ഇല്ല, ഒരിക്കലും ഈ ടീം ഞാന്‍ വിടില്ല, എബിഡിയോട് അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുമായി കോഹ്ലി

ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിനെ കുറിച്ച് നിര്‍ണായക വെളിപ്പെടുത്തലുമായി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. ഐപിഎല്ലില്‍ തന്റെ കരിയര്‍ അവസാനിക്കുന്നത് വരെ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവില്‍ തുടരുമെന്ന് കോഹ്ലി പറയുന്നു. ബംഗളൂരുവിലെ സഹതാരം എബി ഡിവില്ലേഴ്‌സുമായി നടത്തിയ ഇന്‍സ്റ്റഗ്രാം ലൈവിലാണ് കോഹ്ലി ഇക്കാര്യം പറയുന്നത്.

“12 വര്‍ഷമായി ഞാന്‍ ഇവിടെ. മനോഹരമായ യാത്രയായിരുന്നു അത്. ആര്‍സിബിക്ക് വേണ്ടി കിരീടം നേടുകയാണ് ഏറ്റവും വലിയ ലക്ഷ്യം. കിരീടത്തോട് നമ്മള്‍ പല വട്ടം അടുത്തു. പക്ഷേ ജയിക്കാനായില്ല. ഈ ടീം വിടുന്നതിനെ കുറിച്ച് ഒരിക്കലും ഞാന്‍ ആലോചിക്കില്ല” കോഹ്ലി പറഞ്ഞു.

ബംഗളൂരുവില്‍ നിന്നും ലഭിക്കുന്ന സ്‌നേഹവും കരുതലും അവിശ്വസനീയമാണെന്നും അതാണ് ഈ ടീമിനൊപ്പം തന്നെ പിടിച്ചുനിര്‍ത്തുന്നതെന്നും കോഹ്ലി കൂട്ടിചേര്‍ത്തു.

12 ഐപിഎല്‍ സീസണിലും ഒരു ഫ്രഞ്ചൈസിക്ക് വേണ്ടി മാത്രം കളിച്ച ഒരേയൊരു താരം എന്ന റെക്കോര്‍ഡ് കോഹ്ലിയ്ക്ക് സ്വന്തമാണ്. 2013ലാണ് കോഹ് ലിയിലേക്ക് ആര്‍സിബിയുടെ നായകസ്ഥാനം എത്തുന്നത്. 17 കോടി രൂപയാണ് കോഹ് ലിയുടെ ഇപ്പോഴത്തെ പ്രതിഫലം.

Latest Stories

'അധികാരവും പദവിയും കുടുംബ ബന്ധത്തെ ബാധിക്കില്ല'; കുടുംബത്തിൽ ഭിന്നതയുണ്ടെന്ന പ്രചാരണങ്ങൾക്കുള്ള മറുപടിയുമായി റോബർട്ട് വദ്ര

പാകിസ്ഥാനിൽ ചാമ്പ്യൻസ് ലീഗ് കളിക്കാൻ എത്തിയില്ലെങ്കിൽ പണി ഉറപ്പാണ് ഇന്ത്യ, അപായ സൂചന നൽകി മുൻ താരം; പറയുന്നത് ഇങ്ങനെ

കലൂരിലെ ഹോസ്റ്റല്‍ ശുചിമുറിയില്‍ സുഖപ്രസവം; വാതില്‍ ചവിട്ടിപൊളിച്ചപ്പോള്‍ നവജാതശിശുവിനെയും പിടിച്ച് യുവതി; കൂടെ താമസിച്ചവര്‍ പോലും അറിഞ്ഞില്ല

'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടി തന്നെ..; തെളിവുകൾ നിരത്തി നിഷാദ് കോയ; ലിസ്റ്റിനും ഡിജോയും പറഞ്ഞത് കള്ളം; സോഷ്യൽ മീഡിയയിൽ പ്രതിഷേധം കനക്കുന്നു

ഐപിഎല്‍ 2024: ഫേവറിറ്റ് ടീം ഏത്?; വെളിപ്പെടുത്തി നിവിന്‍ പോളി

'പീഡിപ്പിച്ചയാളുടെ കുഞ്ഞിനു ജന്മം നൽകാൻ പെൺകുട്ടിയെ നിർബന്ധിക്കാനാവില്ല'; നിര്‍ണായക നിരീക്ഷണവുമായി ഹൈക്കോടതി

ഞങ്ങളുടെ ബന്ധം ആര്‍ക്കും തകര്‍ക്കാനാവില്ല.. ജാസ്മിനെ എതിര്‍ക്കേണ്ട സ്ഥലത്ത് എതിര്‍ത്തിട്ടുണ്ട്: ഗബ്രി

ഹൈക്കമാന്‍ഡ് കൈവിട്ടു; കെ സുധാകരന്റെ കെപിസിസി പ്രസിഡന്റ് സ്ഥാനം തുലാസില്‍; തല്‍ക്കാലം എംഎം ഹസന്‍ തന്നെ പാര്‍ട്ടിയെ നിയന്ത്രിക്കും

IPL 2024: ആ ടീം വെൻ്റിലേറ്ററിൽ നിന്ന് രക്ഷപെട്ടെന്നെ ഉള്ളു, ഇപ്പോഴും ഐസിയുവിലാണ്; പ്രമുഖ ടീമിനെക്കുറിച്ച് അജയ് ജഡേജ

ഹൈലക്സിന്റെ ഫ്യൂസൂരാന്‍ ഇസൂസുവിന്റെ കൊമ്പന്‍!