IPL 2025: സിഎസ്‌കെ അവനെ പുറത്താക്കണം, വെറും മരവാഴയാണ് ആ താരം, കോടികള്‍ മുടക്കിയിട്ട് ഒരു കാര്യവുമില്ല, ആവശ്യപ്പെട്ട് മുന്‍താരം

അടുത്ത ലേലത്തില്‍ ചെന്നൈ സൂപ്പര്‍കിംഗ്‌സ് പുറത്താക്കേണ്ടവരില്‍ ആദ്യത്തെ പേര് പറഞ്ഞ് ഹൈദരാബാദ് മുന്‍കോച്ച് ടോം മൂഡി. ഐപിഎലില്‍ ഈ സീസണില്‍ നിരാശാജനകമായ പ്രകടനമാണ് സിഎസ്‌കെ കാഴ്ചവച്ചത്. റിതുരാജ് ഗെയ്ക്‌വാദിന് പകരം ധോണി ക്യാപ്റ്റന്‍സി ഏറ്റെടുത്തെങ്കിലും അദ്ദേഹത്തിനും ടീമിനെ വിജയവഴിയില്‍ തിരിച്ചെത്തിക്കാനായില്ല. അഞ്ച് തവണ ഐപിഎല്‍ കിരീടം നേടിയ ചെന്നൈക്ക് ഈ സീസണ്‍ അത്ര നല്ല ഓര്‍മകളല്ല സമ്മാനിച്ചത്. കഴിഞ്ഞ ലേലത്തില്‍ ടീമിലെടുത്ത താരങ്ങളില്‍ ചിലര്‍ അവസരത്തിനൊത്ത് ഉയരാത്തത് ടീമിനെ കാര്യമായി ബാധിച്ചിരുന്നു.

അടുത്ത വര്‍ഷം മുന്‍ ഇന്ത്യന്‍ താരം രവിചന്ദ്രന്‍ അശ്വിനെ ടീമില്‍ നിന്ന് ഒഴിവാക്കണമെന്നാണ് ടോം മൂഡി നിര്‍ദേശിച്ചത്. 9.75 കോടിക്ക് ടീമിലെടുത്ത താരത്തില്‍ നിന്നും ഇത്തവണ ഇംപാക്ടുളള ബോളിങ് പ്രകടനമൊന്നും വന്നിരുന്നില്ല. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അശ്വിനെ സിഎസ്‌കെ വീണ്ടും ടീമിലെടുത്തത്.

“സിഎസ്‌കെ അശ്വിനെ കളിപ്പിക്കുന്നതിന് പിന്നിലെ ഫിലോസഫി എനിക്ക് മനസ്സിലാകും, കാരണം അവര്‍ എല്ലായ്‌പ്പോഴും തെളിയിക്കപ്പെട്ടതും പക്വതയുള്ളതുമായ കളിക്കാരെയാണ് തിരഞ്ഞെടുത്തത്, ഐപിഎലില്‍ എല്ലാക്കാലത്തും ആ ഫിലോസഫി അവര്‍ക്ക് വര്‍ക്ക് ആയിട്ടുണ്ട്. എന്നാല്‍ അടുത്ത തവണ നിങ്ങള്‍ക്ക് ഫണ്ട് കുറയ്ക്കാന്‍ റിലീസ് ചെയ്യേണ്ടിവരുകയാണെങ്കില്‍, അത് അശ്വിനെ തന്നെയായിരിക്കും”.

“ലേലത്തില്‍ ഏകദേശം 10 കോടി രൂപയ്ക്കാണ് അശ്വിനെ എടുത്തത്. എന്നാല്‍ അവസാന പതിനൊന്നില്‍ ഇടം ഉറപ്പില്ലാത്ത ഒരാള്‍ക്ക് അത് വളരെ വലിയ തുകയാണ്. അതിനാല്‍ മാനേജ്‌മെന്റിന് അദ്ദേഹവുമായി ഒരു ബുദ്ധിമുട്ടുള്ള സംഭാഷണം നടത്തേണ്ടി വന്നേക്കാം”, ടോം മൂഡി കുറിച്ചു.

Latest Stories

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി

'കാനഡയെ ഒരു കൊല്ലത്തിനുള്ളിൽ ചൈന വിഴുങ്ങും'; ഗോൾഡൻ ഡോം പദ്ധതിയോട് മുഖംതിരിച്ചതിൽ മുന്നറിയിപ്പുമായി ട്രംപ്

മൂന്നാം ബലാത്സംഗക്കേസ്; രാഹുൽ മാങ്കുട്ടത്തിൽ എംഎൽഎയുടെ ജാമ്യാപേക്ഷയിൽ വിധി 28ന്

ഇന്‍സോംനിയ പരിപാടി മുന്‍നിര്‍ത്തി 35 ലക്ഷം തട്ടി; മെന്റലിസ്റ്റ് ആദിക്കെതിരെ കൊച്ചി സ്വദേശിയുടെ പരാതിയില്‍ കേസ്; പ്രതിപ്പട്ടികയില്‍ സംവിധായകന്‍ ജിസ് ജോയിയും

'മഹാപഞ്ചായത്തിൽ അപമാനിതനായെന്ന് വികാരം, നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്നടക്കം വിട്ടുനിൽക്കും'; ശശി തരൂർ കടുത്ത അതൃപ്‌തിയിൽ

സിപിഎം ഫണ്ട് തിരിമറി ആരോപണം ഉന്നയിച്ച വി കുഞ്ഞികൃഷ്ണനെതിരെ നടപടിയെടുക്കുമെന്ന് എം വി ജയരാജന്‍; 'കണക്ക് അവതരണത്തില്‍ ചില വീഴ്ചയുണ്ടായിട്ടുണ്ട്, ധനാപഹരണം നടന്നിട്ടില്ല, തെറ്റ് തിരുത്താന്‍ പാര്‍ട്ടിയെ തകര്‍ക്കുകയല്ല വേണ്ടത്'