ആ ഒറ്റ കാരണം കൊണ്ടാണ് ഞങ്ങൾ തോറ്റത്; തോൽവിക്ക് പിന്നാലെ പ്രതികരണവുമായി സൂര്യ കുമാർ യാദവ്

ഇംഗ്ലണ്ടിനെതിരെ നടന്ന മൂന്നാം ടി 20 യിൽ 26 റൺസിനാണ് ഇന്ത്യ പരാജയം ഏറ്റുവാങ്ങിയത്. ബാറ്റിംഗ് ഓർഡറിൽ വന്ന തകർച്ചയാണ് ടീം തൊൽകാനുള്ള പ്രധാന കാരണം. സഞ്ജു സാംസൺ, സൂര്യ കുമാർ, തിലക് വർമ, ദ്രുവ് ജുറൽ, വാഷിംഗ്‌ടൺ സുന്ദർ, അക്‌സർ പട്ടേൽ എന്നിവർ ബാറ്റിംഗിൽ പരാജയമായതാണ് കാരണം.

എന്നാൽ മത്സരത്തിൽ ഇന്ത്യക്ക് വേണ്ടി ടോപ് സ്കോററായ താരമാണ് ഹാർദിക്‌ പാണ്ട്യ. 35 പന്തുകളിൽ നിന്ന് 40 റൺസും ബോളിങ്ങിൽ രണ്ട് വിക്കറ്റുകളും നേടാൻ താരത്തിന് സാധിച്ചു. ടീം തോറ്റതിന് കാരണം എന്താണെന്ന് തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് ക്യാപ്റ്റൻ സൂര്യ കുമാർ യാദവ്.

സൂര്യ കുമാർ യാദവ് പറയുന്നത് ഇങ്ങനെ:

“ഹാർദിക് പാണ്ഡ്യയും അക്‌സർ പട്ടേലും ബാറ്റ് ചെയ്യുമ്പോളും കളി ഞങ്ങളുടെ കൈകളിലുണ്ടെന്നാണ് കരുതിയിരുന്നത്. എന്നാൽ മധ്യ ഓവറിൽ ആദിൽ റഷീദ് ഇന്ത്യൻ ബാറ്റർമാരെ വരിഞ്ഞുമുറുക്കി. സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യാൻ അദ്ദേഹം ഞങ്ങളെ അനുവദിച്ചില്ല” സുര്യ കുമാർ യാദവ് പറഞ്ഞു.

ആദ്യ രണ്ട് ടി 20യിലും വിജയിച്ച ഇന്ത്യക്ക് മൂന്നാമത്തെ ടി 20യിൽ അതേ മികവ് കാട്ടാൻ സാധിച്ചില്ല. ക്യാപ്റ്റനായ സൂര്യ കുമാറിന്റെ ആദ്യ തോൽവിയും കൂടെയാണ്. എന്നാൽ നാളുകൾ ഏറെയായി താരം ഇപ്പോൾ ഫോം ഔട്ട് ആണ്. അവസാനത്തെ 6 ടി 20 മത്സരങ്ങളിൽ നിന്ന് താരം നേടിയത് വെറും 52 റൺസാണ്. ഇനിയും മികച്ച പ്രകടനങ്ങൾ കാഴ്ച വെച്ചില്ലെങ്കിൽ സൂര്യയ്ക്ക് ടീമിൽ നിന്ന് സ്ഥാനം നഷ്ടപ്പെടാനുള്ള സാധ്യത ഉണ്ട്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി