RCB VS PBKS: ഐപിഎൽ കിരീടം മാത്രമല്ല, ഫൈനലിൽ മറ്റൊരു ചരിത്ര നേട്ടവും സ്വാന്തമാക്കി വിരാട് കോഹ്ലി; സംഭവം ഇങ്ങനെ

2025 ഐപിഎൽ ചാമ്പ്യന്മാരായി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു. 18 വർഷത്തെ കാത്തിരിപ്പിനൊടുവിൽ വിരാട് കോഹ്ലി ഐപിഎൽ കിരീടത്തിൽ മുത്തമിട്ടു. 6 റൺസിനാണ് ആർസിബി പഞ്ചാബ് കിങ്സിനെ ഫൈനലിൽ തോല്പിച്ചത്. ഇതോടെ വിരാട് കോഹ്ലി തന്റെ ക്രിക്കറ്റ് യാത്രയിൽ ഇനി നേടാനായി ഒരു ട്രോഫി പോലും ബാക്കിയില്ല.

കൂടാതെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഫൈനലില്‍ ചരിത്ര റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് വിരാട് കോഹ്‌ലി. പഞ്ചാബ് കിംഗ്‌സിനെതിരായ കലാശപ്പോരാട്ടത്തിലാണ് ആര്‍സിബിയുടെ മുന്‍ നായകന്‍ ചരിത്രം സൃഷ്ടിച്ചത്. ഐപിഎല്ലിന്റെ 18 വര്‍ഷത്തെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ബൗണ്ടറികള്‍ നേടിയ താരമെന്ന റെക്കോര്‍ഡാണ് കോഹ്‌ലി സ്വന്തം പേരിലെഴുതിച്ചേര്‍ത്തത്. ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ആര്‍സിബിക്ക് വേണ്ടി ഓപണറായെത്തിയ കോഹ്ലി ആദ്യ ബൗണ്ടറി നേടിയതോടെയാണ് പുതുചരിത്രം പിറന്നത്.

ആദ്യം ബാറ്റ് ചെയ്ത ആർസിബി 9 വിക്കറ്റ് നഷ്ടത്തിൽ 190 റൺസ് നേടി. വിരാട് കോഹ്ലി (43) ജിതേഷ് ശർമ്മ (24) ഫിൽ സാൾട്ട് (16) മായങ്ക് അഗർവാൾ (24) ലിയാം ലിവിങ്സ്റ്റൺ (25) എന്നിവർ മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്തു. എന്നാൽ മറുപടി ബാറ്റിംഗിൽ പഞ്ചാബിനായി മികച്ച തുടക്കമാണ് പ്രിയൻഷ് ആര്യയും (24) പ്രഭാസിമ്രാന് (26) ചേർന്ന് നൽകിയത്.

താരങ്ങളുടെ വിക്കറ്റ് പോയതിനു ശേഷം ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ ബാറ്റിംഗ് പ്രകടനം ആർസിബിക്ക് പണി ആകുമെന്നാണ് ആരാധകർ കരുതിയത്. എന്നാൽ താരം വന്നതും അറിഞ്ഞില്ല, പോയതും അറിഞ്ഞില്ല. റൊമാരിയോ ഷെപ്പേർഡിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ജിതേഷ് ശർമ്മയുടെ ക്യാച്ചിൽ ശ്രേയസ് അയ്യർ പുറത്ത്. രണ്ട് പന്തുകളിൽ നിന്നായി 1 റൺ ആയിരുന്നു താരത്തിന്റെ സംഭാവന.

അതിന് ശേഷം ആർസിബി ബോളര്മാര്ക്ക് മോശമായ സമയം കൊടുത്ത താരമായിരുന്നു ശശാങ്ക് സിങ് (61*). അവസാന ഓവറിൽ വിജയിക്കാൻ 29 റൺസ് വേണ്ടി വന്നപ്പോൾ താരത്തിന് 23 റൺസ് നേടാനേ സാധിച്ചുള്ളൂ. ആർസിബിക്കായി ബോളിങ്ങിൽ ഭുവനേശ്വർ കുമാർ, കൃണാൽ പാണ്ട്യ എന്നിവർ 2 വിക്കറ്റുകളും, ജോഷ് ഹേസൽവുഡ്, യാഷ് ദയാൽ, റൊമാരിയോ ഷെപ്പേർഡ് എന്നിവർ ഓരോ വിക്കറ്റുകളും സ്വന്തമാക്കി.

Latest Stories

എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി; എം.ബി രാജേഷിനും കെ. ശാന്തകുമാരിക്കും രൂക്ഷവിമർശനം

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ