IPL 2025: അയാളെ പോലെ ആരാധക സ്നേഹം കിട്ടിയ മറ്റൊരു താരമില്ല, ആ കാഴ്ച്ച പോലെ ഒന്ന് ഞാൻ മുമ്പെങ്ങും കണ്ടിട്ടില്ല; വമ്പൻ വെളിപ്പെടുത്തലുമായി രവിചന്ദ്രൻ അശ്വിൻ

2025 ലെ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ‌പി‌എൽ) മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ എം‌എസ് ധോണിയുടെ വരവിനോട് ചെപ്പോക്ക് കാണികളുടെ പ്രതികരണം കണ്ട് ഞെട്ടിയെന്ന് ചെന്നൈ സൂപ്പർ കിംഗ്സ് (സി‌എസ്‌കെ) സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. രവീന്ദ്ര ജഡേജയുടെ റൺഔട്ടിനെ തുടർന്ന് ആണ് ജയിക്കാൻ 4 റൺ മാത്രം വേണ്ടെന്ന അവസ്ഥയിലാണ് ധോണി ക്രീസിൽ എത്തിയത്.

സി‌എസ്‌കെ വളരെ എളുപ്പത്തിൽ റൺ ചെയ്‌സ് പൂർത്തിയാകുമെന്ന് തോന്നിയ അവസരത്തിലാണ് വിഘ്‌നേഷ് പുത്തൂർ അതിഗംഭീര സ്പെൽ എറിഞ്ഞ് ചെന്നൈയെ വരിഞ്ഞ് മുറുക്കിയതും ടീമിനെ സമ്മർദ്ദത്തിലാക്കിയതും. എന്തായാലും രചിൻ രവീന്ദ്രയുടെ കൂടെ റൺ ചെയ്‌സ് പൂർത്തിയാക്കാൻ ധോണി എത്തിയപ്പോൾ സ്റ്റേഡിയം ആവേശത്തിലായി.

ഒരു പതിറ്റാണ്ടിനുശേഷം സി‌എസ്‌കെ ക്യാമ്പിലേക്ക് മടങ്ങിയെത്തിയ അശ്വിൻ, ധോണിയെക്കുറിച്ച് പറഞ്ഞത് ഇങ്ങനെ

“എം‌എസ് ധോണി ചെന്നൈയിൽ ബാറ്റ് ചെയ്യാൻ ഇറങ്ങിയപ്പോൾ, ഞങ്ങൾ ശരിക്കും ഞെട്ടി. കളിയുടെ എല്ലാ കാര്യങ്ങളും ഞാൻ മറന്ന് പോയി. വ്യക്തമായും, എം‌എസ് ധോണിക്ക് ഒരുപാട് ആരാധകർ ഉണ്ട്. സി‌എസ്‌കെ ഡ്രസ്സിംഗ് റൂമിൽ നിന്നുള്ള അയാൾക്കുള്ള സ്വീകരണം ഞാൻ ആദ്യമായിട്ടാണ് കാണുന്നത്. ആരാധകരുടെ ശബ്ദം അവിശ്വനിയം ആയിരുന്നു” അശ്വിൻ തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.

2024 ഐ‌പി‌എൽ സീസണിന് ശേഷം എം‌എസ് ധോണിയുടെ തിരിച്ചുവരവ് ആയിരുന്നു കഴിഞ്ഞ മത്സരത്തിൽ കണ്ടത്.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ