RCB VS MI: വിരാട് കോഹ്‌ലിയൊക്കെ തീർന്നു, ബുംറയുടെ മുന്നിൽ ഒന്നും പിടിച്ച് നിൽക്കാൻ അവനാകില്ല; വിരാട് കോഹ്‌ലിയെ പുച്ഛിച്ച് സഞ്ജയ് മഞ്ജരേക്കർ

ജസ്പ്രീത് ബുംറ മുംബൈ ഇന്ത്യൻസിൽ ചേർന്ന വാർത്ത ക്രിക്കറ്റ് ആരാധകരെ ഏറെ സന്തോഷിപ്പിച്ച ഒന്നായിരുന്നു. ഇന്ന് വാങ്കഡെ സ്റ്റേഡിയത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെയായാണ് താരം സീസണിലെ ആദ്യ മത്സരം കളിക്കുക. ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അഞ്ചാം ടെസ്റ്റിലാണ് താരത്തിന് പരിക്ക് പറ്റിയത്. എൻ‌സി‌എയിലെ ദീർഘകാല ചികിത്സക്ക് ശേഷം, താരം ഇപ്പോഴാണ് തിരികെ എത്തുന്നത്. ഐ‌പി‌എല്ലിന്റെ പതിനെട്ടാം സീസണിലെ നാല് മത്സരങ്ങളിൽ മൂന്നെണ്ണം പരാജയപ്പെട്ട മുംബൈയെ സംബന്ധിച്ച് ബുംറ ടീമിൽ എത്തേണ്ടത് വളരെ അത്യാവശ്യമാണ്.

അദ്ദേഹത്തിന്റെ തിരിച്ചുവരവ് ആരാധകർ ഏറെ ആഗ്രഹിച്ച ഒന്നാണ്. ഈ കാലയളവിൽ മുംബൈയുടെ പല മികച്ച വിജയങ്ങളിലും സംഭാവന ചെയ്ത ബുംറ 160 ൽ കൂടുതൽ വിക്കറ്റുകൾ നേടിമുംബൈയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ബൗളറാണ്.

രണ്ട് ആർ‌സി‌ബി ഓപ്പണർമാരായ വിരാട് കോഹ്‌ലിയെയും ഫിൽ സാൾട്ടിനെയും തടയുക എന്ന ചുമതല അദ്ദേഹത്തിനുണ്ടാകും. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ ആദ്യ മത്സരത്തിൽ വിരാട് മാച്ച് വിന്നിംഗ് ഫിഫ്റ്റി നേടി, പക്ഷേ ചെന്നൈ സൂപ്പർ കിംഗ്‌സിനും ഗുജറാത്ത് ടൈറ്റൻസിനും എതിരായ അടുത്ത രണ്ട് മത്സരങ്ങളിൽ അദ്ദേഹത്തിന്റെ ബാറ്റ് നിശബ്ദമായിരുന്നു. കോഹ്‌ലിയുടെ വിക്കറ്റ് ബുംറ നേടുമോ അതോ കോഹ്‌ലി തിരിച്ചടിക്കുമോ എന്നുള്ളത് കണ്ടറിയണം. ടൂർണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന റൺവേട്ടക്കാരനായ കോഹ്‌ലി ഇന്ന് നന്നായി കളിക്കും എന്നാണ് ആർസിബി ആരാധകർ പ്രതീക്ഷിക്കുന്നത്.

എന്നിരുന്നാലും മത്സരത്തിന് മുമ്പ് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ വിരാടിനെക്കാൾ മികച്ചവനാണ് ബുംറ എന്ന് കരുതുന്നു. കോഹ്‌ലി തന്റെ പ്രതാപം കഴിഞ്ഞു എന്നാണ് മഞ്ജരേക്കർ പറഞ്ഞു “ആറ് വർഷം മുമ്പ് വിരാട് മികച്ചതായിരുന്നു, എന്നാൽ ഇപ്പോൾ ബുംറയാണ് മികച്ചത്. ബുംറ തന്റെ ഉന്നതിയിലാണ്. വിരാട് ആ ദിവസങ്ങൾ പിന്നിട്ടിരിക്കുന്നു,” മഞ്ജരേക്കർ പറഞ്ഞു.

സഞ്ജയുടെ അഭിപ്രായത്തെ നവ്ജ്യോത് സിംഗ് സിദ്ധു എതിർത്തു. “വിരാട് കോഹ്‌ലിയെ നിങ്ങൾക്ക് എഴുതി തള്ളാൻ കഴിയില്ല. അദ്ദേഹം മിടുക്കനാണ്. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ആത്മാവാണ് വിരാട്,” അദ്ദേഹം പറഞ്ഞു.

Latest Stories

നിമിഷപ്രിയയുടെ വധശിക്ഷ ഈ മാസം 16ന്; ജയില്‍ അധികൃതര്‍ക്ക് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഉത്തരവ് കൈമാറി

"ലാറയുടെ റെക്കോർഡ് അദ്ദേഹത്തിന് നേടാമായിരുന്നു"; ഇന്ത്യൻ താരത്തെക്കുറിച്ച് അതിശയിപ്പിക്കുന്ന പ്രസ്താവനയുമായി ബ്രോഡ്

ഒഡീഷയില്‍ ബിജെപി അധ്യക്ഷന് തുടര്‍ച്ച, ലക്ഷ്യവും തുടര്‍ച്ച; പട്‌നായികിന്റെ ഒഡീഷ പിടിച്ചടക്കിയ മന്‍മോഹന് പാര്‍ട്ടിയില്‍ എതിരില്ല

''ദാരുണ സംഭവത്തിന്റെ ഉത്തരവാദിത്തം മുഴുവൻ അന്യായമായി ചുമത്തി''; ബാൻ ഒഴിവാക്കാൻ കിണഞ്ഞ് പരിശ്രമിച്ച് ആർ‌സി‌ബി

മുഖ്യമന്ത്രിയുടെ തീരുമാനം മാറ്റണം; സ്‌കൂള്‍ സമയമാറ്റത്തില്‍ സമരപ്രഖ്യാപനവുമായി സമസ്ത

മോഹൻലാൽ ഇനി പോലീസ് യൂണിഫോമിലേക്ക്... ; സംവിധാനം നടൻ ഓസ്റ്റിൻ ഡാൻ തോമസ്

പണിമുടക്കുമായി എല്ലാവരും സഹകരിക്കുന്നതാണ് നല്ലത്; സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കരുത്; താക്കീതുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍

മന്ത്രിയല്ല കെഎസ്ആര്‍ടിസിയുടെ മാനേജ്‌മെന്റ്; ഗണേഷ്‌കുമാര്‍ വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കിയിട്ടില്ല; നാളെ കെഎസ്ആര്‍ടിസി സ്തംഭിക്കുമെന്ന് ടിപി രാമകൃഷ്ണന്‍

IND vs ENG: ജോ റൂട്ടിനെ പുറത്താക്കിയ ആകാശ് ദീപിന്റെ പന്ത് നോ-ബോൾ ആയിരുന്നോ? തർക്കത്തിൽ മൗനം വെടിഞ്ഞ് എംസിസി

ജാനകി എന്ന പേര് ഏത് മതത്തിന്റെ പേരിലാണ്? എവിടെയെങ്കിലും സീത ഹിന്ദുവാണെന്ന് പറഞ്ഞിട്ടുണ്ടോ? ജെഎസ്‌കെ വിവാദത്തിൽ പ്രതികരിച്ച് ഷൈൻ ടോം ചാക്കോ