സഞ്ജുവിന്റെ തലയിലെ ഭാരം കുറഞ്ഞു; ഇതു റോയല്‍സിന്റെ പുതിയ മുഖം

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസന്റെ ഒറ്റയാന്‍ പ്രകടനത്തിന്റെ പിന്‍ബലത്തിലാണ് ഇന്നലെ വരെ പിടിച്ചുനിന്നത്. എന്നാല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മത്സരത്തില്‍ റോയല്‍സിന്റെ പുതിയ മുഖം കണ്ടു. സഞ്ജുവിന്റെ തലയിലെ ഭാരം അല്‍പ്പം കുറയ്ക്കുന്നതായി റോയല്‍സിന്റെ ജയം. പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ റോയല്‍സിനെ ജയം സഹായിക്കുകയും ചെയ്തു.

ബെന്‍ സ്റ്റോക്‌സിന്റെയും ജോസ് ബട്ട്‌ലറുടെയും അഭാവത്തില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ബാറ്റിംഗ് ലൈനപ്പ് നിലനില്‍പ്പിനായി പെടാപ്പാടുപെടുകയായിരുന്നു. സഞ്ജുവിന്റെ ഏകാംഗ പ്രകടനങ്ങളാണ് പലപ്പോഴും റോയല്‍സിനെ താങ്ങിനിര്‍ത്തിയത്. യശ്വസി ജയ്‌സ്വാള്‍ നല്ല തുടക്കത്തിനുശേഷം സുദീര്‍ഘമായ ഇന്നിംഗ്‌സുകള്‍ കളിക്കുന്നതില്‍ പരാജയപ്പെട്ടു. പക്ഷേ, സൂപ്പര്‍ കിങ്‌സിനെതിരെ റോയല്‍സ് ബാറ്റിങ് നിര ക്ലിക്കായി. പവര്‍ പ്ലേയില്‍ ജയ്‌സ്വാളും എവിന്‍ ലൂയിസും ചേര്‍ന്ന് സൂപ്പര്‍ കിങ്‌സ് ബോളര്‍മാരെ കശാപ്പുചെയ്തു. അപ്പോള്‍ തന്നെ സൂപ്പര്‍ കിങ്‌സ് ബോളര്‍മാര്‍ മത്സരം കൈവിട്ടിരുന്നു.

എതിര്‍ ബോളര്‍മാരെ ഗ്രൗണ്ടിന്റെ നാലു പാടും പറത്തിയ യശ്വസിയാണ് ഏറെ ആക്രമണകാരിയായത്. ഫീല്‍ഡര്‍മാര്‍ക്ക് നിയന്ത്രണങ്ങളുള്ള ആദ്യ ആറ് ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 81 റണ്‍സാണ് റോയല്‍സ് വാരിയത്. സീസണില്‍ പവര്‍ പ്ലേയില്‍ മറ്റൊരു ടീമും ഇത്രയും റണ്‍സ് നേടിയിട്ടില്ല. യുഎഇയിലെ ഏറ്റവും ഉയര്‍ന്ന പവര്‍ പ്ലേ സ്‌കോറും ഇതു തന്നെ. സൂപ്പര്‍ കിങ്‌സിനെതിരെ പവര്‍ പ്ലേയില്‍ ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറായും അതുമാറി.

യശ്വസിയും ലൂയിസും നല്‍കിയ മികച്ച തുടക്കം മുതലെടുത്ത് പിന്നീട് വന്ന റോയല്‍സ് ബാറ്റര്‍മാര്‍ താളം നിലനിര്‍ത്തി. നാലാം നമ്പറില്‍ ശിവം ദുബെയെ ഇറക്കിയ റോയല്‍സ് നായകന്‍ സഞ്ജുവിന്റെ തന്ത്രവും ഫലിച്ചു. സൂപ്പര്‍ കിങ്‌സ് ബോളര്‍മാര്‍ക്ക് ദു:സ്വപ്‌നങ്ങള്‍ സമ്മാനിച്ച ദുബെയാണ് മത്സരം അവരില്‍ നിന്ന് പൂര്‍ണമായും തട്ടിയെടുത്തത്. പതിവു താളത്തിലേക്ക് ഉയര്‍ന്നില്ലെങ്കിലും യശ്വസിയുടെ പുറാത്തകലിനു പിന്നാലെ റോയല്‍സിനെ പെട്ടെന്നൊരു തകര്‍ച്ചയിലേക്ക് വീഴാതെ പിടിച്ചുനിര്‍ത്താന്‍ സഞ്ജുവിന്റെ ചെറിയ ഇന്നിംഗ്‌സിന് സാധിച്ചെന്നു വിലയിരുത്താം.

Latest Stories

ഞാന്‍ വെറും പൊട്ടന്‍, എനിക്ക് ഇത്രേം വാല്യു മതി, നീ തരാന്‍ നില്‍ക്കണ്ട; കണ്ടതില്‍ കൗശലക്കാരനും കള്ളനും ആയ വ്യക്തി; നിഷാദ് കോയയ്‌ക്കെതിരെ 'ഗില്ലാപ്പി'

ഇന്ത്യയുടെ ലോകകപ്പ് ജേഴ്സി: കാവിയിൽ കലിതുള്ളി ആരാധകർ, ഇനി മുതൽ നമ്മൾ മെൻ ഇൻ ബ്ലൂ അല്ല മെൻ ഇൻ കാവി

ഐപിഎല്‍ 2024: 'എന്റെ ബോളിംഗ് കൊള്ളാം'; സ്വയം പ്രശംസയുമായി ഹാര്‍ദ്ദിക് പാണ്ഡ്യ

സിവി ആനന്ദബോസിനെതിരായ ലൈംഗിക പീഡനക്കേസ്; ഗവര്‍ണര്‍ ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നു; ഗുരുതര ആരോപണവുമായി പരാതിക്കാരി

കഞ്ചിക്കോട് ട്രെയിനിടിച്ച് ആന ചെരിഞ്ഞ സംഭവം; ലോക്കോ പൈലറ്റിനെതിരെ കേസെടുക്കുമെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ

സാഹചര്യം അനുസരിച്ച് കളിക്കാൻ അവനറിയില്ല, ടീമിന് ഒരു ആവശ്യവും ഇല്ലാത്തപ്പോൾ വമ്പൻ ഷോട്ടുകൾ കളിക്കും; സൂപ്പർ താരത്തെക്കുറിച്ച് ഹർഭജൻ സിംഗ്

സേനാപതിയെ പിന്നിലാക്കി ടർബോ ജോസ്; ഐഎംഡിബിയിൽ മോസ്റ്റ് ആന്റിസിപ്പേഡ് ഇന്ത്യൻ മൂവീസിൽ 'ടർബോ' രണ്ടാം സ്ഥാനത്ത്!

വ്യാജ ആനിമേറ്റഡ് വീഡിയോ പ്രചരിപ്പിച്ചു; ദേശീയ അധ്യക്ഷന്‍ ജെപി നദ്ദക്കെതിരെ കേസെടുത്ത് കര്‍ണാടക പൊലീസ്; ബിജെപിക്ക് തിരിച്ചടി

രണ്ട് ജില്ലകളില്‍ വെസ്റ്റ് നൈല്‍ ഫിവര്‍; പത്ത് പേര്‍ ചികിത്സയില്‍; മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പകരില്ല

ആ ഇന്ത്യൻ താരം മനുഷ്യനല്ല അന്യഗ്രഹജീവിയാണ്, ഡിഎൻഎ ടെസ്റ്റ് അത്യാവശ്യം; വെയ്ൻ പാർനെൽ പറയുന്നത് ഇങ്ങനെ