നാട്ടില്‍ ഏതെങ്കിലുമൊരു ടീം ഇന്ത്യയെ വെല്ലുവിളിക്കുന്നത് ഇതാദ്യം, പ്ലാന്‍ ബി എവിടെ?; വിമര്‍ശിച്ച് മുന്‍ താരം

ഇംഗ്ലണ്ടുമായുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ടീം മുന്‍തൂക്കം കൈവിട്ട ഇന്ത്യന്‍ ടീമിനെ വിമര്‍ശിച്ച് മുന്‍ താരം പ്രഗ്യാന്‍ ഓജ. നാട്ടില്‍ ഏതെങ്കിലുമൊരു ടീം ഇന്ത്യയെ വെല്ലുവിളിക്കുന്നത് ഇതാദ്യമാണെന്നും പ്ലാന്‍ ബി ഇല്ലാത്തതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായ ആയതെന്നും ഓജ പറഞ്ഞു.

190 റണ്‍സിന്റെ ഒന്നാമിന്നിംഗ്സ് ലീഡ് വഴങ്ങിയ ശേഷം രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിംഗിനു ഇറങ്ങിയ ഇംഗ്ലണ്ട് ഇപ്പോള്‍ 126 റണ്‍സിനു മുന്നിലെത്തിയിരിക്കുകയാണ്. ഓലി പോപ്പിന്റെ സെഞ്ച്വറിയാണ് മല്‍സരത്തില്‍ മുന്നിലെത്താന്‍ സന്ദര്‍ശകരെ സഹായിച്ചത്. മൂന്നാം നമ്പറില്‍ ക്രീസിലെത്തിയ പോപ്പ് മൂന്നാംദിനത്തിലെ കളി അവസാനിക്കുമ്പോള്‍ 148 റണ്‍സുമായി ക്രീസിലുണ്ട്.

നാട്ടില്‍ ഇതാദ്യമായിട്ടാണ് ഏതെങ്കിലുമൊരു ടീം ഇന്ത്യയെ വെല്ലുവിളിക്കുന്നത്. മുമ്പ് മറ്റേതെങ്കിലും ടീം ഇതു ചെയ്തതായി എനിക്കു തോന്നുന്നില്ല. അതുകൊണ്ടു തന്നെ നിങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ട ശരീരഭാഷ പുറത്തെടുക്കുക്കണം.

വളരെ ചൂടേറിയ, അതോടൊപ്പം കടുപ്പമേറിയ ദിവസമായിരുന്നു മൂന്നാംദിനമെന്നു ഞാന്‍ കരുതുന്നു. പക്ഷെ വിക്കറ്റ് വീഴുന്നതിനു വേണ്ടിയോ, സാഹചര്യം മാറുന്നതിനു വേണ്ടിയോയാണ് എല്ലാവരും കാത്തിരുന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ അതു അങ്ങനെ സംഭവിക്കില്ല. ഓലി പോപ്പെന്ന വലിയൊരു ഉദാഹരണം നിങ്ങള്‍ക്കു മുന്നിലുണ്ട്. അദ്ദേഹം അത്തരമൊരു സാഹചര്യം കളിയില്‍ സൃഷ്ടിച്ചെടുത്തു, ആ പ്രചോദനമാണ് നിങ്ങള്‍ക്കു ആവശ്യം.

പക്ഷെ ഒരു പ്ലാന്‍ ബി ഇല്ലായിരുന്നുവെന്നതാണ് ഇന്ത്യയുടെ പ്രശ്നം. ഓലി പോപ്പ് റിവേഴ്സ് സ്വീപ്പുകളും സ്വീപ്പ് ഷോട്ടുകളും പരീക്ഷിച്ചത് കാണുമ്പോള്‍ ഇന്ത്യക്കു തീര്‍ച്ചയായും ഒരു പ്ലാന്‍ ബി ആവശ്യമായിരുന്നുവെന്നു ഞാന്‍ കരുതുന്നു. ബോളര്‍ ഗെയിം നിയന്ത്രിക്കണമായിരുന്നു- ഓജ വിലയിരുത്തി.

Latest Stories

IND VS ENG: 'താൻ നിൽക്കുന്നത് അവന്മാരെ സഹായിക്കാനാണോ'; കളിക്കളത്തിൽ അമ്പയറോട് കയർത്ത് ഗിൽ; സംഭവം ഇങ്ങനെ

IND VS ENG: വീണ്ടും ചരിത്ര നേട്ടം സ്വന്തമാക്കി ജസ്പ്രീത് ബുംറ; തിരുത്തിയത് ആ ഇതിഹാസത്തിന്റെ റെക്കോഡ്

ശശി തരൂരിനെതിരെ അച്ചടക്കനടപടി വേണ്ട; അവഗണിക്കാന്‍ തീരുമാനിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്

IND vs ENG: ഇംഗ്ലണ്ടിൽ താൻ ബോളെറിയാൻ ശരിക്കും ഭയപ്പെടുന്ന ഇന്ത്യൻ ബാറ്റർ ആരാണെന്ന് വെളിപ്പെടുത്തി മിച്ചൽ സ്റ്റാർക്ക്

ഏകാത്മ മാനവവാദവും ഏക മുതലാളി സേവയും: ബിജെപിയുടെ രാഷ്ട്രീയ തത്വശാസ്ത്രവും പ്രയോഗ നീതിയും-2

'ഭർതൃപിതാവ് അപമര്യാദയായിപെരുമാറിയെന്ന് പറഞ്ഞു, അച്ഛന് കൂടി വേണ്ടിയാണ് കല്യാണം കഴിച്ചതെന്നായിരുന്നു മറുപടി'; ഷാർജയിൽ ജീവനൊടുക്കിയ കൊല്ലം സ്വദേശി വിപഞ്ചികയുടെ ആത്മഹത്യാ കുറിപ്പ്

IND vs ENG: ലോർഡ്‌സ് ടെസ്റ്റിൽ അമ്പയറുമായി വാക്കേറ്റത്തിലേർപ്പെട്ട് ​ഗില്ലും സിറാജും

പാക് നടി മരിച്ചത് 9 മാസം മുൻപ്, മൃതദേഹം ജീർണിച്ച നിലയിലായിരുന്നുവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്, കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പൊലീസ്

'മുൻ ഡിജിപി ശ്രീലേഖ ഉൾപ്പെടെ പത്ത് വൈസ് പ്രസിഡന്റുമാർ, വി മുരളീധരൻ പക്ഷത്തെ വെട്ടി'; പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ച് ബിജെപി

'കേരള സര്‍വകലാശാല രജിസ്ട്രാര്‍ ചുമതല ഏറ്റെടുക്കാൻ താല്പര്യമില്ല, പദവിയിൽ നിന്നും ഒഴിവാക്കണം'; വി സിക്ക് കത്തയച്ച് മിനി കാപ്പന്‍