അവന്മാരെ തോൽപ്പിക്കാൻ ശരിക്കും ബുദ്ധിമുട്ടാണ്, ആ പോരാട്ടം കാണാൻ ഞാൻ കാത്തിരിക്കുകയാണ്; കടുപ്പമേറിയ എതിരാളിയെക്കുറിച്ച് രവിചന്ദ്രൻ അശ്വിൻ

അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരയ്ക്കായി ഇംഗ്ലണ്ട് ടീം ഇന്ത്യ സന്ദർശിക്കാൻ അഞ്ച് മാസങ്ങൾ ബാക്കിയുണ്ടെങ്കിലും ഇപ്പോൾ തന്നെ അത് സംബന്ധിച്ച ചർച്ചകൾ സജീമായി കഴിഞ്ഞിരിക്കുന്നു . ഇന്ത്യൻ സ്പിൻ ഇതിഹാസം രവിചന്ദ്രൻ അശ്വിൻ അടുത്തിടെ ഒരു അഭിമുഖത്തിൽ ബ്രണ്ടൻ മക്കല്ലം പരിശീലിപ്പിക്കുന്ന ടീമിനെ ‘തോൽപ്പിക്കാൻ ബുദ്ധിമുട്ടുള്ള ടീം ‘ എന്ന് വിശേഷിപ്പിച്ചു. ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പറമ്പരയിൽ വലിയ ആവേശമാണ് പ്രതീക്ഷിക്കുന്നത് . ബെൻ സ്റ്റോക്‌സിന്റെ നേതൃത്വത്തിലുള്ള ടീം ആക്രമണാത്മക സമീപനത്തിലൂടെ ടെസ്റ്റ് ക്രിക്കറ്റിൽ വിപ്ലവം സൃഷ്ടിച്ചു. എന്നാൽ സ്പിന്നിന് അനുകൂലമായ ഇന്ത്യൻ പിച്ചുകളിലാണ് ബാസ്ബോൾ അതിന്റെ യഥാർത്ഥ പരീക്ഷണം നേരിടുക. ഇത് ഇന്ത്യയിൽ അവർക്ക് ഗുണം ചെയ്യുമോ ?

ടൈംസ് ഓഫ് ഇന്ത്യയോട് സംസാരിക്കവെ, ഇംഗ്ലണ്ടിന്റെ ആക്രമണാത്മക സമീപനത്തോട് വെറ്ററൻ ഓഫ് സ്പിന്നർ പ്രതികരിച്ചു. ഇംഗ്ലണ്ട് കളിക്കുന്ന ആക്രമം ഗെയിം രീതി തനിക്ക് ഇഷ്ടം ആണെന്നും അശ്വിൻ പറഞ്ഞു- “ലോകമെമ്പാടുമുള്ള നിരവധി ആളുകളെ ആവേശഭരിതരാക്കുന്ന വളരെ ആവേശകരമായ ക്രിക്കറ്റ് ബ്രാൻഡാണ് ഇംഗ്ലണ്ട് കളിക്കുന്നത്. മറുവശത്ത്, സമീപ വർഷങ്ങളിൽ ഞങ്ങൾ വളരെ സ്ഥിരതയിലാണ് കളിക്കുന്നത് ”രവിചന്ദ്രൻ അശ്വിൻ പറഞ്ഞു. ഇംഗ്ലണ്ടിന്റെ ആവേശകരമായ ക്രിക്കറ്റ് ബ്രാൻഡിനെ അശ്വിൻ അഭിനന്ദിച്ചു. എന്നാൽ സമീപകാലത്ത് ടീമിന്റെ സ്ഥിരതയെയും റെഡ് ബോൾ ഫോർമാറ്റിലെ വിജയത്തെയും അടിസ്ഥാനമാക്കി ഇന്ത്യയും മികച്ച പ്രകടനം നടത്തുമെന്നും അശ്വിൻ പറഞ്ഞു.

“അവർ ഇവിടെ വരുന്നത് എനിക്ക് കാത്തിരിക്കാനാവില്ല. അവർ ഒരടി പിന്നോട്ട് പോകുമെന്ന് ഞാൻ കരുതുന്നില്ല. അവർ കളിക്കുന്ന രീതിയിൽ കളിക്കുന്നത് തുടരും. ഈ ഘട്ടത്തിൽ ഇംഗ്ലണ്ടിനെ തോൽപ്പിക്കാൻ ബുദ്ധിമുട്ടുള്ള ടീം ആണെന്ന് പറയാതിരിക്കാൻ പറ്റില്ല ”അശ്വിൻ പറഞ്ഞു.2021 ആഷസിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇംഗ്ലണ്ട് ദയനീയമായി തോറ്റു, സ്റ്റീവ് സ്മിത്തിന്റെ നേതൃത്വത്തിലുള്ള ടീമിനെതിരെ ടൂർണമെന്റ് 4-0ന് അവർ പരാജയപ്പെടുക ആയിരുന്നു. പരമ്പരയിലുടനീളം അവരുടെ ബാറ്റിംഗ് തകർച്ച തുടർന്നു.

പിന്നീട് മക്കല്ലം വന്നു, അതോടെ ഇംഗ്ലണ്ട് മികച്ച ടീമായി . ബാറ്റിംഗിലായാലും ഫീൽഡിലായാലും ആക്രമണത്തിലും പ്രതിരോധത്തിലും പോസിറ്റീവ് തീരുമാനങ്ങൾ എടുക്കുന്നതിന് ഊന്നൽ നൽകിയ ക്രിക്കറ്റ് എന്ന നിർഭയ ബ്രാൻഡിലേക്ക് മക്കല്ലം ഇംഗ്ലണ്ടിനെ മാറ്റി.

Latest Stories

നാല് മണിക്കൂര്‍ നീണ്ട ചര്‍ച്ച, ഉണ്ണിയുടെ ആരോപണങ്ങള്‍ തെറ്റ്, വിപിനെതിരെ നടി പരാതി നല്‍കിയിട്ടില്ല.. പ്രശ്‌നം പരിഹരിച്ചു: ബി ഉണ്ണികൃഷ്ണന്‍

വീണ്ടും മഴ എത്തുന്നു, വരും ദിവസങ്ങളിൽ കനത്ത മഴ; അലേർട്ടുകൾ പ്രഖ്യാപിച്ചു

വഴിക്കടവിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: മനപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്ത് പൊലീസ്, സർക്കാർ സ്‌പോൺസേഡ് കൊലപാതകമെന്ന് ആര്യാടൻ ഷൗക്കത്ത്

IPL 2025: ഡൽഹി ക്യാപിറ്റൽസ് മാനേജ്‍മെന്റ് വിളിച്ചട്ടും വരാതെ ഇരുന്നത് ആ ഒരു കാരണം കൊണ്ടാണ്: മിച്ചൽ സ്റ്റാർക്ക്

IPL 2025: ഈ ദുരന്തത്തിന് അവന്മാരാണ് കാരണം, അതുകൊണ്ട് ഞങ്ങൾ നടപടികൾക്ക് ഒരുങ്ങുകയാണ്: ബിസിസിഐ സെക്രട്ടറി

'എനിക്ക് പണി തന്ന ആ താരത്തെ പുറത്താകാൻ ഞാൻ ശ്രമിച്ചു'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രോഹിത് ശർമ്മ

ഭൂമിക്കേ ആവശ്യമില്ലാത്ത ജീവിതമാണ്, ആത്മഹത്യ ചെയ്യാന്‍ തോന്നും.. ഡിപ്രഷന് മരുന്ന് കഴിച്ചു കൊണ്ടിരിക്കുന്ന ആളാണ് ഞാന്‍: ലക്ഷ്മി മേനോന്‍

തൊഴിൽ ചട്ടങ്ങളിൽ മാറ്റം വരുത്തി ആന്ധ്ര; ജോലി സമയം 9 ൽ നിന്നും 10 മണിക്കൂർ ആക്കി, ആറ് മണിക്കൂർ ജോലി ചെയ്താൽ 1 മണിക്കൂർ വിശ്രമം

'തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് നിയമത്തോടുള്ള അനാദരവ്, തികച്ചും അസംബന്ധം'; രാഹുൽ ​ഗാന്ധിയുടെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മിഷൻ

കേരളത്തിൽ കൊവിഡ് കേസുകൾ 2000ത്തിലേക്ക്, ഒറ്റ ദിവസം 127 പേരുടെ വർധന; രാജ്യത്ത് 5755 പേർക്ക് കൊവിഡ്