ഇന്ത്യ കാണിച്ചത് എന്ത് മണ്ടത്തരമാണ്, ആ താരത്തിനെ ടീമിൽ ഉൾപെടുത്തണമായിരുന്നു; തുറന്നടിച്ച് ഇർഫാൻ പത്താൻ

ഫെബ്രുവരിയിൽ നടക്കാൻ പോകുന്ന ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യൻ ടീം തയ്യാറായി കഴിഞ്ഞു. കഴിഞ്ഞ വർഷം നേടിയെടുത്ത ടി-20 ലോകകപ്പ് പോലെ ഈ വർഷത്തെ ചാമ്പ്യൻസ് ട്രോഫിയും നേടിയെടുക്കും എന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ഇപ്പോൾ കഴിഞ്ഞ ബോർഡർ ഗവാസ്കർ ട്രോഫിയിൽ ഇന്ത്യ പരാജയപ്പെട്ടതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ നിന്ന് ടീം പുറത്തായിരുന്നു. അതിന്റെ ക്ഷീണം മാറ്റാൻ ഇന്ത്യക്ക് ഈ ടൂർണമെന്റിൽ കപ്പ് ജേതാക്കളായെ തീരു.

2023 ഏകദിന ലോകകപ്പിൽ മുഹമ്മദ് ഷമിക്കും, ജസ്പ്രീത് ബുംറയ്ക്കും മികച്ച പിന്തുണ നൽകിയ താരമാണ് മുഹമ്മദ് സിറാജ്. എന്നാൽ ഇത്തവണത്തെ ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യൻ സിലക്ടര്മാര് സിറാജിനെ തിരഞ്ഞെടുത്തിരുന്നില്ല. പകരം യുവ താരം അർശ്ദീപ് സിങ്ങിനെയാണ് ടീമിൽ ഉൾപ്പെടുത്തിയത്.

ഓൾഡ് ബോളിൽ സിറാജ് മികച്ച പ്രകടനം കാണിക്കുന്നതിൽ വിജയിച്ചിരുന്നു. താരത്തിനെ തിരഞ്ഞെടുക്കാത്തതിൽ രൂക്ഷ വിമർശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ഓൾ റൗണ്ടർ ഇർഫാൻ പത്താൻ.

ഇർഫാൻ പത്താൻ പറയുന്നത് ഇങ്ങനെ:

” ചാമ്പ്യൻസ് ട്രോഫിയിൽ സിറാജ് ഒരു മികച്ച ഓപ്‌ഷൻ ആയിരുന്നു. ദുബായി പിച്ചിൽ നാല് സ്പിന്നർമാർ ടീമിൽ ഉണ്ടായിട്ടും കാര്യമില്ല. മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ എന്നിവർ പരിക്കിൽ നിന്ന് മുക്തരായി വരുന്നവരാണ്, അത് കൊണ്ട് അവരെ നമുക്ക് അത്രയും ആശ്രയിക്കാനാകില്ല. അതിനാൽ സിറാജിനെ ഉൾപെടുത്തണമായിരുന്നു” ഇർഫാൻ പത്താൻ പറഞ്ഞു.

Latest Stories

കര്‍ണാടകയിലെ രാഷ്ട്രീയ ബന്ധത്തില്‍ ഫാം ഹൗസുകള്‍ തോറും ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍?; രാഷ്ട്രീയ നേട്ടത്തിന് വേണ്ടി അറസ്റ്റ് വൈകിപ്പിച്ച പൊലീസ്?; ആരോപണ പ്രത്യാരോപണങ്ങളില്‍ ഇടതും വലതും

“കൊച്ചി: പുരോഗതിയുടെ പേരിൽ ശ്വാസം മുട്ടുന്ന നഗരം”

'ഓഫീസ് സമയം കഴിഞ്ഞാൽ ജോലിസ്ഥലത്ത് നിന്നുള്ള കോളുകൾ പാടില്ല'; ലോക്‌സഭയില്‍ സ്വകാര്യ ബിൽ അവതരിപ്പിച്ച് സുപ്രിയ സുലെ

കണക്കുകൂട്ടലുകൾ പിഴച്ചു, തെറ്റുപറ്റിയെന്ന് സമ്മതിച്ച് ഇന്‍ഡിഗോ സിഇഒ; കാരണം കാണിക്കല്‍ നോട്ടീസിന് ഇന്ന് രാത്രിയ്ക്കകം മറുപടി നല്‍കണമെന്ന് ഡിജിസിഎ

കേന്ദ്രപദ്ധതികൾ പലതും ഇവിടെ നടപ്പാക്കാനാകുന്നില്ല, ഇടതും വലതും കലുഷിതമായ അന്തരീക്ഷം സൃഷ്ടിച്ച് മുതലെടുക്കുന്നു: സുരേഷ്‌ ഗോപി

സഞ്ജു സാംസന്റെ കാര്യത്തിൽ തീരുമാനമായി; ഓപണിംഗിൽ അഭിഷേകിനോടൊപ്പം ആ താരം

കോഹ്‌ലിയും രോഹിതും രക്ഷിച്ചത് ഗംഭീറിന്റെ ഭാവി; താരങ്ങൾ അവരുടെ പീക്ക് ഫോമിൽ

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം