ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് കൂറ്റൻ തോൽവി.103 റൺസിനാണ് ചെന്നൈ സൂപ്പർ കിങ്‌സ് പരാജയപ്പെടുത്തിയത്. മലയാളി താരം സഞ്ജു സാംസന്റെ സെഞ്ചുറി മികവിലാണ് ചെന്നൈക്ക് വിജയിക്കാൻ സാധിച്ചത്. ഇതോടെ പോയിന്റ് പട്ടികയിൽ 5 ആം സ്ഥാനത്ത് എത്തിയിരിക്കുകയാണ് ചെന്നൈ.
54 പന്തിൽ 10 ഫോറും 6 സിക്‌സും അടക്കം 101* റൺസാണ് സഞ്ജു അടിച്ചെടുത്തത്. അവസാന പന്തിൽ ഫോർ നേടിയാണ് സഞ്ജു തന്റെ സെഞ്ചുറി തികച്ചത്. ചെന്നൈക്ക് വേണ്ടി സഞ്ജു നേടുന്ന രണ്ടാം സെഞ്ചുറിയാണ് ഇത്. മറ്റു സിഎസ്കെ താരങ്ങൾ ആരും തന്നെ ബാറ്റിംഗിൽ ശോഭിച്ചില്ല. എന്നാൽ ബോളിങ്ങിൽ ചെന്നൈ താരം അകീൽ ഹൊസെയിൻ 4 വിക്കറ്റുകളും, നൂർ അഹമ്മദ് രണ്ട് വിക്കറ്റുകളും നേടി. ബോള് ചെയ്ത എല്ലാ താരങ്ങളും ഓരോ വിക്കറ്റുകൾ വീതവും നേടിയിട്ടുണ്ട്. മത്സര ശേഷം സഞ്ജു സംസാരിച്ചു.
‘ഈ മത്സരത്തിൽ സെഞ്ച്വറി നേടാനായതിൽ സന്തോഷം. ഞാൻ സാഹചര്യങ്ങൾ നോക്കിയാണ് കളിച്ചത്. പവർ പ്ലേയ്ക്ക് ശേഷം, ഞങ്ങൾക്ക് വിക്കറ്റുകൾ വീണുകൊണ്ടിരുന്നു. ഈ സമയത്ത് സ്ഥിരതയോടെ കളിച്ച് ബാറ്റ് ചെയ്യേണ്ടത് പ്രധാനമാണെന്ന് ഞാൻ കരുതി’ സഞ്ജു പറഞ്ഞു.