MI VS RCB: ബുംറയുടെ ആദ്യ പന്തില്‍ തന്നെ സിക്‌സടിക്കും, വെല്ലുവിളിച്ച് ആര്‍സിബിയുടെ സ്റ്റാര്‍ ബാറ്റര്‍, അത് കുറച്ചുകൂടി പോയില്ലേയെന്ന് ആരാധകര്‍

പരിക്കിന് പിന്നാലെ ഫിറ്റ്‌നസ് വീണ്ടെടുത്ത് സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ ഐപിഎലില്‍ തിരിച്ചെത്തിയത് മുംബൈ ഇന്ത്യന്‍സ് ടീമിന് വലിയ ആശ്വാസമായിരിക്കുകയാണ്‌. കഴിഞ്ഞ ദിവസമായിരുന്നു ബുംറ ടീമില്‍ ജോയിന്‍ ചെയ്തതായി അറിയിച്ചുകൊണ്ടുളള വീഡിയോ മുംബൈയുടെ സോഷ്യല്‍ മീഡിയ പേജില്‍ വന്നത്. ബെംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിനെതിരെ ഇന്ന് വാങ്കഡെ സ്‌റ്റേഡയത്തില്‍ നടക്കുന്ന മത്സരത്തിലൂടെ ബുംറ തിരിച്ചെത്തുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ബുംറ നെറ്റ്‌സില്‍ പന്തെറിയുന്ന വീഡിയോസ് ഉള്‍പ്പെടെ മുംബൈ ഇന്ത്യന്‍സ് പുറത്തുവിട്ടിരുന്നു. അതേസമയം ഇന്നത്തെ മത്സരത്തില്‍ ബുംറയുടെ ആദ്യ പന്തില്‍ തന്നെ ബെംഗളൂരു ബാറ്റര്‍മാരില്‍ ആരെങ്കിലും ഒരാള്‍ സിക്‌സറടിക്കുമെന്ന് പറയുകയാണ് ആര്‍സിബിയുടെ  ടിം ഡേവിഡ്.

മുന്‍ സീസണുകളില്‍ മുംബൈയ്ക്കായി കളിച്ച താരത്തെ കഴിഞ്ഞ ലേലത്തിലാണ് ആര്‍സിബി മാനേജ്‌മെന്റ് തങ്ങളുടെ ടീമിലെത്തിച്ചത്. ബുംറയുടെ ആദ്യ ഓവറിലെ ആദ്യ പന്ത് ആര്‍സിബി ബാറ്റര്‍മാരില്‍ ആരാണ് ആ സമയത്ത് ക്രിസിലുളളതെങ്കിലും അവര്‍ സിക്‌സോ ഫോറോ നേടിയിരിക്കുമെന്നാണ് ടിം ഡേവിഡ് പറയുന്നത്. തനിക്കെതിരെ യോര്‍ക്കര്‍ ബോളുകള്‍ ബുംറ ഏറിയുകയാണെങ്കില്‍ താനും സിക്‌സിനായി ശ്രമിക്കും. അദ്ദേഹം ഒരു മികച്ച കളിക്കാരനാണ്. മികച്ച ടീമിനെതിരെയും മികച്ച കളിക്കാര്‍ക്കെതിരെയും നിങ്ങള്‍ വലിയ പ്രകടനങ്ങള്‍ നടത്തുമ്പോള്‍ ഒരു കളിക്കാരനെന്ന നിലയില്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന എറ്റവും മികച്ച ഫിലീങ്‌സ് ആണത്.

അതിനാല്‍ മികച്ച കളിക്കാരാല്‍ വെല്ലുവിളിക്കപ്പെടാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു. ഞാന്‍ അതിനായി കാത്തിരിക്കുകയാണ്. ടിം ഡേവിഡ് പറഞ്ഞു.  ഈ വര്‍ഷം കളിച്ച നാല് മത്സരങ്ങളില്‍ മൂന്നും തോറ്റ മുംബൈയ്ക്ക് ബെംഗളൂരുവിനെതിരായ ഇന്നത്തെ മത്സരം വളരെ നിര്‍ണായകമാണ്. അതേസമയം മൂന്ന് മത്സരങ്ങളില്‍ രണ്ട് കളികളും ജയിച്ച ആര്‍സിബി വീണ്ടും വിജയിച്ച് പോയിന്റ് ടേബിളില്‍ മുന്നിലെത്താനാവും ശ്രമിക്കുക.

Latest Stories

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

'എംപിമാർ സർക്കാരിന് വേണ്ടത് നേടിയെടുക്കാൻ ബാധ്യതയുള്ളവർ'; പി എം ശ്രീയിലെ ഇടപെടലിൽ ജോൺ ബ്രിട്ടാസിനെ പിന്തുണച്ച് മുഖ്യമന്ത്രി

'കോൺഗ്രസിൽ അഭിപ്രായവ്യത്യാസം പറയാൻ സ്വാതന്ത്ര്യമുണ്ട്, ശശി തരൂർ സിപിഎമ്മിലായിരുന്നുവെങ്കിൽ പിണറായി വിജയന് എതിരേ ഒരക്ഷരം മിണ്ടിപ്പോയാൽ എന്തായിരിക്കും ഗതി'; കെ സി വേണുഗോപാൽ