'കോഹ്‌ലിക്ക് അര്‍ഹിക്കുന്ന ബഹുമാനം നല്‍കൂ'; വിമര്‍ശകരോട് പൊട്ടിത്തെറിച്ച് അക്തര്‍

കരിയറില്‍ മോശം അവസ്ഥയിലൂടെ കടന്നു പോകുന്ന ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട് കോഹ് ലിക്ക് പിന്തുണയുമായി പാകിസ്ഥാന്‍ ഇതിഹാസ പേസര്‍ ശുഐബ് അക്തര്‍. കോഹ് ലിയെ പോലുള്ള ഒരാള്‍ക്ക് അര്‍ഹിക്കുന്ന ബഹുമാനം നല്‍കണമെന്നും അദ്ദേഹത്തെ കുറിച്ചുള്ള നല്ല കാര്യങ്ങള്‍ വരുന്ന തലമുറയിലേക്ക് എത്തിക്കൂവെന്നും അക്തര്‍ പറഞ്ഞു.

‘ചെറിയ കുട്ടികള്‍ കാണുന്നുവെന്ന് പ്രസ്താവനകള്‍ ഇറക്കുന്നവര്‍ മനസിലാക്കണം. വിരാട് കോഹ്‌ലിയെ കുറിച്ച നല്ല അഭിപ്രായങ്ങള്‍ പറയൂ. അദേഹത്തിന് അര്‍ഹിക്കുന്ന ബഹുമാനം നല്‍കൂ. എക്കാലത്തെയും മികച്ച താരമാണ് കോഹ്‌ലിയെന്ന് ഒരു പാകിസ്ഥാന്‍കാരനായ ഞാന്‍ പറയുന്നു.രാജ്യാന്തര ക്രിക്കറ്റില്‍ കോഹ്‌ലി 110 ശതകങ്ങള്‍ നേടണമെന്നാണ് എന്റെ ആഗ്രഹം. 45 വയസ് വരെ കോഹ്‌ലി കളിക്കണം. കോഹ്‌ലി ആരെന്ന് എല്ലാവരെയും കാണിക്കുകയാണ് വിമര്‍ശകര്‍ ചെയ്യണ്ടത്.’

‘ഭയപ്പെടേണ്ട, 45 വയസ്സ് വരെ കളിക്കണമെന്നാണ് കോഹ്‌ലിയോട് എനിക്ക് പറയാനുള്ളത്. നിലവിലെ സാഹചര്യം നിങ്ങളെ 110 സെഞ്ച്വറി തികയ്ക്കാന്‍ ഒരുക്കുകയാണ്. ആളുകള്‍ നിങ്ങളെ എഴുതിത്തള്ളുന്നു, അവര്‍ നിങ്ങള്‍ക്കെതിരെ ട്വീറ്റ് ചെയ്യുന്നു. ദീപാവലിക്ക് നിങ്ങള്‍ ഒരു പോസ്റ്റ് ഇട്ടു. അത് നിങ്ങള്‍ക്ക് എറെ വിമര്‍ശനങ്ങള്‍ നല്‍കി.’

‘അവര്‍ നിങ്ങളുടെ ഭാര്യയെ കുറിച്ചും നിങ്ങളുടെ കുട്ടിയെ കുറിച്ചും ട്വീറ്റ് ചെയ്തു. ഇതിലും മോശമായ മറ്റൊന്നില്ല. 110 ശതകങ്ങള്‍ സ്‌കോര്‍ ചെയ്യാന്‍ പ്രകൃതി നിങ്ങളെ ഒരുക്കുന്നു. അതിനാല്‍, എന്റെ വാക്കുകള്‍ മനസ്സില്‍ വയ്ക്കുക. പൊരുതി തിരിച്ച് വരിക’ അക്തര്‍ പറഞ്ഞു.

രണ്ട് വര്‍ത്തിലേറെയായി കരിയറില്‍ സെഞ്ച്വറി വരള്‍ച്ച നേരിടുന്ന കോഹ്‌ലിയ്ക്ക് പഴയ പ്രതാപത്തിലേക്ക് ഇതുവരെയും മടങ്ങിയെത്താനായിട്ടില്ല. 2019 നവംബറിന് ശേഷം കോഹ്‌ലിയുടെ ഇന്നിംഗ്‌സുകള്‍ മൂന്നക്കം കണ്ടിട്ടില്ല.

Latest Stories

ബാംഗ്ലൂരിന്റെ ലോർഡായി താക്കൂർ, രഞ്ജി നിലവാരം പോലും ഇല്ലാത്ത താരത്തെ ട്രോളി ആരാധകർ; ചെന്നൈക്ക് വമ്പൻ പണി

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'