ആ ഒരു കാരണം കൊണ്ടാണ് അവര്‍ കോഹ്‌ലിയെ പുറത്താക്കാത്തത്; തുറന്നടിച്ച് ഓജ

മോശം ഫോമിനാല്‍ വലയുന്ന് വിരാട് കോഹ്‌ലിയെ ഒരു ഇടവേള എന്നോണം ടീമില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്ന് ആവശ്യം ശക്തമായിട്ടുണ്ട്. എന്നാല്‍ നായകന്‍ രോഹിത് ശര്‍മ്മയും പരിശീലകന്‍ രാഹുല്‍ ദ്രാവിഡും കോഹ്‌ലിയെ പൂര്‍ണമായി പിന്തുണയ്ക്കുന്ന സമീപനമാണ് സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരണത്തില്‍ ഇരുവരും കോഹ്‌ലിയെ കൈവിടാതെ ചേര്‍ത്തു നിര്‍ത്തുന്നതിന്റെ കാരണം വിലയിരുത്തിയിരിക്കുകയാണ് മുന്‍ താരം പ്രഗ്യാന്‍ ഓജ.

‘വിരാട് കോഹ്‌ലിയെക്കുറിച്ച് നിങ്ങള്‍ സംസാരിക്കുകയാണെങ്കില്‍ അദ്ദേഹം ഇതുവരെ ബാറ്റിംഗില്‍ കൈവരിച്ച നേട്ടങ്ങളെക്കുറിച്ച് നിങ്ങള്‍ മനസിലാക്കണം. അവയൊന്നും നോര്‍മല്‍ ആയവയല്ല. 10 വര്‍ഷം കൊണ്ട് അന്താരാഷ്ട്ര ക്രിക്കറ്റില്‍ 70 സെഞ്ച്വറികള്‍ അടിച്ചെടുക്കുകയെന്നത് അതിശയിപ്പിക്കുന്ന നേട്ടം തന്നെയാണ്.’

‘ഇങ്ങനെയൊരു പ്രകടനം നടത്തിയ വേറെ താരങ്ങള്‍ ആരൊക്കെയാണ്? ഒരുപാട് പേരില്ല. ഈ കാരണം കൊണ്ടു തന്നെയാണ് രോഹിത് ശര്‍മയും രാഹുല്‍ ഭായിയും ഇപ്പോഴും കോഹ്‌ലിയെ പിന്തുണയ്ക്കുന്നത്. മികച്ച ഒരു ഇന്നിംഗ്സ് കോഹ്‌ലിക്കു കളിക്കാനായാല്‍ എല്ലാം മാറിമറിയുമെന്നു രാഹുല്‍ ഭായിക്കും രോഹിത്തിനുമറിയാം.’

‘അതു സംഭവിച്ചാല്‍ പെട്ടെന്നു നിങ്ങള്‍ക്കു പഴയ കോഹ്‌ലിയെയും കാണാന്‍ സാധിക്കും. അങ്ങനെയൊരു കോഹ്‌ലിയുള്‍പ്പെട്ട ടീമിനെയും കൊണ്ട് ഇന്ത്യ ടി20 ലോക കപ്പിലോ, ഏകദിന ലോക കപ്പിലോ കളിക്കുകയാണെങ്കില്‍ അദ്ദേഹത്തിന്റെ വിക്കറ്റിനായി ഏതു ടീമും എന്ത് അടവും പയറ്റുകയും ചെയ്യും. പഴയ കോഹ്‌ലിയുടെ തിരിച്ചുവരവ് എപ്പോള്‍ വേണമെങ്കിലും സംഭവിക്കും’ പ്രഗാന്‍ ഓജ പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ