ആ ഇന്ത്യൻ താരത്തിനൊപ്പം ബാറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നു, അവൻ ആകുമ്പോൾ സെറ്റ് ആണ് ; ആ ഇന്ത്യൻ ബോളറെ ഭയം; വെളിപ്പെടുത്തി മർനസ് ലാബുഷാഗ്നെ

ഇന്ത്യയുടെ മുൻ നായകൻ വിരാട് കോഹ്‌ലിക്കൊപ്പം ബാറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നുവെന്ന് മർനസ് ലാബുഷാഗ്നെ വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ കോഹ്‌ലിക്കെതിരെ ഓസ്‌ട്രേലിയൻ താരം കളിച്ചിരുന്നു. ഏകദിന പരമ്പര ഓസ്‌ട്രേലിയയും ടെസ്റ്റിൽ ഇന്ത്യയുമാണ് ജയം സ്വന്തമാക്കിയത്.

ഓസീസ് ബാറ്റ്സ്മാൻ തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ ചോദ്യോത്തര സെഷൻ സംഘടിപ്പിച്ചു. ക്രിക്കറ്റ് മുതൽ വ്യക്തിജീവിതം വരെയുള്ള വിവിധ ചോദ്യങ്ങളുമായി ആരാധകർ രംഗത്തെത്തി. ഒരു ആരാധകൻ, സ്റ്റീവ് സ്മിത്ത് ഒഴികെയുള്ള മികച്ച നാല് ബാറ്റ്‌സർമാരിൽ ഒരാളുമായി ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചാൽ, അത് ആരായിരിക്കും? എന്ന ചോദ്യം ചോദിച്ചു, ലാബുഷാഗ്‌നെ പെട്ടെന്ന് തന്നെ കോഹ്‌ലിയെ തിരഞ്ഞെടുത്തു, ഒരുമിച്ച് ബാറ്റ് ചെയ്യുമ്പോൾ അവർ ധാരാളം ഡബിൾസ് റൺ ചെയ്യുമെന്നും കൂട്ടിച്ചേർത്തു.

“വിരാട് കോലി ആയിരിക്കണം; ഞങ്ങൾ ഒരുപാട് ഡബിളുകൾ ഓടിയെടുക്കും ”വലംകൈയ്യൻ ബാറ്റർ എഴുതി. ഇഷ്ട ടീമായി ബാംഗ്ലൂരിനെ തിരഞ്ഞെടുത്ത താരം നേരിടാൻ ബുദ്ധിമുട്ടുളള ബോളറായി ഇന്ത്യയുടെ അശ്വിനെ തിരഞ്ഞെടുത്തു എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. താരം ഇന്ത്യൻ പ്രീമിയർ ലീഗിൽ ഒരു ടീമിന്റെയും ഭാഗമല്ല.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി