ഇതുകൊണ്ടാണ് ഹാർദിക്കിനെ നായകനാക്കരുത് എന്നുപറയുന്നത്, കോഹ്‌ലിയുടെ അഭിപ്രായം കേൾക്കാൻ പോലും തയാറാകാതെ നായകൻ; കോഹ്‌ലിക്കും ഞെട്ടൽ; വീഡിയോ വൈറൽ

തുടക്കത്തിലേ ആവേശം ഒടുക്കം വരെ കാണിക്കാൻ സാധിക്കാതിരുന്ന ഓസ്ട്രേലിയ ഇന്ത്യക്കെതിരെ തകർന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഓസ്ട്രേലിയ ആദ്യ കുറച്ച് ഓവറുകൾക്ക് ശേഷം വിക്കറ്റ് കളയാൻ മത്സരിച്ചപ്പോൾ ഇന്നിംഗ്സ് അവസാനിക്കുമ്പോൾ ടീം വെറും 188 റൺസിന് പുറത്ത്. എല്ലാ ഇന്ത്യൻ ബോളറുമാരുടെയും ഭാഗത്ത് നിന്നും മികച്ച പ്രകടനമാണ് ഉണ്ടായത്. ഇന്ത്യയുടെ മറുപടി ബാറ്റിംഗ് തുടങ്ങിയപ്പോൾ നിലവിൽ ടീം ഒരു വിക്കറ്റ് നഷ്ടത്തിൽ 15 എന്ന നിലയിലാണ്, ഇഷാൻ കിഷന്റെ വിക്കറ്റാണ് ടീമിന് നഷ്ടമായത്.

ഇന്ത്യൻ ഫീൽഡിങ്ങിന് ഇടയിലെ ഒരു സംഭവം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോൾ. ഓസ്‌ട്രേലിയൻ സ്കോർ ബോർഡ് 129/ 3 എന്ന നിലയിൽ നിൽക്കുമ്പോൾ ആയിരുന്നു സംഭവം നടന്നത്. പന്തെറിഞ്ഞിരുന്ന കുൽദീപിന്റെ അടുത്ത് സംസാരിക്കുക ആയിരുന്നു കോഹ്‌ലിയും ഹാർദിക്കും, ഫീൽഡ് സെറ്റിംഗുമായി കോഹ്ലി പറഞ്ഞ വാക്കുകൾ കേൾക്കാതെ ഹാര്ദിക്ക് നടക്കുന്ന കാഴ്ചയാണ് കോഹ്‌ലിയെ വരെ ഞെട്ടിച്ചത്. ഹർദിക്കിനെ രീതി ഇഷ്ടപ്പെട്ടില്ല എന്നുള്ളത് കോഹ്‌ലിയുടെ മുഖത്ത് നിന്നും തന്നെ വ്യക്തമായിരുന്നു.

എന്തായാലും ഹാർദിക്കിന്റെ വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. “ഇവനെ നായകനാക്കരുത്, അഹങ്കാരി” ഉൾപ്പടെ നിരവധി അഭിപ്രായങ്ങളാണ് പിന്നാലെ ഉയരുന്നത്.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ