IPL 2025: രണ്ട് ഇതിഹാസ സ്പിന്നർമാരുടെ ശൈലി ഉള്ള താരമാണ് വിഘ്നേഷ് പുത്തൂർ, അവന്റെ ആ തന്ത്രം മറ്റുള്ള ബോളർമാർ ചെയ്യാത്തത്; മലയാളി താരത്തെ പുകഴ്ത്തി നവ്‌ജോത് സിംഗ് സിദ്ധു

ഐപിഎല്ലിലെ ഏവരും കാത്തിരുന്ന ആവേശ പോരിൽ മുംബൈ ഇന്ത്യൻസിനെ മുട്ടുകുത്തിച്ച് ചെന്നൈ സൂപ്പർ കിംഗ്സ് വിജയം സ്വന്തമാക്കിയിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിന് ഇറങ്ങിയ മുംബൈ ഉയർത്തിയ 156 റൺസ് എന്ന വിജയലക്ഷ്യത്തിലേയ്ക്ക് ബാറ്റ് വീശിയ ചെന്നൈ അവസാന ഓവറിന്റെ ആദ്യ പന്തിൽ വിജയം സ്വന്തമാക്കുക ആയിരുന്നു. 4 വിക്കറ്റിനാണ് ടീമിന്റെ ജയം പിറന്നത്. ചെന്നൈ വളരെ എളുപ്പത്തിൽ വിജയം സ്വന്തമാകും എന്ന ഘട്ടത്തിൽ ആണ് ഇംപാക്ട് താരവും മലയാളിയുമായ വിഘ്നേഷ് പുത്തൂർ എറിഞ്ഞ തകർപ്പൻ സ്പെൽ മുംബൈയെ സഹായിക്കുകയും മത്സരം അവസാന ഓവർ വരെ നീട്ടുകയും ചെയ്തത്. താരം മൂന്ന് വിക്കറ്റുകൾ സ്വന്തമാക്കുക ആയിരുന്നു.

കേരളത്തിനായി ഇതുവരെ ഒരു ഫസ്റ്റ് ക്ലാസ് മത്സരം പോലും കളിക്കാതെ മുംബൈ ഇന്ത്യൻ സ്‌കൗട്ടിങ് ചെന്നൈ നായകൻ ഋതുരാജ് ഗെയ്ക്വാദിനെയും അപകടകാരിയായ ശിവം ദുബെയെയും ദീപക് ഹൂഡയെയും വീഴ്ത്തിയാണ് വിഘ്നേഷ് ആദ്യ മത്സരത്തിൽ തന്നെ മുംബൈയുടെ ഹീറോ ആയത്. ഫ്രാഞ്ചൈസിയുടെ സ്കൗട്ടിംഗ് ആണ് ഓട്ടോ ഡ്രൈവറുടെ മകനായ വിഘ്‌നേഷിനെ കണ്ടെത്തിഎത്തും അദ്ദേഹത്തിന്റെ പ്രതിഭ മനസിലാക്കിയതും. സ്പിൻ അനുകൂല സാഹചര്യത്തിൽ താരത്തിന് തിളങ്ങാൻ പറ്റുമെന്ന് മനസിലാക്കിയ അവർ അദ്ദേഹത്തിന് അവസരം നൽകുക ആയിരുന്നു.

എന്തായാലൂം മുൻ ഇന്ത്യൻ താരം നവ്‌ജോത് സിംഗ് സിദ്ധു, ഇന്ത്യയിലെ രണ്ട് ഇതിഹാസ സ്പിന്നർമാരായ ബിഷൻ സിംഗ് ബേദിയെയും എരപ്പള്ളി പ്രസന്നയെയും ഓർമ്മിപ്പിച്ചുകൊണ്ട് മുംബൈയുടെ പുതിയ താരത്തെ പ്രശംസിച്ചു. “വിഘ്‌നേഷ് വിക്കറ്റുകൾ വീഴ്ത്താൻ ശ്രമിച്ചുകൊണ്ടിരുന്നു, സ്ലോ ബോളുകൾ ആണ് അവന്റെ ആയുധം. നിലവിലെ സ്പിന്നര്മാര് സാധാരണയായി ഉപയോഗിക്കുന്ന തന്ത്രമല്ല അവന്റെ.”

“എന്നിരുന്നാലും, വിഘ്‌നേഷ് വ്യത്യസ്തനാണ്, കാരണം അദ്ദേഹം ഒരു ഇതിഹാസ സ്പിന്നറെ പോലെ പന്തെറിഞ്ഞു. വിഘ്‌നേഷിനെ കണ്ടപ്പോൾ ബിഷൻ സിംഗ് ബേദിയെയും എരപ്പള്ളി പ്രസന്നയെയും ഞാൻ ഓർക്കുന്നു. ബിഷൻ സിംഗ് ബേദിയെ നെറ്റ്സിൽ പോലും കളിക്കാൻ എളുപ്പമായിരുന്നില്ല,” അദ്ദേഹം സ്റ്റാർ സ്പോർട്സിൽ പറഞ്ഞു.

ടൂർണമെന്റിന്റെ 18-ാം സീസണിൽ മുംബൈ ഇന്ത്യൻസിനായി താരം മികവ് കാണിക്കുന്നത് തുടരുമെന്ന് തന്നെ കരുതാം.

Latest Stories

നടിയെ ആക്രമിച്ച കേസ്; സർക്കാർ ഇരക്കൊപ്പമെന്ന് മന്ത്രി സജി ചെറിയാൻ, വിധി പഠിച്ചശേഷം തുടർനടപടി

'അന്വേഷണ സംഘം ക്രിമിനലുകൾ ആണെന്ന ദിലീപിന്റെ ആരോപണം ഗുരുതരം, സർക്കാർ എപ്പോഴും അതിജീവിതക്കൊപ്പം'; എകെ ബാലൻ

'കരഞ്ഞ് കാലുപിടിച്ചിട്ടും ബലാത്സംഗം ചെയ്തു, പല പ്രാവശ്യം ഭീഷണിപ്പെടുത്തി'; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസിൽ മൊഴി നൽകി പരാതിക്കാരി

'ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്, എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല'; ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്‌

'പിന്തുണച്ചവർക്ക് നന്ദി, കള്ളക്കഥ കോടതിയിൽ തകർന്ന് വീണു'; യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് ദിലീപ്

'അവൾക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കൽ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്ന് മുതൽ 6 വരെ പ്രതികൾ മാത്രം കുറ്റക്കാർ; വിധി പന്ത്രണ്ടിന്

നടിയെ ആക്രമിച്ച കേസ്; ബലാത്സംഗം തെളിഞ്ഞു, പൾസർ സുനി അടക്കം 6 പ്രതികൾ കുറ്റക്കാർ

പള്‍സര്‍ സുനി, ദിലീപ് ഉൾപ്പടെ പ്രതികൾ കോടതിയിൽ, നീതി പ്രതീക്ഷയിൽ അതിജീവിത; നടിയെ ആക്രമിച്ച കേസിൽ വിധി കാത്ത് കേരളം