ഫോണുകള്‍ ഇന്ത്യയില്‍ നിര്‍മ്മിച്ചാല്‍ 25 ശതമാനം നികുതി; ആപ്പിളിന് കര്‍ശന നിര്‍ദ്ദേശവുമായി ഡൊണാള്‍ഡ് ട്രംപ്

ഭിക്ഷ യാചിച്ച് പ്രതിഷേധിച്ച മറിയക്കുട്ടി ബിജെപിയില്‍; ഒരു കോണ്‍ഗ്രസുകാരനും തന്റെ കാര്യങ്ങള്‍ അന്വേഷിച്ചിട്ടില്ല; ബിജെപിയില്‍ ചേര്‍ന്നത് കോണ്‍ഗ്രസ് അവഗണിച്ചതുകൊണ്ടെന്ന് മറിയക്കുട്ടി

RCB VS SRH: ക്യാപ്റ്റനെ മാറ്റി ആര്‍സിബി, ഇതെന്ത് പരിപാടിയാ, പ്ലേഓഫില്‍ എത്തിച്ചത് അവനാ, എന്നിട്ടെന്തിന് ആ താരത്തെ പുറത്താക്കി

പ്രമേഹവും തൈറോയ്ഡും - ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

INDIAN CRICKET: ഇന്ത്യന്‍ ടീമിന് വന്‍ തിരിച്ചടി, ബുംറയ്ക്ക് ഇത് എന്താണ് പറ്റിയത്, ഇംഗ്ലണ്ടിനെതിരെ ടീം വിയര്‍ക്കും, എന്നാലും ഇത് പ്രതീക്ഷിച്ചില്ലെന്ന് ആരാധകര്‍