കാര്യം അവനെ കുറിച്ച് ഞങ്ങളൊക്കെ കുറ്റം പറഞ്ഞിട്ടുണ്ട്, പക്ഷെ ഈ കാര്യത്തിൽ അവൻ ഞങ്ങൾക്ക് മാതൃക; കോഹ്‍ലിയെ കുറിച്ച് പാകിസ്ഥാൻ താരങ്ങൾ

ക്ലാസ് ബാറ്റിംഗിനുപുറമെ, ആരാധകരും വിദഗ്ധരും ഒരുപോലെ ഹൈലൈറ്റ് ചെയ്യുന്ന വിരാട് കോഹ്‌ലിയുടെ വശം ഫീൽഡിലെ അദ്ദേഹത്തിന്റെ ഫിറ്റ്‌നസും തീവ്രതയുമാണ്. ഇത് ഒരു പരിശീലന സെഷനായാലും ലോകകപ്പ് നോക്കൗട്ടായാലും, ഇന്ത്യ നല്ല അവസ്ഥയിൽ ആയാലും മോശം അവസ്ഥയിൽ ആയാലും പുറത്തായാലും, കോഹ്‌ലി പോസിറ്റീവ് ആണ്.

എതിരാളികൾ നൽകുന്ന ചെറിയ അവസരങ്ങളിൽ പോലും കോഹ്ലി പോസിറ്റുവേ ആണ്. ചിലപ്പോഴൊക്കെ, തന്റെ ഊർജ്ജവും ഫീൽഡിംഗും കൊണ്ട് ഒന്നും സംഭവിക്കാതെ വരുമ്പോൾ അവൻ അവസരങ്ങൾ സൃഷ്ടിക്കുന്നു. മുൻ പാകിസ്ഥാൻ ക്യാപ്റ്റൻ വസീം അക്രം, വഖാർ യൂനിസ്, ഷൊയ്ബ് മാലിക് എന്നിവർ ഇത് ഉയർത്തിക്കാട്ടുകയും വലംകൈയ്യന്റെ ഫിറ്റ്‌നസിനും ഊർജത്തിനും പ്രശംസിക്കുകയും ചെയ്തു.

“കോഹ്ലി എപ്പോഴും പോസിറ്റീവ് ആയിട്ടാണ് നില്കുന്നത്. എല്ലാവരെയും കൊണ്ടും അങ്ങനെ മത്സരത്തിനുടനീളം നില്ക്കാൻ പറ്റില്ല. കോഹ്‌ലിക്ക് അത് പറ്റും , അതാണ് അയാളുടെ വിജയവും. സെഞ്ചുറി അടിച്ചാലും പൂജ്യത്തിന് പുറത്തായാലും കോഹ്ലി എന്നും കോഹ്ലി തന്നെയാണ്.” മാലിക്ക് പറഞ്ഞു.

” പാകിസ്ഥാനിൽ ഒകെ ഒരു നായകനെ പുറത്താക്കിയാൽ അയാൾ ഒരുപാട് ഡയലോഗുകൾ അടിക്കും. കോഹ്‌ലിക്ക് അങ്ങനെ ഒന്നുമില്ല. അയാൾക്ക് അതൊന്നും പ്രശ്നം അല്ല. അയാൾ ഒരേ ആറ്റിട്യൂട്ടിൽ അന്നും ഇന്നും നില്കും.” കോഹ്‍ലിയെക്കുറിച്ച് അക്രം പറഞ്ഞു.

Latest Stories

'അയ്യപ്പ സംഗമം രാഷ്ട്രീയ കാപട്യം, ശബരിമലയെ മുൻ നിർത്തി മുതലെടുപ്പിന് ശ്രമിക്കുന്നു'; വി ഡി സതീശൻ

'സംസ്ഥാനങ്ങൾ ദുർബലമായാൽ രാജ്യം ദുർബലമാകും'; ജിഎസ്ടി കൗൺസിൽ യോഗം നിർണായകമെന്ന് ധനമന്ത്രി, എല്ലാ സംസ്ഥാനങ്ങൾക്കും ആശങ്കയുണ്ട്

കുഞ്ഞ് നോക്കി നിൽക്കേ മരിക്കാനൊരുങ്ങിയ അമ്മ, ജീവൻ രക്ഷിച്ച് പോലീസ്; സംഭവത്തിന്റെ വിശദാംശങ്ങൾ പുറത്ത്

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്

Asia Cup 2025: സഞ്ജുവും ജിതേഷും അല്ല, ആ താരം ഉണ്ടെങ്കിലേ ടീം വിജയിക്കൂ: ആകാശ് ചോപ്ര

'ഞാൻ വിക്കറ്റ് നേടിയിട്ടും ധോണി എന്നോട് അന്ന് കാണിച്ചത് മോശമായ പ്രവർത്തി'; തുറന്ന് പറഞ്ഞ് മോഹിത് ശർമ്മ

രാഷ്ട്രപതിയുടെ റഫറൻസ്; ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ ​ഗവർണർക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിക്കാനാകില്ല; സുപ്രീംകോടതി

ഇസ്രയേല്‍ ഗാസയിലെ യുദ്ധത്തില്‍ വിജയിച്ചേക്കാം, പക്ഷേ പൊതുവികാരം ജൂത രാജ്യത്തിനെതിരാണെന്ന് ഡൊണാള്‍ഡ് ട്രംപ്

'സംഘാടകരുമായി കൂടിക്കാഴ്ചയ്ക്ക് തയ്യാറായില്ല'; ആഗോള അയ്യപ്പ സംഗമത്തിൽ അതൃപ്തി പരസ്യമാക്കി വി ഡി സതീശൻ

ട്രംപിന്റെ ഉപദേശകന് മോദിയുടെ പുടിന്‍- ജിന്‍പിങ് കൂടിക്കാഴ്ച രസിച്ചില്ല; നാണക്കേടെന്ന് പീറ്റര്‍ നവാരോ; റഷ്യയ്‌ക്കൊപ്പമല്ല ഇന്ത്യ നില്‍ക്കേണ്ടത് യുഎസിനൊപ്പമെന്ന് തിട്ടൂരം