ടീമിൽ നടക്കുന്നത് പരസ്യ യുദ്ധം, ഇടക്ക് പാലമായി നിന്ന റിസ്‌വാനും ഇപ്പോൾ മിണ്ടാട്ടമില്ല; പാകിസ്ഥാൻ ടീമിൽ നടക്കുന്നത് ഞെട്ടിപ്പിക്കുന്ന സംഭവങ്ങൾ

2024 ലെ ഐസിസി ടി20 ലോകകപ്പിൽ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്കയ്‌ക്കെതിരായ തോൽവിക്ക് ശേഷം പാകിസ്ഥാൻ ക്രിക്കറ്റിൽ പ്രശ്നങ്ങൾ രൂക്ഷം ആകുകയാണ് . 2009 ലെ ചാമ്പ്യൻമാർ സൂപ്പർ ഓവറിൽ അമേരിക്ക പോലെ ഒരു ടീമിനോട് തോറ്റു പോയത് ആരാധകർക്ക് കനത്ത ഷോക്ക് തന്നെ ആയി. ഇത് അവരുടെ ആരാധകരെയും മുൻ കളിക്കാരെയും ഞെട്ടിച്ചു.

പാകിസ്ഥാനിലെ പ്രശസ്ത സ്‌പോർട്‌സ് ജേണലിസ്റ്റായ ഷൊയ്ബ് ജാട്ട് പറയുന്നതനുസരിച്ച്, ടീം ഒരു വിഭജിത രീതിയിലാണ് മുന്നോട്ട് പോകുന്നത്. ഷഹീൻ അഫ്രീദിയും ബാബർ അസമും തമ്മിൽ സംസാരങ്ങൾ നടക്കുന്നില്ല .രണ്ട് താരങ്ങൾക്കിടയിൽ പാലമായി പ്രവർത്തിച്ച മുഹമ്മദ് റിസ്‌വാൻ പക്ഷം പിടിക്കുന്നത് നിർത്തിയതായി അദ്ദേഹം വെളിപ്പെടുത്തി.

2023ലെ ഏകദിന ലോകകപ്പിന് ശേഷം ബാബറിന് പകരം ഷഹീൻ ടി20യിൽ ക്യാപ്റ്റനായതോടെയാണ് പ്രശ്‌നം ആരംഭിച്ചത്. പാകിസ്ഥാൻ സെമിയിൽ കടക്കാത്തതിനെ തുടർന്നാണ് അസം സ്ഥാനം ഒഴിഞ്ഞത്. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അഫ്രീദിക്ക് ഉത്തരവാദിത്തം ഏൽപ്പിച്ചു, എന്നാൽ ബാബറിന് ഈ നീക്കം ഇഷ്ടപ്പെട്ടില്ല, ഷഹീനെ പിന്തുണയ്ക്കാൻ സമ്മതിച്ചിട്ടും, പുതിയ നായകനോട് അദ്ദേഹത്തിൻ്റെ പെരുമാറ്റം വ്യത്യസ്തമായിരുന്നു.

ഒരു പരമ്പരയ്ക്ക് ശേഷം ഇടങ്കയ്യൻ പേസറെ പിസിബിയുടെ പുതിയ ചെയർമാൻ പുറത്താക്കിയപ്പോൾ, ക്യാപ്റ്റനായി വീണ്ടും നിയമിക്കപ്പെട്ട ബാബർ, ഷഹീനോട് ഒന്നും വെളിപ്പെടുത്തിയില്ല. റിസ്വാൻ പോലും അഫ്രീദിക്ക് പിന്തുണ നൽകിയില്ല.

ബാബർ കാരണമാണ് ടീം ഈ മോശം അവസ്ഥയിൽ നിൽകുന്നത് എന്നാണ് മാധ്യമ പ്രവർത്തകൻ പറയുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ