ന്യുസിലാൻഡിനെതിരെ നടക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. ശുഭ്മൻ ഗിൽ നയിക്കുന്ന ടീമിൽ വൈസ് ക്യാപ്റ്റനായി ശ്രേയസ് അയ്യർ തിരികെ കളികളത്തിലെത്തും. ഇപ്പോഴിതാ മുന്‍ ഇന്ത്യന്‍ താരം സുബ്രഹ്‌മണ്യം ബദരീനാഥ് ടീം സെലക്ഷനെ വിമര്‍ശിച്ചു രംഗത്ത് എത്തിയിരിക്കുകയാണ്. ഋതുരാജ് ഗൈക്വദിനെ എന്ത് കൊണ്ടാണ് സ്‌ക്വാഡിൽ എടുക്കാത്തത് എന്നാണ് അദ്ദേഹം ചോദിക്കുന്നത്.
ബദരീനാഥ് പറയുന്നത് ഇങ്ങനെ:
” റുതുരാജ് ഗെയ്ക്വാദ് കഴിഞ്ഞ പരമ്പരയില്‍ നന്നായി ബാറ്റ് ചെയ്തിരുന്നു. എന്തുകൊണ്ടാണ് അദ്ദേഹം ടീമില്‍ ഇല്ലാത്തത്, എന്തുകൊണ്ടാണ് നിതീഷ് കുമാര്‍ റെഡ്ഡി ടീമിലുള്ളത്? തീര്‍ച്ചയായും അവിടെ ചില പൊരുത്തക്കേടുകള്‍ ഉണ്ട്. മറ്റ് സ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകള്‍ പ്രതീക്ഷിച്ചതുപോലെ വളരെ മികച്ചതാണ്. റുതുരാജ് ഗെയ്ക്വാദിന് പകരം നിതീഷ് കുമാര്‍ റെഡ്ഡിയെ തിരഞ്ഞെടുത്തതാണ് ഏക ആശങ്ക” ബദരീനാഥ് പറഞ്ഞു.
ന്യൂസിലൻഡിനെതിരെയുള്ള ഏകദിനങ്ങൾക്കുള്ള ഇന്ത്യൻ ടീം: ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ, വിരാട് കോഹ്‌ലി, കെഎൽ രാഹുൽ (വിക്കറ്റ്), ശ്രേയസ് അയ്യർ(വൈസ് ക്യാപ്റ്റൻ), വാഷിംഗ്ടൺ സുന്ദർ, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ഹർഷിത് സിംഗ് റാണ, പ്രസിദ്ധ് കൃഷ്ണ, കുൽദീപ് യാദവ്, റിഷഭ് പന്ത്, നിതീഷ് കുമാർ റെഡ്‌ഡി, അർഷ്ദീപ്സിങ്, യശ്വസി ജയ്സ്വാൾ.