സൂര്യകുമാറും സഞ്ജു സാംസണും തിരിച്ച് വരവ് നടത്തണമെങ്കിൽ ഒറ്റ വഴിയേ ഒള്ളു; രവിചന്ദ്രൻ അശ്വിൻ പറയുന്നത് ഇങ്ങനെ

അഞ്ചാം ടി20യിൽ ഇംഗ്ലണ്ടിനെ 150 റൺസിന് തകർത്ത് ഇന്ത്യ ടി 20 പരമ്പര 4-1ന് പരമ്പര സ്വന്തമാക്കി. കളിയുടെ എല്ലാ ഡിപ്പാർട്മെന്റിലും ഇന്ത്യയുടെ വക സമ്പൂർണ ആധിപത്യമാണ് കാണാൻ സാധിച്ചത്. വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിൽ സെഞ്ചുറിയും രണ്ട് വിക്കറ്റും നേടിയ അഭിഷേക് ശർമയാണ് കളിയിലെ താരം. 54 പന്തിൽ 13 സിക്‌സറുകളും 7 ഫോറുകളും സഹിതം 135 റൺസ് നേടിയ അദ്ദേഹം ഇന്ത്യയെ 20 ഓവറിൽ 247/9 എന്ന നിലയിൽ എത്താൻ സഹായിച്ചപ്പോൾ മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ടിനെ 97 റൺസിന് പുറത്താക്കി.

ബാറ്റിംഗിൽ ഓപ്പണർ സഞ്ജു സാംസണും ക്യാപ്റ്റൻ സൂര്യകുമാർ യാദവും നിരാശപെടുത്തിയത് ഇന്ത്യക്ക് സങ്കടമായി. ഇരുവരും അഞ്ച് മത്സരത്തിലും ഒന്നിൽ പോലും നല്ല പ്രകടനം നടത്തിയില്ല. അതിൽ താരങ്ങൾക്ക് വൻ തോതിലുള്ള വിമർശനങ്ങളും ഉയർന്നു വരുന്നുണ്ട്. ഒരേ പോലെയാണ് ഇരുവരും കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ പുറത്തായത്. അതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ രവിചന്ദ്രൻ അശ്വിൻ.

രവിചന്ദ്രൻ അശ്വിൻ പറയുന്നത് ഇങ്ങനെ:

” സൂര്യ കുമാറിന്റെ ബാറ്റിംഗ് പ്രശ്നമാണ്. ഈ പരമ്പരയിൽ അദ്ദേഹത്തിൻ്റെ ക്യാപ്റ്റൻസി മികച്ചതായിരുന്നു. എന്നാൽ അദ്ദേഹത്തിന് തൻ്റെ ബാറ്റിംഗിൽ മികവ് കാട്ടാൻ സാധിച്ചില്ല. സഞ്ജു സാംസണും സ്കൈയും ഒരേ പന്തിൽ, അതേ ഫീൽഡിൽ, ഒരേ ഷോട്ട്, ഒരേ പിഴവ് ഇങ്ങനെയാണ് പുറത്തായത്”

രവിചന്ദ്രൻ അശ്വിൻ തുടർന്നു:

” 1-2 ഗെയിമുകളിൽ ഇത് സംഭവിക്കുന്നത് എനിക്ക് മനസ്സിലാക്കാൻ കഴിയും, എന്നാൽ ഇത് ഇനി അസാധാരണമല്ല. കളിക്കാർ സ്വാതന്ത്ര്യത്തോടെ കളിക്കണം. സൂര്യകുമാർ യാദവ് വളരെ പരിചയസമ്പന്നനായ വ്യക്തിയാണ്. അത് പോലെയുള്ള തരത്തിൽ നിന്ന് നമ്മൾ ഇതല്ല പ്രതീക്ഷിക്കുന്നത്. അദ്ദേഹം തന്റെ ബാറ്റിംഗ് സ്റ്റൈൽ മാറ്റേണ്ട സമയമായി” രവിചന്ദ്രൻ അശ്വിൻ പറഞ്ഞു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി