ഇന്ന് കളി നടക്കുമോ? മാഞ്ചസ്റ്ററിലെ വിശേഷങ്ങള്‍ ഇങ്ങനെ

ലോക കപ്പിലെ ആദ്യ സെമി പോരാട്ടമായ ഇന്ത്യ-ന്യൂസിലന്‍ഡ് മത്സരം റിസര്‍വ് ദിനത്തിലേക്ക് നീണ്ടിരിക്കുകയാണ്. മഴ വില്ലനായി എത്തിയതാണ് മത്സരം രണ്ടാമത്തെ ദിവസത്തിലേക്ക് മാറാന്‍ കാരണം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് 46.1 ഓവറില്‍ അഞ്ച് വിക്കറ്റിന് 211 റണ്‍സ് എന്ന നിലയില്‍ നില്‍ക്കേയാണ് മഴ വില്ലനായെത്തിയത്.

മഴ മാറാന്‍ ഏറെ നേരം അധികൃതര്‍ കാത്തിരുന്നെങ്കിലും  മഴ ശമിച്ച ശേഷം വീണ്ടും പെയ്തതോടെ മത്സരം റിസര്‍വ് ദിനത്തിലേക്ക് മാറ്റുകയായിരന്നു. മത്സരം നിര്‍ത്തിയയിടത്ത് നിന്നായിരിക്കും ഇന്ന് നടക്കുക.

അതേസമയം മാഞ്ചസ്റ്ററില്‍ നിന്നുളള വാര്‍ത്തകള്‍ ഇന്നും ശുഭകരമല്ല. മഴ ഇന്നും തുടരാനാണ് സാധ്യത. മത്സരത്തിന്റെ തുടക്കം മുതല്‍ മഴ പെയ്യാനുള്ള സാധ്യതകള്‍ ഉണ്ടെന്നും, അത് ദിവസം മുഴുവന്‍ തുടര്‍ന്നേക്കാമെന്നും കാലാവസ്ഥാ റിപ്പോര്‍ട്ടില്‍ പറയുന്നു. അങ്ങനെയെങ്കില്‍ മത്സരം ഉപേക്ഷിക്കുന്നതിലേക്ക് കാര്യങ്ങളെത്തും.

ഇതോട ന്യൂസിലന്‍ഡിനാണ് കനത്ത തിരിച്ചടിയാകുക. മഴയെ തുടര്‍ന്ന് കളി ഉപേക്ഷിക്കുകയാണെങ്കില്‍ ഇന്ത്യയാകും ഫൈനലിലെത്തുക എന്നതിനാലാണത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തതാണ് ഇന്ത്യയ്ക്ക് ഇക്കാര്യത്തില്‍ ഗുണകരമായത്.

സെമിഫൈനല്‍ മത്സരങ്ങള്‍ ഉപേക്ഷിക്കേണ്ടി വന്നാല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ മുന്നിലുള്ള ടീം ഫൈനലിലേക്ക് യോഗ്യത നേടുമെന്നാണ് ഐ.സി.സി നിയമം.

Latest Stories

ആരോപണങ്ങള്‍ പിന്‍വലിച്ച് മാധ്യമങ്ങളിലൂടെ മാപ്പ് പറയണം; വക്കീല്‍ നോട്ടീസ് അയച്ച് ഇപി ജയരാജന്‍

എന്തിനാണ് പൊതുമേഖലയെ സ്വകാര്യവത്കരിക്കുന്നത്; ഭരണഘടന മാറ്റാമെന്നത് ബിജെപിയുടെ സ്വപ്‌നം മാത്രമെന്ന് രാഹുല്‍ ഗാന്ധി

ശോഭ സുരേന്ദ്രനെതിരെ മാനനഷ്ടക്കേസുമായി മുന്നോട്ട് പോകും; വഴിയരികിലെ ചെണ്ടയല്ല താനെന്ന് ഗോകുലം ഗോപാലന്‍

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്; ഇഡിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി; മെയ് 3ന് വിശദീകരണം നല്‍കണം

മുഖ്യമന്ത്രി സ്റ്റാലിന് പരാതിയ്‌ക്കൊപ്പം കഞ്ചാവ്; മധുരയില്‍ ബിജെപി നേതാവ് അറസ്റ്റില്‍

'അവര്‍ എല്ലാ സംവരണവും തട്ടിയെടുത്ത് മുസ്ലീങ്ങള്‍ക്ക് നല്‍കും', അടിമുടി ഭയം, വെറുപ്പ് വളര്‍ത്താന്‍ വിറളി പിടിച്ച് സ്ഥാനാര്‍ത്ഥികള്‍ക്ക് മോദിയുടെ കത്ത്

കൗണ്‍സില്‍ യോഗത്തില്‍ വിതുമ്പി മേയര്‍ ആര്യ രാജേന്ദ്രന്‍; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ പ്രമേയം പാസാക്കി

എന്തിനായിരുന്നു അവനോട് ഈ ചതി, തകർന്നുനിന്ന സമയത്ത് അയാൾ നടത്തിയ പ്രകടനം ഓർക്കണമായിരുന്നു; യുവ താരത്തെ ഒഴിവാക്കിയതിന് പിന്നാലെ വ്യാപക വിമർശനം

നിവിന് ഗംഭീര ഹിറ്റുകള്‍ കിട്ടിയപ്പോള്‍ ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റിയില്ല..; 'ഡേവിഡ് പടിക്കലി'ന് നടന്റെ പേര് ഉദാഹരണമാക്കി ജീന്‍ പോള്‍, വിമര്‍ശനം

ജീവിതത്തിൽ ആദ്യം കണ്ട സിനിമാ താരം ഭീമൻ രഘു: ടൊവിനോ തോമസ്