നിന്റെ സഹായം വേണ്ട ഞങ്ങൾക്ക്, സർഫ്രാസിനെ വിരട്ടിയോടിച്ച് രവിചന്ദ്രൻ അശ്വിൻ; വിമർശനം ശക്തം

പൂനെയിൽ ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള രണ്ടാം ടെസ്റ്റിനിടെ ഡിആർഎസ് തീരുമാനത്തെക്കുറിച്ചുള്ള സംഭാഷണത്തിൽ നിന്ന് വിട്ടുനിൽക്കാൻ ഇന്ത്യൻ ഓഫ്‌സ്‌പിന്നർ രവിചന്ദ്രൻ അശ്വിൻ സഹതാരം സർഫറാസ് ഖാനോട് ആവശ്യപ്പെട്ട സംഭവം ഇപ്പോൾ ചർച്ചയാകുകയാണ്. ന്യൂസിലൻഡിൻ്റെ ഒന്നാം ഇന്നിംഗ്‌സിലെ 46-ാം ഓവറിലായിരുന്നു സംഭവം.

രവിചന്ദ്രൻ അശ്വിൻ പന്തെറിയാൻ എത്തുമ്പോൾ ഡാരിൽ മിച്ചലിൽ ആയിരുന്നു ക്രീസിൽ ഉണ്ടായിരുന്നത്. ഓവറിലെ നാലാം പന്തിൽ അദ്ദേഹത്തെ അശ്വിൻ വിക്കറ്റിന് മുന്നിൽ കുടുക്കി. ബാറ്റ് ടച്ച് ഇല്ല പാഡിൽ തന്നെയാണ് പന്ത് തട്ടിയതെന്ന് വ്യക്തമായിരുന്നു. അശ്വിൻ ഉൾപ്പടെ ഉള്ളവർ അപ്പീൽ ചെയ്‌തെങ്കിലും അമ്പയർ നോട്ട് ഔട്ട് വിധിച്ചു. ഈ സമയത്ത്, നായകൻ ഉൾപ്പടെ ഉള്ളവർ സംസാരിക്കുന്നതിനിടെ സർഫ്രാസും ആ ഒപ്പം കയറിയെങ്കിലും നീങ്ങി നിൽക്കാൻ ആവശ്യപ്പെടുക ആയിരുന്നു അശ്വിൻ .

ബൗളറുമായും വിക്കറ്റ് കീപ്പറുമായും കുറച്ച് ചർച്ചകൾക്ക് ശേഷം നായകൻ രോഹിത് ശർമ്മ റിവ്യൂവിന് പോകേണ്ട എന്ന് തീരുമാനിക്കുക ആയിരുന്നു. എന്നാൽ ഇമ്പാക്ട് അമ്പയർസ് കോൾ ആണെന്ന് കണ്ടെത്തുക ആയിരുന്നു. അതിനാൽ തീരുമാനം നോട്ടൗട്ട് ആയി തന്നെ നിലനിൽക്കുമായിരുന്നു.

മത്സരത്തിലേക്ക് വന്നാൽ ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ന്യൂസിലൻഡ് 259 റൺസിന് പുറത്തായി. ഏഴ് വിക്കറ്റെടുത്ത വാഷിംഗ്ടൺ സുന്ദും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ആർ അശ്വിനും ചേർന്നാണ് കിവീസിനെ കറക്കി വീഴ്ത്തിയത്. 197-3 എന്ന ശക്തമായ നിലയിൽ നിന്നാണ് ന്യൂസിലൻഡ് 259 റൺസിന് ഓൾ ഔട്ടായത്. ഇന്ത്യൻ മറുപടിയിൽ ടീം 16 – 1 എന്ന നിലയിലാണ് നിൽക്കുന്നത്.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ