INDIAN CRICKET: അതൊരിക്കലും അവന്റെ അഹങ്കാരമായിരുന്നില്ല, ഞാന്‍ പിന്തുണച്ചത് കൊണ്ടാണ് അങ്ങനെ ചെയ്തത്, ഇന്ത്യന്‍ താരത്തെ കുറിച്ച് വിരാട് കോഹ്ലി

ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിനായി വഹിച്ച വ്യത്യസ്ത റോളുകളെ കുറിച്ച് മനസുതുറന്ന് വിരാട് കോഹ്ലി. ഇക്കഴിഞ്ഞ ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റില്‍ ശ്രേയസ് അയ്യരുമൊത്തുളള ഒരു കൂട്ടുകെട്ടിനിടെ നടന്ന സംഭവമാണ് കോഹ്ലി തുറന്നുപറഞ്ഞത്. അന്ന് മത്സരത്തില്‍ ശ്രേയസ് അയ്യരാണ് കൂടുതല്‍ ആക്രമണ ബാറ്റിങ് പുറത്തെടുത്തത്. ഈ സമയത്ത് സഹകളിക്കാരന് വേണ്ട പിന്തുണ നല്‍കുകയായിരുന്നു കോഹ്ലി. അന്നത്തെ തീരുമാനം അത് ബാറ്റര്‍മാരുടെ അഹങ്കാരമല്ലെന്നും മത്സരത്തിന്റെ സാഹചര്യത്തിനനുസരിച്ചുളള നീക്കമായിട്ടാണ് കാണേണ്ടതെന്നും കോഹ്ലി പറഞ്ഞു.

ബൗളര്‍മാര്‍ക്കെതിരെ ഒരു ബാറ്റര്‍ താളം കണ്ടെത്തിയാല്‍ അയാള്‍ മത്സരത്തിന്റെ ഒരു പ്രത്യേക ഘട്ടത്തില്‍ മുന്‍കൈയെടുക്കും. ചാമ്പ്യന്‍സ് ട്രോഫിയിലെ ഒരു മത്സരത്തില്‍ ശ്രേയസ് കളിയുടെ നിയന്ത്രണം ഏറ്റെടുത്തു. അത് ഒരിക്കലും അഹങ്കാരമായിരുന്നില്ല. ആ സമയത്ത് ഞാനാണ് താളത്തിലെങ്കില്‍ കളിയുടെ ഒഴുക്കില്‍ ഞാന്‍ സ്വാഭാവികമായും മുന്‍കൈ എടുത്തേനെ. മറിച്ച് എന്നെക്കാള്‍ മികച്ച മറ്റാരെങ്കിലും ആയിരുന്നെങ്കില്‍ അവരും ഇത് തന്നെ ചെയ്യുമായിരുന്നു. ഞാന്‍ എപ്പോഴും അഭിമാനിക്കുന്ന കാര്യമാണത്. സാഹചര്യം ആവശ്യപ്പെടുന്നതിനനുസരിച്ച് കളിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, കോഹ്ലി പറഞ്ഞു.

ചാമ്പ്യന്‍സ് ട്രോഫി കിരീടം ഇത്തവണ ഇന്ത്യ നേടിയതില്‍ വലിയ പങ്കാണ് വിരാട് കോഹ്ലിയും ശ്രേയസ് അയ്യരും വഹിച്ചത്. കഴിഞ്ഞ ലോകകപ്പില്‍ ഇന്ത്യക്കായി നടത്തിയ പ്രകടനം ചാമ്പ്യന്‍സ് ട്രോഫിയിലും ശ്രേയസ് അയ്യര്‍ ആവര്‍ത്തിച്ചു.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ