29ാം വയസിൽ വിരമിക്കൽ പ്രഖ്യാപനം, ക്രിക്കറ്റ് പ്രേമികളെ ഞെട്ടിച്ച് നിക്കോളാസ് പുരാൻ, ടി20യിലെ വെടിക്കെട്ട് ബാറ്റർ

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപനം നടത്തി വെസ്റ്റ് ഇൻഡീസ് താരം നിക്കോളാസ് പുരാൻ. ക്രിക്കറ്റ് പ്രേമികളെ ഒന്നടങ്കം ഞെട്ടിച്ച് 29ാം വയസിലാണ് വെടിക്കെട്ട് ബാറ്റർ വിരമിച്ചിരിക്കുന്നത്. വൈറ്റ് ബോൾ ക്രിക്കറ്റിൽ കഴിഞ്ഞ കുറച്ച് വർഷമായി വെസ്റ്റ് ഇൻഡീസിന്റെ എറ്റവും മികച്ച ബാറ്റർമാരിൽ ഒരാളായിരുന്നു പുരാൻ. അന്താരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റിൽ വിൻഡീസിനായി ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്ററാണ് അദ്ദേഹം.

വളരെ കഠിനമായ തീരുമാനമായിരുന്നു ഇതെന്നും എന്നാൽ ഒരുപാട് ആലോചിച്ച ശേഷമാണ് വിരമിക്കലിലേക്ക് എത്തിയതെന്നും പുരാൻ ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു. ‘നമ്മൾ സ്നേഹിക്കുന്ന ഈ കളി ഒരുപാട് കാര്യങ്ങൾ തന്നിട്ടുണ്ട്, ഇനിയും തരും – സന്തോഷം, ലക്ഷ്യം, മറക്കാനാവാത്ത ഓർമ്മകൾ എന്നിവയെല്ലാം ക്രിക്കറ്റ് തന്നു. വെസ്റ്റ് ഇൻഡീസിനെ പ്രതിനിധീകരിക്കാനുള്ള അവസരം, ആ മെറൂൺ വസ്ത്രം ധരിച്ച്, ദേശീയഗാനത്തിനായി എഴുന്നേറ്റ്, ഓരോ തവണയും ഞാൻ കളിക്കളത്തിൽ കാലുകുത്തുമ്പോൾ എനിക്ക് ലഭിച്ചതെല്ലാം ക്രിക്കറ്റ് നൽകിയതാണ്…

അത് എനിക്ക് എത്രത്തോളം അർത്ഥമാക്കുന്നതെന്ന് വിവരിക്കാൻ പ്രയാസമാണ്. ക്യാപ്റ്റനായി വെസ്റ്റ് ഇൻഡീസ് ടീമിനെ നയിച്ചത് എന്റെ ഹൃദയത്തോട് ചേർത്തുപിടിക്കുന്ന ഒരു പദവിയാണ്,’ പുരാൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

2016ൽ വൈറ്റ് ബോൾ ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച പുരാൻ 61 ഏകദിനങ്ങളും 106 ടി-20 മത്സരങ്ങളും വെസ്റ്റ് ഇൻഡീസിനായി കളിച്ചിട്ടുണ്ട്. 2019ൽ ആരംഭിച്ച ഏകദിന കരിയറിൽ മൂന്ന് സെഞ്ച്വറികളും 11 അർദ്ധസെഞ്ച്വറികളും ഉൾപ്പെടെ 39.66 ശരാശരിയിലും 99.15 സ്‌ട്രൈക്ക് റേറ്റിലും 1983 റൺസ് നേടി. അന്താരാഷ്ട്രി ടി-20യിൽ 97 ഇന്നിങ്‌സുകൾ കളിച്ച പുരാൻ 136.39 സ്‌ട്രൈക്ക് റേറ്റിൽ 2275 റൺസ് നേടിയിട്ടുണ്ട്. 13 അർധശതകം ടി20യിൽ പുരാൻ നേടി.

ഐപിഎലിലും വർഷങ്ങളായി വിവിധ ടീമുകളുടെ ഭാ​ഗമായി പുരാൻ കളിച്ചിട്ടുണ്ട്. നിലവിൽ ലഖ്നൗ സൂപ്പർ ജയന്റ്സിന്റെ പ്രധാന താരമാണ് അദ്ദേഹം.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി