ഇന്ത്യക്ക് കിട്ടുന്ന ആ ആധിപത്യം ഓർക്കുമ്പോൾ ഞങ്ങൾക്ക് പേടിയുണ്ട്, പിന്നെ പ്രതീക്ഷ മുഴുവൻ അവനിലാണ്: സ്റ്റീവ് സ്മിത്ത്

ഐസിസി ചാമ്പ്യൻസ് ട്രോഫി 2025ൽ ഇന്ത്യയ്‌ക്കെതിരായ സെമിഫൈനൽ പോരാട്ടത്തിൽ സ്പിന്നർമാർ വലിയ പങ്കുവഹിക്കുമെന്ന് ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് പറഞ്ഞു. ന്യൂസിലൻഡിനെതിരായ അവസാന മത്സരത്തിൽ ഇന്ത്യ നാല് സ്പിന്നർമാരെ കളത്തിൽ ഇറക്കുകയും ദുബായ് ഇൻ്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന പോരിൽ 44 റൺസിന് ജയിക്കുകയും ചെയ്തു. മത്സരത്തിൽ 5 വിക്കറ്റ് നേടിയ ചക്രവർത്തിക്ക് പുറമെ മികച്ച സ്പിന്നർമാരും ഇന്ത്യക്കുണ്ട്.

ഇന്ത്യൻ സ്പിന്നർമാരെ തങ്ങൾ എങ്ങനെ നേരിടും എന്നതിനെ ആശ്രയിച്ചിരിക്കും തങ്ങളുടെ സാധ്യതകളും എന്ന് പറഞ്ഞിരിക്കുകയാണ് ഓസ്‌ട്രേലിയൻ നായകൻ സ്റ്റീവ് സ്മിത്ത്. “സ്പിന്നർമാർക്ക് സഹായം ഉണ്ടാകും, ഞങ്ങൾ അതിനെ പ്രതിരോധിക്കണം. ഇന്ത്യൻ സ്പിന്നറെ കൈകാര്യം ചെയ്യാൻ ഞങ്ങൾക്ക് കുറച്ച് ഓപ്ഷനുകൾ ഉണ്ട്, ”അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയ്‌ക്കുള്ള “ട്രാവിസ് ഹെഡ്” മുന്നറിയിപ്പും സ്മിത്ത് പുറത്താക്കി. ഫോർമാറ്റുകളിലുടനീളമുള്ള മത്സരങ്ങളിൽ ഇന്ത്യൻ ടീമിനെതിരെ ഹെഡ് നടത്തിയതത് തകർപ്പൻ പ്രകടനം ആയിരുന്നു. കൂടാതെ അദ്ദേഹത്തിൻ്റെ തകർപ്പൻ പ്രകടനങ്ങൾ ഓസീസിനെ വലിയ മത്സരങ്ങളിൽ വിജയിപ്പിക്കുകയും ചെയ്തു.

“ഒരു വലിയ കളിയിൽ സമ്മർദം എപ്പോഴും ഉണ്ടാകും, എന്നാൽ ട്രാവിസ് ഹെഡ് മുൻകാലങ്ങളിൽ ആ മത്സരങ്ങളിൽ സംഭാവന ചെയ്തിട്ടുണ്ട്. അഫ്ഗാനിസ്ഥാനെതിരെ അദ്ദേഹം നന്നായി ബാറ്റ് ചെയ്തു. ദുബായിൽ ഇന്ത്യക്കെതിരെ അദ്ദേഹം ആക്രമണോത്സുകമായി കളിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. പവർപ്ലേ ഓവറുകളിൽ അയാൾ ആക്രമിച്ച് കളിക്കും ”അദ്ദേഹം കൂട്ടിച്ചേർത്തു.

ടൂർണമെൻ്റിൽ പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹേസിൽവുഡ് എന്നിവരുടെ സാന്നിധ്യം ഓസ്‌ട്രേലിയക്ക് നഷ്ടം തന്നെ ആണെന്നും അദ്ദേഹം പറഞ്ഞു.

“ഇന്ത്യ ഇവിടെ മൂന്ന് മത്സരങ്ങളും കളിച്ചിട്ടുണ്ട്. അത് അവർക്കൊരു നേട്ടമാണോ എന്നറിയില്ല. എന്തായാലും ഞങ്ങൾ ജയിക്കാൻ ശ്രമിക്കും ..”അദ്ദേഹം പറഞ്ഞു.

Latest Stories

ദേശീയപാത തകര്‍ന്നുവീണത് നിര്‍ഭാഗ്യകരം; ദേശീയപാത അതോറിറ്റിയുമായി ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി

സെയ്ദ് അസീം മുനീറിന് ഫീല്‍ഡ് മാര്‍ഷലായി സ്ഥാനക്കയറ്റം; പാക് സൈനിക മേധാവിയുടെ സ്ഥാനക്കയറ്റം അട്ടിമറി ഒഴിവാക്കാനെന്ന് നിഗമനം

രണ്ട് ദിവസത്തിനുള്ളില്‍ ഗാസയില്‍ 14,000 കുട്ടികള്‍ മരിക്കും; അടിയന്തര സഹായം നല്‍കണം, മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭ

കടന്നുപോയത് വികസനത്തിന്റെയും സാമൂഹ്യ പുരോഗതിയുടെയും നാളുകള്‍; ഭരണനേട്ടങ്ങള്‍ വിശദീകരിച്ച് പിണറായി വിജയന്‍

IPL 2025: ദ്രാവിഡ് എന്താണ് ഇങ്ങനെ എഴുതുന്നതെന്ന് ഒടുവില്‍ പിടികിട്ടി, അപ്പോ ഇതായിരുന്നല്ലേ കുറിച്ചത്, താരത്തിന്റെ മറുപടി ഇങ്ങനെ

ഇന്റലിജന്‍സ് ബ്യൂറോ മേധാവിയുടെ കാലാവധി വീണ്ടും നീട്ടിനല്‍കി; തപന്‍ കുമാര്‍ ദേകയുടെ സര്‍വീസ് കാലാവധി നീട്ടുന്നത് ഇത് രണ്ടാം തവണ

‘മഴക്കാലത്തെ നേരിടാൻ നഗരം തയ്യാറായിട്ടില്ല’; കൊച്ചി നഗരത്തിലെ റോഡുകളുടെ അവസ്ഥയിൽ വിമർശിച്ച് ഹൈക്കോടതി

വീണ്ടും സ്ലീവ്‌ലെസ് ധരിക്കാൻ നാല് വർഷത്തിലധികം എടുത്തു; സന്തോഷം പങ്കുവച്ച് മേഘന രാജ്

INDIAN CRICKET: ഇന്ത്യന്‍ ടീമിനെ രക്ഷിക്കാന്‍ അവര്‍ക്ക് മാത്രമേ കഴിയൂ, വിരമിക്കല്‍ തീരുമാനം പിന്‍വലിക്കണം, സൂപ്പര്‍ താരങ്ങള്‍ ടീമിലുണ്ടെങ്കില്‍..., ആവശ്യവുമായി മുന്‍താരം

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്, വൈകിട്ട് 5ന് സൈറണ്‍ മുഴങ്ങും