ധോണി ഉടന്‍ വിരമിക്കുന്നു, സൂചന നല്‍കി കോഹ്ലിയുടെ ട്വീറ്റ്, മുള്‍മുനയില്‍ ക്രിക്കറ്റ് ലോകം

ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച നായകന്മാരില്‍ ഒരാളായ മഹേന്ദ്ര സിംഗ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കുകയാണോ?. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി പോസ്റ്റ് ചെയ്ത ഒരു ട്വീറ്റിന് പിന്നാലെയാണ് ധോണി ഉടന്‍ വിരമിച്ചേക്കുമെന്ന ഊഹാപോഹങ്ങള്‍ ശക്തമായിരിക്കുന്നത്.

കൊല്‍ക്കത്തയില്‍ 2016 ടി20 ലോക കപ്പില്‍ ഓസീസിനെതിരെ നടന്ന മത്സരത്തിലെ ഒരു ചിത്രമാണ് കോഹ്ലി പങ്കുവെച്ചത്. “ഒരിക്കലും മറക്കാനാവാത്ത മത്സരം. സ്പെഷ്യല്‍ രാത്രി. ഫിറ്റ്നസ് ടെസ്റ്റിലെ എന്നതു പോലെ ധോണി എന്നെ ഓടിച്ചു” എന്ന ക്യാപ്ഷനോടു കൂടിയായിരുന്നു കോഹ്ലിയുടെ ട്വീറ്റ്.

ഇതോടെയാണ് ധോണി വിരമിക്കുകയാണ് എന്ന തരത്തിലുളള അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. കോഹ്ലി ഇപ്പോള്‍ എന്തിന് ഈ ചിത്രം പോസ്റ്റ് ചെയ്‌തെന്നാണ് ആരാധകര്‍ അന്വേഷിക്കുന്നത്. ഇത് ധോണി വിരമിക്കുന്നതിന് മുന്നോടിയായിട്ടുളള സൂചനയായാണ് പലരും വിലയിരുത്തുന്നത്.

നിലവില്‍ ഇന്ത്യന്‍ ടീമില്‍ കളിക്കാതെ ധോണി അവധിയിലാണ്. ലോക കപ്പിലാണ് ധോണി അവസാനമായി ടീം ഇന്ത്യയ്ക്കായി കളിച്ചത്.

https://twitter.com/RoshanKrRai/status/1172025798632460288?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1172025798632460288&ref_url=https%3A%2F%2Fwww.asianetnews.com%2Fcricket-sports%2Fvirat-kohli-tweet-ms-dhoni-retirement-speculation-pxpo90

Latest Stories

ആരോപണങ്ങള്‍ പിന്‍വലിച്ച് മാധ്യമങ്ങളിലൂടെ മാപ്പ് പറയണം; വക്കീല്‍ നോട്ടീസ് അയച്ച് ഇപി ജയരാജന്‍

എന്തിനാണ് പൊതുമേഖലയെ സ്വകാര്യവത്കരിക്കുന്നത്; ഭരണഘടന മാറ്റാമെന്നത് ബിജെപിയുടെ സ്വപ്‌നം മാത്രമെന്ന് രാഹുല്‍ ഗാന്ധി

ശോഭ സുരേന്ദ്രനെതിരെ മാനനഷ്ടക്കേസുമായി മുന്നോട്ട് പോകും; വഴിയരികിലെ ചെണ്ടയല്ല താനെന്ന് ഗോകുലം ഗോപാലന്‍

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്; ഇഡിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി; മെയ് 3ന് വിശദീകരണം നല്‍കണം

മുഖ്യമന്ത്രി സ്റ്റാലിന് പരാതിയ്‌ക്കൊപ്പം കഞ്ചാവ്; മധുരയില്‍ ബിജെപി നേതാവ് അറസ്റ്റില്‍

'അവര്‍ എല്ലാ സംവരണവും തട്ടിയെടുത്ത് മുസ്ലീങ്ങള്‍ക്ക് നല്‍കും', അടിമുടി ഭയം, വെറുപ്പ് വളര്‍ത്താന്‍ വിറളി പിടിച്ച് സ്ഥാനാര്‍ത്ഥികള്‍ക്ക് മോദിയുടെ കത്ത്

കൗണ്‍സില്‍ യോഗത്തില്‍ വിതുമ്പി മേയര്‍ ആര്യ രാജേന്ദ്രന്‍; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ പ്രമേയം പാസാക്കി

എന്തിനായിരുന്നു അവനോട് ഈ ചതി, തകർന്നുനിന്ന സമയത്ത് അയാൾ നടത്തിയ പ്രകടനം ഓർക്കണമായിരുന്നു; യുവ താരത്തെ ഒഴിവാക്കിയതിന് പിന്നാലെ വ്യാപക വിമർശനം

നിവിന് ഗംഭീര ഹിറ്റുകള്‍ കിട്ടിയപ്പോള്‍ ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റിയില്ല..; 'ഡേവിഡ് പടിക്കലി'ന് നടന്റെ പേര് ഉദാഹരണമാക്കി ജീന്‍ പോള്‍, വിമര്‍ശനം

ജീവിതത്തിൽ ആദ്യം കണ്ട സിനിമാ താരം ഭീമൻ രഘു: ടൊവിനോ തോമസ്