IPL 2025: വിരാട് കോഹ്ലിക്ക് നേരെ കുപ്പിയെറിഞ്ഞ് ആരാധകര്‍, മത്സരശേഷം അപ്രതീക്ഷിത സംഭവ വികാസങ്ങള്‍, എന്തൊക്കെയായാലും ഇത് മോശമായിപ്പോയെന്ന് ആര്‍സിബി

പഞ്ചാബ് കിങ്‌സിനെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ച് ഐപിഎല്‍ 2025ല്‍ വിജയകുതിപ്പ് തുടരുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. വിരാട് കോഹ്ലിയുടെയും (73), ദേവ്ദത്ത് പടിക്കലിന്റെയും (61) മികവിലാണ് പഞ്ചാബിനെതിരെ ആര്‍സിബി അനായാസ വിജയം നേടിയത്. ഈ സീസണില്‍ തങ്ങളുടെ ഹോംഗ്രൗണ്ടില്‍ വച്ചേറ്റ തോല്‍വിക്കുളള പകരംവീട്ടല്‍ കൂടിയായിരുന്നു ആര്‍സിബി പഞ്ചാബിനെതിരെ നടത്തിയത്. പഞ്ചാബിന്റെ ഹോംഗ്രൗണ്ടില്‍ വച്ച് നടന്ന മത്സരത്തിലെ വിജയത്തോടെ പോയിന്റ് ടേബിളില്‍ വീണ്ടും മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നിരിക്കുകയാണ് ആര്‍സിബി.

54 പന്തില്‍ ഏഴ് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 73 റണ്‍സ് നേടി ക്ലാസ് ഇന്നിങ്‌സാണ് വിരാട് കോഹ്ലി കാഴ്ചവച്ചത്. മത്സരത്തിനിടെ പഞ്ചാബ് താരങ്ങള്‍ക്ക് മുന്നില്‍വച്ച് കോഹ്ലി നടത്തിയ വ്യത്യസ്ത ആഘോഷങ്ങള്‍ എല്ലാം ശ്രദ്ധേയമായിരുന്നു. എന്നാല്‍ മത്സരം കഴിഞ്ഞ് ആര്‍സിബി താരങ്ങള്‍ ഡ്രസിങ് റൂമിലേക്ക് മടങ്ങവേ അപ്രതീക്ഷിതമായ ഒരു സംഭവമാണ് അരങ്ങേറിയത്. പവലിയനില്‍ നിന്നും ആരാധകരില്‍ ഒരാള്‍ കോഹ്ലിക്ക് നേരെ എന്തോ വലിച്ചെറിയുന്നതാണ് സോഷ്യല്‍ മീഡിയയില്‍ ഇറങ്ങിയ ഒരു വീഡിയോയിലുളളത്.

എന്നാല്‍ ഭാഗ്യത്തിന് കോഹ്ലിയുടെയോ മറ്റ് ടീമംഗങ്ങളുടെയോ ശരീരത്തില്‍ ഇത് കൊണ്ടില്ല. ഇതിന് ശേഷം സ്‌റ്റേഡിയത്തിന് മുകളിലേക്ക് ഒന്ന് നോക്കിയ ശേഷമാണ് കോഹ്ലി ഡ്രസിങ് റൂമിലേക്ക് മടങ്ങിയത്. ആദ്യ ബാറ്റിങ്ങില്‍ 158 റണ്‍സ് വിജയലക്ഷ്യമാണ് ആര്‍സിബിക്ക് മുന്നില്‍ പഞ്ചാബ് ടീം വച്ചത്. കുറഞ്ഞ സ്‌കോറില്‍ പഞ്ചാബിനെ പിടിച്ചുകെട്ടയിപ്പോഴേ ആര്‍സിബി ടീം വിജയമുറപ്പിച്ചിരുന്നു. വിരാട് കോഹ്ലിക്കൊപ്പം വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജിതേഷ് ശര്‍മയും ചേര്‍ന്നാണ് ആര്‍സിബിക്കായി മത്സരത്തില്‍ ഫിനിഷിങ് നടത്തിയത്.

Latest Stories

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ