IPL 2025: ആര്‍സിബിക്ക് വമ്പന്‍ തിരിച്ചടി, അവരുടെ വെടിക്കെട്ട് ബാറ്ററും പുറത്ത്, പ്ലേഓഫില്‍ ഇനി ആര് ഫിനിഷ് ചെയ്യും, പുതിയ താരത്തെ ഇറക്കേണ്ടി വരും

ഐപിഎലില്‍ പ്ലേഓഫ് മത്സരങ്ങള്‍ക്ക് ഒരുങ്ങുന്ന ആര്‍സിബി ടീമിന് തിരിച്ചടിയായി വെടിക്കെട്ട് ബാറ്റര്‍ ടിം ഡേവിഡിനെ കുറിച്ചുളള പുതിയ അപ്‌ഡേറ്റ്. താരം ഇനി ഈ സീസണില്‍ കളിക്കില്ലെന്ന തരത്തിലുളള സൂചന നല്‍കികൊണ്ടാണ് ആര്‍സിബിയുടെ പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റ് വന്നത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ കഴിഞ്ഞ മത്സരത്തില്‍ ഫീല്‍ഡിങ്ങിനിടെ ടിം ഡേവിഡിന് പരിക്കേറ്റിരുന്നു. തുടര്‍ന്ന് താരത്തിന് നടക്കുന്നതില്‍ ചെറിയ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്തു.

പരിക്ക് മാറാത്തത് കാരണം താരം ഐപിഎലില്‍ നിന്ന് പിന്മാറിയോ എന്നാണ് ഈ പോസ്റ്റ് വന്ന ശേഷം ആരാധകര്‍ സംശയം പ്രകടിപ്പിക്കുന്നത്. ടിം ഡേവിഡിന്റെ ഒരു ചിത്രം പങ്കുവച്ച് ഇത് താരത്തെ അഭിനന്ദിക്കുന്ന പോസ്റ്റാണ് എന്ന ക്യാപ്ഷനിലാണ് ആര്‍സിബിയുടെ പേജില്‍ പോസ്റ്റ് വന്നത്. “അചഞ്ചലമായ മനസ്സ്. ഒരു യോദ്ധാവിന്റെ ഹൃദയം” എന്നും ടിം ഡേവിഡിനെ കുറിച്ച് ആര്‍സിബി കുറിച്ചു. പോസ്റ്റിന് പിന്നാലെ താരത്തിന്റെ പിന്മാറ്റം സ്ഥിരീകരിച്ചുകൊണ്ടാണ് പലരും കമന്റ് ചെയ്യുന്നത്.

ടൂര്‍ണമെന്റില്‍ നിന്നും ഡേവിഡ് പിന്മാറുകയാണെങ്കില്‍ വലിയ തിരിച്ചടിയാവും ആര്‍സിബിക്കുണ്ടാവുക. ഫിനിഷര്‍ റോളില്‍ ഈ സീസണില്‍ ശ്രദ്ധേയ പ്രകടനമാണ് ടിം ഡേവിഡ് കാഴ്ചവച്ചിട്ടുളളത്. താരത്തിന് പകരം ആര്‍സിബി ആരെ കളിപ്പിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ലിയാം ലിവിങ്‌സ്റ്റണെ ഫിനിഷര്‍ റോളില്‍ ഉപയോഗിക്കാമെങ്കിലും താരത്തിന്റെ മോശം ഫോമാണ് ആര്‍സിബിയുടെ ആശങ്ക. റൊമാരിയോ ഷെപ്പേര്‍ഡ് അതിവേഗ അര്‍ധസെഞ്ച്വറി നേടി ഒരു മത്സരത്തില്‍ കത്തിക്കയറിയെങ്കിലും പ്ലേഓഫില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവയ്ക്കുമോ എന്ന കാര്യവും സംശയമാണ്.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ