എനിക്കും കാലിസും വാട്‌സനുമൊക്കെ ആകാനുള്ള കഴിവുണ്ട്; ട്രോളുകള്‍ ഏറ്റുവാങ്ങി ഇന്ത്യന്‍ താരം

അവസരങ്ങള്‍ നല്‍കിയാല്‍ ജാക്ക് കാലിസിനെയും ഷെയ്ന്‍ വാട്‌സനെയോ പോലെയാകാന്‍ തനിക്ക് സാധിക്കുമെന്ന ഇന്ത്യന്‍ താരം വിജയ് ശങ്കറിന്റെ പ്രസ്താവന ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ. നിരവധി പേരാണ് താരത്തിന്റെ പ്രസ്താവനയെ പരിഹസിച്ച് രംഗത്ത് വന്നിരിക്കുന്നത്. ലഭിച്ച അവസരങ്ങള്‍ മുതലാക്കാത്ത ആളാണോ ഇനിയും അവസരങ്ങള്‍ കൊടുത്താല്‍ കാലിസും വാട്‌സനുമാകാന്‍ പോകുന്നതെന്നാണ് വിമര്‍ശകരുടെ പരിഹാസം.

മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവയ്ക്കാന്‍ നാലാമനായോ അഞ്ചാമനായോ അവസരം നല്‍കണമെന്നാണ് വിജയ് ശങ്കര്‍ പറഞ്ഞത്. “കൂടുതല്‍ റണ്‍സ് നേടാന്‍ ക്രീസില്‍ കൂടുതല്‍ സമയം ചിലവഴിക്കണം. എന്നുവെച്ച് ഓപ്പണ്‍ ചെയ്യണമെന്നല്ല ഞാന്‍ പറയുന്നത്. നാലാമനായോ അഞ്ചാമനായോ അവസരം നല്‍കണമെന്നാണ് ഞാന്‍ പറയുന്നത്, എന്നിട്ടും എനിക്ക് റണ്‍സ് നേടാന്‍ സാധിച്ചില്ലയെങ്കില്‍ എന്നെ ഒഴിവാക്കാം എനിക്കതില്‍ ഖേദമുണ്ടാകില്ല.”

“ഞാന്‍ ഓള്‍റൗണ്ടറാണ്, എന്നാല്‍ ഞാന്‍ അറിയപ്പെടുന്നത് എന്റെ ബാറ്റിംഗ് കൊണ്ടാണ്. ഞാന്‍ ഒരു ഓള്‍റൗണ്ടറായതുകൊണ്ട് ആറാമനായോ ഏഴാമനായോ ബാറ്റ് ചെയ്യണമെന്നില്ല. കാലിസിനെയും വാട്‌സനെയോ പോലെയാകാന്‍ എനിക്ക് സാധിക്കും. അവര്‍ ബോള്‍ ചെയ്യുന്നതിനൊപ്പം ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുകയും മൂന്നാമനായി ബാറ്റിംഗിനിറങ്ങുകയും ചെയ്യുന്നു. ടോപ്പ് ഓര്‍ഡറില്‍ റണ്‍സ് നേടാനും വിക്കറ്റ് നേടാനും എനിക്ക് സാധിച്ചാല്‍ അത് ടീമിനും ഗുണകരമാണ്.”

“ഒരു ക്രിക്കറ്ററെന്ന നിലയില്‍ മികച്ച പ്രകടനങ്ങള്‍ ഞാന്‍ പുറത്തെടുത്തുകൊണ്ടിരിക്കണം. ഞാന്‍ റണ്‍സ് സ്‌കോര്‍ ചെയ്യുന്നെങ്കില്‍ മാത്രമേ ആളുകള്‍ എന്നെ ശ്രദ്ധിക്കാന്‍ തുടങ്ങുകയുള്ളൂ. മധ്യനിരയില്‍ കൂടുതല്‍ സമയം ലഭിച്ചാല്‍ മാത്രമേ എനിക്ക് കൂടുതല്‍ റണ്‍സ് നേടാന്‍ സാധിക്കൂ ” വിജയ് ശങ്കര്‍ പറഞ്ഞു.

Latest Stories

IPL 2024: മാറാത്ത കാര്യത്തെ കുറിച്ച് സംസാരിച്ച് സമയം കളയുന്നതെന്തിന്; ധോണി വിഷയത്തില്‍ പ്രതികരിക്കാന്‍ വിസമ്മതിച്ച് സെവാഗ്

'മേയർക്കും എംഎൽഎയ്ക്കുമെതിരെ കേസെടുക്കണം'; ഡ്രൈവർ യദുവിന്റെ ഹർജി ഇന്ന് കോടതിയിൽ

IPL 2024: ബാറ്റല്ലെങ്കില്‍ പന്ത്, ഒന്നിലവന്‍ എതിരാളികള്‍ക്ക് അന്തകനാകും; കെകെആര്‍ താരത്തെ പുകഴ്ത്തി ഹര്‍ഭജന്‍

ലോകസഭ തിരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികള്‍ പത്തിനകം നീക്കണം; നിര്‍ദേശവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്; മാതൃക

ഐപിഎല്‍ 2024: 'നിങ്ങള്‍ ഇതിനെ ടൂര്‍ണമെന്റിന്റെ ക്യാച്ച് എന്ന് വിളിക്കുന്നില്ലെങ്കില്‍, നിങ്ങള്‍ക്ക് തെറ്റ് ചെയ്യുകയാണ്'

കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ; ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി യുവാവ്

വികസിത് ഭാരത് റണ്ണില്‍ പങ്കെടുക്കണമെന്ന് വിദ്യാർഥികൾക്കും അധ്യാപകർക്കും കർശന നിർദേശം; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

IPL 2024: സംഹാരതാണ്ഡവമാടുന്ന നരെയ്ന്‍, താരത്തിന്‍റെ വിജയരഹസ്യം ഇതാണ്

ബസിന്റെ ഡോര്‍ എമര്‍ജന്‍സി സ്വിച്ച് ആരോ അബദ്ധത്തില്‍ ഓണാക്കി; നവകേരള ബസിന്റെ ഡോര്‍ തകര്‍ന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരിച്ച് കെഎസ്ആര്‍ടിസി

കൊയിലാണ്ടി പുറംകടലില്‍ നിന്നും ഇറാനിയന്‍ ബോട്ട് കോസ്റ്റ് ഗാര്‍ഡ് പിടിച്ചെടുത്തു; ആറുപേര്‍ കസ്റ്റഡിയില്‍; ചോദ്യം ചെയ്യല്‍ തുടരുന്നു