'അശ്വിൻ പറയുന്നത് മണ്ടത്തരമാണ്, അർജുൻ ടെണ്ടുൽക്കറിനെ കുറിച്ച് പറയാൻ തനിക്ക് എന്താണ് യോഗ്യത': യോഗ്‌രാജ് സിംഗ്

മുംബൈ ഇന്ത്യൻസിൽ നിന്നും ലക്‌നൗ സൂപ്പർ കിങ്സിലേക്ക് ചേക്കേറിയ താരമാണ് അർജുൻ ടെണ്ടുൽക്കർ. എന്നാൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ കുപ്പായമണിഞ്ഞ അർജുൻ ടെണ്ടുൽക്കറെച്ചൊല്ലി ക്രിക്കറ്റ് ലോകത്ത് വാക്പോര് മുറുകുകയാണ്. അർജുന് ലഖ്‌നൗവിന്റെ പ്ലേയിംഗ് ഇലവനിൽ സ്ഥാനം ലഭിക്കില്ലെന്ന ആർ. അശ്വിൻ്റെ പ്രസ്താവനയ്ക്ക് കടുത്ത മറുപടിയുമായി മുൻ ഇന്ത്യൻ താരം യോഗ്‌രാജ് സിംഗ് രംഗത്തെത്തി.

മുംബൈ ഇന്ത്യൻസിൽ നിന്ന് 30 ലക്ഷം രൂപയ്ക്കാണ് അർജുനെ ലഖ്‌നൗ സ്വന്തമാക്കിയത്. എന്നാൽ ടീമിലെ ആഭ്യന്തര പേസർമാരുടെ ബാഹുല്യം കാരണം അർജുന് അവസരം ലഭിക്കില്ലെന്നായിരുന്നു അശ്വിൻ്റെ പക്ഷം. “അർജുൻ ടെണ്ടുൽക്കർ കളിക്കാൻ സാധ്യതയില്ല. മായങ്ക് യാദവ്, ആവേശ് ഖാൻ, മൊഹ്‌സിൻ ഖാൻ, മുഹമ്മദ് ഷമി എന്നിവരുള്ളപ്പോൾ അർജുൻ എങ്ങനെ ടീമിലിടം പിടിക്കാനാണ്? ഒന്നിലധികം താരങ്ങൾക്ക് പരിക്കേറ്റാൽ മാത്രമേ അർജുന് അവസരം ലഭിക്കൂ.” – ആർ. അശ്വിൻ തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.

എന്തായാലും ഈ വാക്കുകൾക്ക് പിന്നാലെ യുവരാജ് സിംഗിന്റെ പിതാവും അർജുന്റെ മുൻ പരിശീലകനുമായ യോഗ്‌രാജ് സിംഗ് അശ്വിൻ്റെ വാക്കുകളോട് ക്ഷോഭത്തോടെയാണ് പ്രതികരിച്ചത്. “അശ്വിൻ പറയുന്നത് വിഡ്ഢിത്തമാണ്. ഒരാളെക്കുറിച്ച് ഇങ്ങനെയൊക്കെ പറയാൻ അശ്വിൻ ആരാണ്? അർജുൻ സച്ചിൻ്റെ മകനാണ് എന്നത് വിടുക, അവനിലെ ബാറ്റിംഗ് പ്രതിഭ ആരും തിരിച്ചറിയുന്നില്ല. അവന് നട്ടെല്ലിന് പ്രശ്നമുണ്ടായിരുന്നു, അതുകൊണ്ട് പന്തെറിയാൻ ബുദ്ധിമുട്ടുണ്ട്. എന്നാൽ അവൻ സിക്സറുകൾ പറത്തുന്നത് ഞാൻ കണ്ടിട്ടുണ്ട്.” – യോഗ്‌രാജ് സിംഗ് ഇൻസൈഡ് സ്പോർട്ടിനോട് പറഞ്ഞു.

Latest Stories

വരുണിന്റെ കാര്യത്തിൽ ടെൻഷൻ വേണ്ട, അവൻ തിരിച്ച് വരും: കൊല്‍ക്കത്ത കോച്ച് അഭിഷേക് നായര്‍

രാജകീയ തിരിച്ചുവരവിന് തയ്യാറെടുത്ത് എം എസ് ധോണി; ഇനി കളികൾ വേറെ ലെവൽ എന്ന് ആരാധകർ

'കമ്മിൻസിന്റെ അഭാവം ടീമിനെ ബാധിക്കുന്നില്ല, ഇഷാൻ കിഷൻ മികച്ച രീതിയിലാണ് നയിക്കുന്നത്'; SRH മുഖ്യ പരിശീലകന്‍ ഡാനിയല്‍ വെട്ടോറി

പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിച്ച ഏക സർക്കാരാണ്; പറയുന്നത് നടപ്പിലാക്കും, അതാണ് ഗ്യാരണ്ടി : എം. വി. ഗോവിന്ദൻ

നമ്മുടെ ഊര്‍ജ സുരക്ഷ മോദി അമേരിക്കക്ക് തീറെഴുതി, പ്രധാനമന്ത്രി മോദി നട്ടെല്ലില്ലാത്ത ഭീരുവെന്ന് പ്രിയങ്ക ഗാന്ധി; പിണറായി വിജയന്‍ നരേന്ദ്രമോദിയുടെ ബി ടീം; പശ്ചിമേഷ്യന്‍ പ്രതിസന്ധിയില്‍ സര്‍ക്കാര്‍ നയം ഇന്ത്യക്കാര്‍ക്ക് സുരക്ഷ നല്‍കുന്നില്ല

'ഇത് ബിജെപിയുടെ അസഹിഷ്ണുതയുടെ സാമ്പിൾ', കോൺഗ്രസ് നിസ്സഹായാവസ്ഥ പ്രകടിപ്പിച്ചു; പിഷാരടിയെ തടഞ്ഞതിൽ പ്രതികരിച്ച് മുഖ്യമന്ത്രി

'പക്ഷെ ഇനിയും ശക്തമായി തിരിച്ചുവന്നു ചേട്ടന്മാർ സിനിമ എടുക്കും', കേസ് കൊടുത്തവൾ എക്കാലത്തും പുറത്തേക്ക്: പരിഹാസവുമായി സജിത മഠത്തിൽ

ആന്ധ്രയിലെ 'വോട്ടുകൊള്ള', നായിഡുവും ബിജെപിയും ജയിച്ച നിയമസഭാ തിരഞ്ഞെടുപ്പില്‍ വന്‍ക്രമക്കേട് നടന്നു?; രാത്രി 12 മണിക്ക് ശേഷം 17 ലക്ഷം വോട്ടുകള്‍ രേഖപ്പെടുത്തി

അൽപ്പം ശ്രദ്ധ വേണമായിരുന്നു, നാട്ടുഭാഷ ഉപയോഗിച്ചതാണ് പ്രശ്‌നമായത്; ബിഷപ്പുമാർക്കെതിരായി നടത്തിയ പരാമർശത്തിൽ മാപ്പു പറഞ്ഞ് പി.സി. ജോർജ്

വനിതാ ലീഗിനു പാര്‍ട്ടിയില്‍ കടുത്ത അവഗണന, ദേശീയ സെക്രട്ടറി സ്ഥാനം രാജിവെച്ച് നൂര്‍ബീന റഷീദ്; പാര്‍ട്ടി വിടില്ല