Ipl

തോറ്റെങ്കിൽ എന്താ ഞങ്ങൾക്ക് നിന്നെ കിട്ടിയല്ലോ, സോഷ്യൽ മീഡിയയിൽ ടിം ഡേവിഡ് തരംഗം

സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ (SRH) മുംബൈ ഇന്ത്യൻസ് (MI) വെറും 3 റൺസിന് തോറ്റ മത്സരത്തിൽ നിർണായകമായത് ടിം ഡേവിഡിന്റെ റൺ ഔട്ട് തന്നെയാണ്. നടരാജനെ പഞ്ഞിക്കിട്ട ആ ഓവർ മതി വരും വർഷങ്ങളിലേക്കുള്ള കണ്ടെത്തലിന്റെ റേഞ്ച് മനസിലാക്കാൻ.

ടി. നടരാജന്റെ ഓവറിൽ നേടിയ ആ 26 റൺസ് മുംബൈയെ അത്ഭുത വിജയത്തിലേക്ക് നയിക്കുമെന്ന് തോന്നിച്ചു.എന്നിരുന്നാലും, അടുത്ത ഓവറിൽ സ്‌ട്രൈക്ക് നിലനിർത്താനുള്ള ശ്രമത്തിൽ, ഡേവിഡ് അപകടസാധ്യതയുള്ള ഒരു സിംഗിൾ ഓടുകയും പുറത്താവുകയും ചെയ്തു.

ഹൈദരാബാദ് ഉയർത്തിയ 194 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംൈബയുടെ പോരാട്ടം 20 ഓവറിൽ ഏഴു വിക്കറ്റിന് 190 റൺസിൽ അവസാനിച്ചു. ടിം ഡേവിഡ് (18 പന്തിൽ 46), രോഹിത് ശർമ (36 പന്തിൽ 48), ഇഷാൻ കിഷൻ (34 പന്തിൽ 43) എന്നിവരുടെ പ്രകടനത്തിനും മുംബൈയെ വിജയത്തിൽ എത്തിക്കാനായില്ല.

മത്സരം കൈവിട്ടെങ്കിലും ഡേവിഡ് സ്റ്റാർ ആയെന്ന് പറയാം. ഈ വർഷം കാര്യങ്ങൾ പിഴച്ചെങ്കിലും അടുത്ത വര്ഷം ജോഫ്രെ ആർച്ചർ കൂടിയെത്തുന്നത്തോടെ അടുത്ത വര്ഷം എല്ലാം അനുകൂലമാകും എന്ന പ്രതീക്ഷയിലാണ് മുംബൈ ആരാധകർ.

ടിം ഡേവിഡ് തരംഗമാണ് സോഷ്യൽ മീഡിയിൽ ഉടനീളം കാണാൻ സാധിക്കുന്നത്.

Latest Stories

'അതിജീവിത കഴിഞ്ഞാല്‍ അടുത്തത് നീ'; പള്‍സര്‍ സുനിയുടെ വിഡിയോ, വിമര്‍ശനം ഉയര്‍ന്നപ്പോള്‍ കമന്റ് ബോക്‌സ് ഓഫ്

നടിയെ ആക്രമിച്ച കേസില്‍ അതിവേഗ അപ്പീല്‍ നീക്കവുമായി സര്‍ക്കാര്‍; ഹൈക്കോടതിയിലേക്കുള്ള നടപടികള്‍ ഇന്ന് തന്നെ തുടങ്ങും

'തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിച്ചത് ചരിത്ര വിജയം, ബിജെപിയെ അകറ്റിനിർത്താൻ സിപിഐഎമ്മുമായി ധാരണ ഒന്നും ആലോചിക്കുന്നില്ല'; രമേശ് ചെന്നിത്തല

ഇരുട്ടിന്റെ മേൽ പണിത ഡാറ്റാ നഗരം

മദ്യപിച്ച് വാഹനമോടിച്ച് അപകടം; പൊലീസുകാരനും സിനിമാതാരവുമായ ശിവദാസിനെതിരെ കേസ്

തദ്ദേശ തിരഞ്ഞെടുപ്പിലെ ഫലം പ്രതീക്ഷിക്കാത്ത തിരിച്ചടി, തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്തും'; ശക്തമായി തിരിച്ചു വരുമെന്ന് ബിനോയ് വിശ്വം

ഹോംവർക്ക് ചെയ്തില്ല, മൂന്നാം ക്ലാസുകാരന് അധ്യാപകന്റെ ക്രൂര മര്‍ദ്ദനം; സംഭവം ഒതുക്കി തീർക്കാൻ സ്‌കൂള്‍ അധികൃതരുടെ ശ്രമമെന്ന് പിതാവ്

എറണാകുളം ശിവക്ഷേത്രോത്സവത്തിന്‍റെ കൂപ്പണ്‍ വിതരണ ഉദ്ഘാടനത്തിന് ദിലീപ്; പ്രതിഷേധം കനത്തതോടെ പരിപാടിയിൽ നിന്ന് ഒഴിവാക്കി

‘പത്തനംതിട്ട വിട്ടു പോകരുത്, രാഹുൽ മാങ്കൂട്ടത്തിലിന് അന്വേഷണ സംഘത്തിന്റെ കർശന നിർദേശം; ഹൈക്കോടതി തീരുമാനത്തിന് ശേഷം ചോദ്യം ചെയ്യൽ

സഞ്ജുവിനോട് കാണിക്കുന്നത് അനീതി, ശുഭ്മൻ ഗില്ലിന് എന്തിന് ഇത്രയും അവസരങ്ങൾ?; മാനേജ്‍മെന്റിനെതിരെ വൻ ആരാധകരോഷം