എന്റെ ടീമിനെ ധോണി നയിക്കും, രാഹുലും പന്തും ടീമിലുണ്ടാകും: കോഹ്ലി

ക്രിക്കറ്റ് ലോക കപ്പ് ആവേശം കഴിഞ്ഞതോടെ പ്രൊ കബഡി ലീഗിലാണ് കായിക പ്രേമികളുടെ കണ്ണുകളെല്ലാം. കബഡി ലീഗിന്റെ ഏഴാം സീസണാണ് ഇപ്പോള്‍ നടക്കുന്നത്. കഴിഞ്ഞ ദിവസം അരങ്ങേറിയ മഹാരാഷ്ട്ര നാട്ടങ്കത്തില്‍ യു മുംബൈയും, പുണേരി പള്‍ട്ടാനും തമ്മിലുള്ള മത്സരം കാണാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലി വിശിഷ്ടാതിഥിയായി എത്തിയിരുന്നു. മത്സരത്തിന് മുമ്പ് ഇരു ടീമുകള്‍ക്കുമൊപ്പം കോഹ്ലി ദേശീയ ഗാനവും പാടി.

അതിനിടെ രസകരമായൊരു ചോദ്യവും കോഹ്ലി നേരിട്ടു. സ്വന്തമായൊരു കബഡി ടീം കോഹ്ലി ഉണ്ടാക്കിയാല്‍ നിലവിലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഏതൊക്കെ താരങ്ങളെയാകും തന്റെ ടീമിലേക്ക് തിരഞ്ഞെടുക്കുക എന്ന ചോദ്യമാണ് കോഹ്ലിക്ക് നേരിടേണ്ടി വന്നത്.

തന്റെ കബഡി ടീമിനെ മഹേന്ദ്ര സിംഗ് ധോനിയാണ് നയിക്കുകയെന്ന് കോഹ്ലി പറഞ്ഞു. രവീന്ദ്ര ജഡേജ, ഉമേഷ് യാദവ്, റിഷഭ് പന്ത്, ജസ്പ്രിത് ഭുംറ, കെ.എല്‍ രാഹുല്‍ എന്നിവരെയാകും ടീമിലേക്ക് തിരഞ്ഞെടുക്കുകയെന്നും കോഹ്ലി വ്യക്തമാക്കി.

ഉമേഷ് യാദവും ഋഷഭ് പന്തും വളരെ കരുത്തുള്ളവരാണ്. അതേസമയം താന്‍ ടീമിലുണ്ടാകില്ലെന്ന് കോഹ്ലി പറയുന്നു. അതിന് കാരണം തിരഞ്ഞെടുത്തവര്‍ തന്നേക്കാള്‍ കരുത്തും കായികക്ഷമത ഉള്ളവരാണെന്നും അദ്ദേഹം വ്യക്തമാക്കി. കബഡി സൂപ്പര്‍ താരങ്ങളായ രാഹുല്‍ ചൗധരിയും അജയ് താക്കൂറും താനും ധോണിയും പോലെയൊരു കൂട്ടുകെട്ടാണെന്നും കോഹ്ലി പറഞ്ഞു.

Latest Stories

ആരോപണങ്ങള്‍ പിന്‍വലിച്ച് മാധ്യമങ്ങളിലൂടെ മാപ്പ് പറയണം; വക്കീല്‍ നോട്ടീസ് അയച്ച് ഇപി ജയരാജന്‍

എന്തിനാണ് പൊതുമേഖലയെ സ്വകാര്യവത്കരിക്കുന്നത്; ഭരണഘടന മാറ്റാമെന്നത് ബിജെപിയുടെ സ്വപ്‌നം മാത്രമെന്ന് രാഹുല്‍ ഗാന്ധി

ശോഭ സുരേന്ദ്രനെതിരെ മാനനഷ്ടക്കേസുമായി മുന്നോട്ട് പോകും; വഴിയരികിലെ ചെണ്ടയല്ല താനെന്ന് ഗോകുലം ഗോപാലന്‍

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്; ഇഡിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി; മെയ് 3ന് വിശദീകരണം നല്‍കണം

മുഖ്യമന്ത്രി സ്റ്റാലിന് പരാതിയ്‌ക്കൊപ്പം കഞ്ചാവ്; മധുരയില്‍ ബിജെപി നേതാവ് അറസ്റ്റില്‍

'അവര്‍ എല്ലാ സംവരണവും തട്ടിയെടുത്ത് മുസ്ലീങ്ങള്‍ക്ക് നല്‍കും', അടിമുടി ഭയം, വെറുപ്പ് വളര്‍ത്താന്‍ വിറളി പിടിച്ച് സ്ഥാനാര്‍ത്ഥികള്‍ക്ക് മോദിയുടെ കത്ത്

കൗണ്‍സില്‍ യോഗത്തില്‍ വിതുമ്പി മേയര്‍ ആര്യ രാജേന്ദ്രന്‍; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ പ്രമേയം പാസാക്കി

എന്തിനായിരുന്നു അവനോട് ഈ ചതി, തകർന്നുനിന്ന സമയത്ത് അയാൾ നടത്തിയ പ്രകടനം ഓർക്കണമായിരുന്നു; യുവ താരത്തെ ഒഴിവാക്കിയതിന് പിന്നാലെ വ്യാപക വിമർശനം

നിവിന് ഗംഭീര ഹിറ്റുകള്‍ കിട്ടിയപ്പോള്‍ ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റിയില്ല..; 'ഡേവിഡ് പടിക്കലി'ന് നടന്റെ പേര് ഉദാഹരണമാക്കി ജീന്‍ പോള്‍, വിമര്‍ശനം

ജീവിതത്തിൽ ആദ്യം കണ്ട സിനിമാ താരം ഭീമൻ രഘു: ടൊവിനോ തോമസ്