നമ്മുടെ ഭാഗത്തെ പിഴവുകൾ കാരണമാണ് തോറ്റത്, തിടുക്കം വേണ്ട, സമയമെടുത്ത് കളിച്ചാൽ മതി: രവിചന്ദ്രൻ അശ്വിൻ

ഇപ്പോൾ നടക്കുന്ന ടി 20 ലോകകപ്പിൽ വിജയ സാധ്യത കൂടുതലുള്ള ടീമായിരുന്നു ഇന്ത്യ. എന്നാൽ സൂപ്പർ എട്ടിലേക്ക് കടന്നതോടെ കാര്യങ്ങൾ എല്ലാം മാറി മറിഞ്ഞു. ദക്ഷിണാഫ്രിക്കയോട് 76 റൺസിന്റെ ദയനീയ പരാജയം ഏറ്റുവാങ്ങിയതോടെ ഇന്ത്യ ടൂർണമെന്റിൽ നിന്നും പുറത്താകുന്ന ലക്ഷണമാണ് കാണുന്നത്.

മത്സരം തോറ്റതിന് പിന്നാലെ ടീം മാനേജ്‌മെന്റും പരിശീലകരും താരങ്ങളും ഒരുപോലെ വിമർശനങ്ങൾ നേരിടുമ്പോൾ പറ്റിയ പിഴവെന്തെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ മുൻ ഓൾ റൗണ്ടർ രവിചന്ദ്രൻ അശ്വിൻ.

‘നമ്മുടെ ഭാഗത്തുനിന്ന് വന്ന പിഴവുകൾ കാരണമാണ് ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മത്സരം കൈവിട്ടുപോയത്. വാഷിംഗ്‌ടൺ സുന്ദറിനെ കളിപ്പിക്കാൻ തീരുമാനിക്കുമ്പോൾ അവനെ ഇടംകൈയ്യൻ ബാറ്റർമാർക്കെതിരെ ഉപയോഗിക്കണമായിരുന്നു.’ സുന്ദറിനെ മത്സരത്തിൽ ഉപയോഗിച്ചപ്പോൾ വരുത്തിയ വീഴ്ച്ച ചൂണ്ടിക്കാട്ടി അശ്വിൻ പറഞ്ഞു. പിഴവുകൾ എടുത്തുപറയുമ്പോഴും മികച്ച പ്രകടനം കാഴ്ച്ചവെച്ച പേസർ ജസ്പ്രീത് ബുംറയെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.

‘എറിഞ്ഞത് നാല് ഓവർ, വഴങ്ങിയത് 15 റൺസ് മാത്രം, നേടിയത് മൂന്ന് വിക്കറ്റുകൾ. അങ്ങനെയൊരു ബൗളർ ടീമിൽ ഉള്ളപ്പോൾ, ഇതിനപ്പുറം ഒരു ‘ചീറ്റ് കോഡ്’ എന്താണ് ആവശ്യം? പലപ്പോഴും മഹത്വത്തെ വിസ്‌മരിക്കുകയും എന്നാൽ വിരമിച്ച ശേഷമാണ് അതിനെ തിരിച്ചറിയുകയും ചെയ്യുക’ അശ്വിൻ പറഞ്ഞു.

Latest Stories

'ഔചിത്യത്തില്‍' പാര്‍ട്ടി സെക്രട്ടറിയെ തള്ളി എം വി ഗോവിന്ദന്‍; 'തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടില്‍' ഏതെങ്കിലും വ്യക്തിയെ കുറിച്ച് പറഞ്ഞിട്ടില്ല, സംഘടാപരമായ ദൗര്‍ബല്യങ്ങള്‍ മാത്രമാണുള്ളത്

'സിസ്റ്റം നിസ്സംഗത പാലിക്കുന്നു'; തെന്മല അഭയകേന്ദ്രത്തില്‍ വയോധികമാര്‍ പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ സ്വമേധയാ ഇടപെട്ട് ഹൈക്കോടതി

കേരളത്തിലെ അവയവക്കടത്ത് ശൃംഖലയുടെ രാഷ്ട്രീയം, സമ്പദ്‌വ്യവസ്ഥ, മനുഷ്യവിലാപങ്ങൾ; ശരീരത്തിന്റെ വിലയും ദാരിദ്ര്യത്തിന്റെ വിപണിയും

മദ്യനികുതിയ്ക്ക് പിന്നില്‍ കര്‍ണാടക മദ്യലോബി, ഇതിന് എത്ര പണം കിട്ടിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് എം ബി രാജേഷ്

മുഖ്യമന്ത്രിയെ കാണാന്‍ അനുമതി തേടിയിട്ടും നല്‍കിയില്ല, പുതിയ മുഖ്യമന്ത്രി അഹങ്കാരിയാണെന്ന് സുകുമാരന്‍ നായര്‍; എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയായി ജി സുകുമാരന്‍ നായരെ വീണ്ടും തിരഞ്ഞെടുത്തു

ഗണേഷ് കുമാറിനെ എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍നിന്ന് പുറത്താക്കി; മുന്‍മന്ത്രിക്ക് മാത്രം അംഗത്വം പുതുക്കി നല്‍കിയില്ല

ഡിഎച്ച്എസ് കസേരകളി തുടരുന്നു, അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവുമായെത്തി രണ്ടാം ദിനവും സ്ഥാനമേല്‍ക്കാനാവാതെ ഡോ റീന; സര്‍ക്കാര്‍ ഉത്തരവ് വരാതെ സ്ഥാനം ഒഴിയില്ലെന്ന് ഡോ മീനാക്ഷി

കടക്കെണിയുടെ കനൽവെളിച്ചമോ, പ്രഖ്യാപനങ്ങളുടെ പ്രകാശഭ്രമമോ?

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളിക്ക് വീണ്ടും കുരുക്ക്; ആദ്യ കുറ്റപത്രത്തിന് അംഗീകാരം നല്‍കി വിജിലന്‍സ് ഡയറക്ടര്‍, ഹൈക്കോടതിയെ അറിയിച്ചു

എബോള ഭീതി ഒഴിഞ്ഞു, സൗത്ത് സുഡാനില്‍ നിന്നെത്തിയ കോട്ടയം സ്വദേശിയുടെ പരിശോധനാഫലം നെഗറ്റീവ്