IPL 2025: ഇത്തവണ ധോണിയെയും പിള്ളാരെയും തീർത്തിരിക്കും, ആരാധകർക്കുള്ള ഹാപ്പി ന്യൂസ് ഞങ്ങൾ തരും; വെല്ലുവിളിയുമായി ദിനേഷ് കാർത്തിക്ക്

റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (ആർസിബി) തങ്ങളുടെ ചിരവൈരികളും അഞ്ച് തവണ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്‌സുമായി (സിഎസ്‌കെ) മാർച്ച് 28 ന് ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ ഐപിഎൽ 2025 ലെ ഏറ്റവുമധികം കാത്തിരുന്ന ഏറ്റുമുട്ടലിൽ ഒന്നിൽ നേർക്കുനേർ വരും.

ആർസിബിയും സിഎസ്‌കെയും ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും ആരാധകർ ഉള്ള രണ്ട് ടീമുകളാണ്. ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ കൂടുതൽ ജയം സ്വന്തമാക്കിയത് ചെന്നൈ തന്നെയാണ്. എന്നാൽ ഇത്തവണ, ബാംഗ്ലൂരിന്റെ പുതുതായി നിയമിത ബാറ്റിംഗ് പരിശീലകനും ഉപദേശകനുമായ ദിനേശ് കാർത്തിക്, ചെന്നൈയെ തകർത്തെറിയുമെന്നാണ് പറഞ്ഞിരിക്കുന്നത്.

ബെംഗളൂരുവും ചെന്നൈയും തമ്മിലുള്ള അവസാന ഏറ്റുമുട്ടലിൽ ബാംഗ്ലൂർ ആയിരുന്നു വിജയം സ്വന്തമാക്കിയത്. ആ മത്സരത്തിലെ തോൽവിയോടെ ചെന്നൈ പ്ലേ ഓഫ് എത്താതെ പുറത്താക്കുക ആയിരുന്നു. ഐപിഎല്ലിൽ ഇതുവരെ 33 മത്സരങ്ങളിൽ 11 എണ്ണം മാത്രമാണ് ആർസിബി സിഎസ്‌കെയ്‌ക്കെതിരെ ജയിച്ചത്.

2008-ൽ ആണ് മുമ്പ് ചെന്നൈയുടെ മണ്ണിൽ ആർസിബി അവസാന ജയം സ്വന്തമാക്കിയത് എന്നൊരു പ്രത്യേകതയും ഉണ്ട്. ഹേയ്‌സിബി വിത്ത് ഡികെയുടെ സമീപകാല എപ്പിസോഡിൽ സിഎസ്‌കെയ്‌ക്കെതിരെ ശക്തമായ തന്ത്രമായിരിക്കും ആർസിബിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് ദിനേഷ് കാർത്തിക് ആരാധകർക്ക് ഉറപ്പ് നൽകി.

“ഞങ്ങളുടെ രണ്ടാമത്തെ മത്സരമായ സിഎസ്‌കെ മത്സരത്തിനായി ഞങ്ങൾ തീർച്ചയായും പ്ലാൻ ചെയ്യും. ആരും ടെൻഷൻ അടിക്കരുത്.” ദിനേഷ് കാർത്തിക് പറഞ്ഞു.

Latest Stories

കനത്ത മഴ, മൂന്നാറില്‍ ദേശീയപാതയില്‍ മണ്ണിടിഞ്ഞു; നാല് വഴിയോര കടകള്‍ തകര്‍ന്നു

വിവാദ ഫോണ്‍ സംഭാഷണം; പാലോട് രവി രാജി വച്ചു

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

ഇതുകൊണ്ടൊന്നും പ്രവര്‍ത്തകരുടെ മനോവീര്യം തകരില്ല; പാലോട് രവിയുടെ വിഷയത്തില്‍ ഉചിതമായ തീരുമാനമെടുക്കുമെന്ന് സണ്ണി ജോസഫ്

IND VS ENG: "ശരീരം കൈവിട്ടു, ബുംറ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് ഉ‌ടൻ വിരമിക്കും"

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം; വ്‌ളോഗര്‍ ഷാലു കിങ് അറസ്റ്റില്‍

എമ്പുരാനിൽ പ്രണവിന് റഫറൻസായത് ആ മോഹൻലാൽ ചിത്രം; എൽ 3യിൽ കൂടുതൽ വില്ലന്മാർ, വെളിപ്പെടുത്തി പൃഥ്വിരാജ്

വെള്ളാപ്പള്ളിയ്ക്ക് മറുപടി പറായാനില്ല; ശ്രീനാരായണ ഗുരുദേവന്‍ പറയാന്‍ പാടില്ലെന്ന് പറഞ്ഞത് എന്താണോ, അതാണ് വെള്ളാപ്പള്ളി പറയുന്നതെന്ന് വി ഡി സതീശന്‍

ENG vs IND: മാഞ്ചസ്റ്റർ ടെസ്റ്റിലെ ബുംറയുടെ പരാജയത്തിന് പിന്നിലെ കാരണം വെളിപ്പെടുത്തി ജോനാഥൻ ട്രോട്ട്

ഈഴവ വിരോധിയാണ്, കേരളം കണ്ടതില്‍വെച്ച് ഏറ്റവും പരമ പന്നന്‍; വിഡി സതീശനെതിരെ അധിക്ഷേപ പരാമര്‍ശവുമായി വെള്ളാപ്പള്ളി നടേശന്‍