മുംബൈ ഇന്ത്യൻസിന്റെ തിലകക്കുറിയായി തിലക് വർമ്മ, എല്ലാവരും പോയപ്പോഴും മോൺസ്റ്റർ ആയി അയാൾ കത്തിക്കയറി

തിലക് വർമ്മക്ക് നന്ദി പറയുകയിരിക്കും മുംബൈ ഇന്ത്യൻസ് ആരാധകർ. അയാൾ ഇല്ലായിരുന്നെങ്കിൽ ആദ്യ കളിയിൽ ഒന്നും പൊരുതാൻ പോലും ആകാതെ തങ്ങളുടെ ടീം നിൽക്കും എന്നവർക്ക് അറിയാം. അയാൾ ക്രീസിലെത്തിയപ്പോൾ ഉള്ള അപകട അവസ്ഥയിൽ നിന്ന് പൊരുത്തനാകുന്ന ഒരു സ്കോറിലേക്ക് എത്തിച്ചത് യുവതാരം തിലക് വർമ്മയാണ്. 46 പന്തിൽ 84 റൺസാണ് തിലക് നേടിയത്. കടുത്ത ആരാധകർ പോലും എത്തില്ല എന്നുകരുതിയ 171/ 7 എന്ന നിലയിൽ എത്തിച്ചതിൽ തിലക് വഹിച്ച പങ്ക് വലുതായിരുന്നു.

ബാംഗ്ലൂർ നടന്ന മത്സരത്തിൽ തുടക്കം മുതൽ അച്ചടക്കത്തോടെ പന്തെറിഞ്ഞ ബാംഗ്ലൂർ താരങ്ങൾക്ക് മുന്നിൽ മുംബൈ ബാറ്റ്‌സ്മാന്മാർ ഉത്തരമില്ലാതെ നിന്നപ്പോൾ ഈ പിച്ചിൽ തന്നെ ഞാൻ കളിച്ച് കാണിക്കാം എന്ന രീതിയിൽ ബാറ്റ് ചെയ്ത തിലക് വർമ്മ ഒരു പേടിയുമില്ലാതെ തന്റെ സ്ഥിരം ശൈലിയിൽ കളിച്ചപ്പോൾ 100 പോലും കടക്കില്ല എന്ന് കരുതിയ ടീം സ്കോർ 171 ൽ എത്തിയത്.

വിക്കറ്റുകൾ ഇല പോലെ കൊഴിഞ്ഞപ്പോഴും പാറ പോലെ ഉറച്ചുനിന്ന തിലകിന് സ്വൽപ്പം പിന്തുണ കൊടുത്തത് നെഹാൽ വധേരയും (21 ) അർഷാദ് ഖാൻ 15(9 ) ആയിരുന്നു. ബാക്കി താരങ്ങൾ ആരും മികച്ച പ്രകടനം പുറത്തെടുക്കാത്തപ്പോൾ പ്രത്യേകിച്ച് ലേലത്തിൽ കോടികൾ വാരിയവർ ഒകെ നിരാശപെടുത്തിയപ്പോൾ തിലക് വർമ്മ മുംബൈയുടെ ഭാഗ്യനക്ഷത്രമായി.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി