ലോകകപ്പിലെ മികച്ച പ്രകടനം; അര്‍ജുന അവാര്‍ഡ് നാമനിര്‍ദേശ പട്ടികയില്‍ അവസാന നിമിഷം ഇടംപിടിച്ച് സൂപ്പര്‍ താരം, ലിസ്റ്റില്‍ മലയാളി താരവും

അര്‍ജുന അവാര്‍ഡിനുള്ള നാമനിര്‍ദേശപ്പട്ടികയില്‍ ഇന്ത്യയുടെ ലോകകപ്പ് ഹീറോ പേസര്‍ മുഹമ്മദ് ഷമിയും. ബിസിസിഐയുടെ പ്രത്യേക അഭ്യര്‍ഥനയെ തുടര്‍ന്നാണ് ഷമിയുടെ പേര് അവസാനമിനിഷം പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. അവാര്‍ഡിനായി നേരത്തെയുള്ള പട്ടികയില്‍ ഷമിയുടെ പേര് ഉണ്ടായിരുന്നില്ല. തുടര്‍ന്നാണ് ബിസിസിഐയുടെ ഇടപെടല്‍ എന്നാണ് വിവരം.

ലോകകപ്പില്‍ അവിശ്വസനീയ പ്രകടനമാണ് ഷമി നടത്തിയത്. ഏഴു മത്സരങ്ങളില്‍നിന്ന് 24 വിക്കറ്റുകള്‍ വീഴ്ത്തിയ ഷമി ലോകകപ്പിലെ വിക്കറ്റ്വേട്ടക്കാരില്‍ ഒന്നാമനായി. കായിക ലോകത്തെ സംഭാവനകള്‍ക്ക് രാജ്യം നല്‍കുന്ന ആദരവാണ് അര്‍ജുന അവാര്‍ഡ്. കായികരംഗത്തെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ബഹുമതി കൂടിയാണിത്.

26 പേരാണ് അന്തിമപട്ടികയിലുള്ളത്. പട്ടിക കായിക മന്ത്രി അംഗീകരിച്ചാല്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. ഹാങ്ചൗ ഏഷ്യന്‍ ഗെയിംസിലും ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിലും വെള്ളി മെഡല്‍ നേടിയ മലയാളി ലോങ് ജമ്പ് താരം എം. ശ്രീശങ്കറും പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.

അര്‍ജുന അവാര്‍ഡ് നാമനിര്‍ദേശ പട്ടിക: മുഹമ്മദ് ഷമി (ക്രിക്കറ്റ്), അജയ് റെഡ്ഡി (കാഴ്ച പരിമതരുടെ ക്രിക്കറ്റ്), ഓജസ് പ്രവീണ്‍, ആതിഥി ഗോപിചന്ദ് (അമ്പെയ്ത്ത്), ശീതള്‍ ദേവി (പാരാ അമ്പെയ്ത്ത്), പാറുല്‍ ചൗധരി, എം. ശ്രീശങ്കര്‍ (അത്‌ലറ്റിക്‌സ്), മുഹമ്മദ് ഹുസാമുദ്ദീന്‍ (ബോക്സിങ്), ആര്‍. വൈശാലി (ചെസ്), ദിവ്യകൃതി സിങ്, അനുഷ് അഗര്‍വാല (അശ്വാഭ്യാസം), ദിക്ഷാ ദാഗര്‍ (ഗോള്‍ഫ്), കൃഷന്‍ ബഹദൂര്‍ പഥക്, സുശീല ചാനു (ഹോക്കി), പിങ്കി (ലോണ്‍ ബോള്‍സ്), ഐശ്വരി പ്രതാപ് സിങ് തോമര്‍ (ഷൂട്ടിങ്), അന്തിം പംഗല്‍ (ഗുസ്തി), അയ്ഹിക മുഖര്‍ജി (ടേബിള്‍ ടെന്നീസ്).

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി