പെർത്തിൽ ഇന്ത്യയെ കൊത്തിപ്പറിച്ച് കങ്കാരൂകൂട്ടം, ഇനി പ്രതീക്ഷ ബോളർമാരിൽ; ആകെയുള്ള പോസിറ്റീവ് ഈ താരം

ഓസ്‌ട്രേലിയക്കെതിരായ ബോർഡർ ഗവാസ്‌ക്കർ ട്രോഫിയിലെ ആദ്യ മത്സരം പെർത്തിൽ നടക്കുമ്പോൾ അവിടെ കണ്ടത് ഓസ്‌ട്രേലിയൻ ബോളർമാർ ഒരുക്കിയ കെണിയിൽ വീണുപോയ ഇന്ത്യൻ ബാറ്റർമാരെ. ടോസ് നേടി ആതവിശ്വാസത്തോടെ ബാറ്റിംഗ് തിരഞ്ഞെടുത്ത ജസ്പ്രീത് ബുംറയുടെ തീരുമാനം പാളി പോയെന്ന് തോന്നിക്കുന്ന രീതിയിൽ തന്നെയാണ് ഇന്ത്യ കളിച്ചത്. വെറും 150 റൺസിൽ ഇന്ത്യൻ ഇന്നിംഗ്സ് അവസാനിച്ചു.

ബോളർമാർക്ക് എല്ലാ കാലഘട്ടവും വലിയ സഹായം നൽകിയിട്ടുള്ള പെർത്തിലെ മുമ്പുള്ള മത്സരങ്ങളുടെ സാഹചര്യവും പിച്ചും പരിഗണിച്ചതും തന്നെ ആയിരുന്നു ടോസ് നേടി ബുംറ ബാറ്ററിങ് തിരഞ്ഞെടുത്തത്. ഓസ്‌ട്രേലിയയിൽ ആദ്യ പരമ്പര കളിക്കുന്ന ജയ്‌സ്വാളിനൊപ്പം രോഹിത്തിന് പകരമെത്തിയ രാഹുൽ ആയിരുന്നു ഓപ്പണിങ് പങ്കാളി. തുടക്കം മുതൽ സ്റ്റാർക്ക്, ജോഷ് ഹേസൽവുഡ് എന്നിവരുടെ തകർപ്പൻ ബോളിങ്ങിന് മുന്നിൽ ഇന്ത്യൻ ബാറ്റർമാർ ബുദ്ധിമുട്ടിയപ്പോൾ ഓസ്ട്രേലിയ സാഹചര്യം നന്നായി മുതലെടുത്തു.

നന്നായി ബുദ്ധിമുട്ടിയ ജയ്‌സ്വാൾ സ്റ്റാർക്കിന്റെ പന്തിൽ എഡ്ജ് ആയി മക്‌സ്വീനിക്ക് ക്യാച്ച് നൽകി മടങ്ങിയപ്പോൾ ആദ്യ പര്യടനത്തിൽ പൂജ്യനായി മടങ്ങാനായിരുന്നു താരത്തിന്റെ വിധി. ശേഷമെത്തിയ ദേവദത്ത് പടിക്കൽ രാഹുലിനൊപ്പം കൂട്ടുകെട്ട് ഉയർത്താൻ ശ്രമിച്ചെങ്കിലും റൺ നേടാൻ പാടുപെട്ടു. ഇതിനിടയിൽ രാഹുൽ ആത്മവിശ്വാസത്തോടെ ചില ഷോട്ടുകൾ കളിച്ചു. അതിനിടയിൽ പ്രതീക്ഷിച്ചത് പോലെ തന്നെ സാഹചര്യം നന്നായി മുതലെടുത്ത് ഹേസൽവുഡ് എറിഞ്ഞ മനോഹര പന്ത് പടിക്കലിന്റെ പ്രതിരോധം തകർത്തു. എഡ്ജ് നേരെ കീപ്പറുടെ കൈയിലേക്ക്. പൂജ്യനായി തന്നെ താരവും മടങ്ങി.

തൊട്ടുപിന്നാലെ എത്തിയ സൂപ്പർതാരം കോഹ്‌ലിക്കും അധികം പിടിച്ചുനിൽക്കാൻ ആയില്ല. ഒരു സ്ട്രൈറ്റ് ഡ്രൈവ് ഒകെ അടിച്ച് ആത്മവിശ്വാസം കാണിച്ചെങ്കിലും മുതലാക്കാൻ ആയില്ല. ഹേസൽവുഡ് എറിഞ്ഞ പന്തിൽ ബാറ്റുവെച്ച താരത്തിന്റെ ടോപ് എഡ്ജ് നേരെ ഖവാജയുടെ കൈയിലേക്ക്. 6 റൺ എടുത്ത് കോഹ്‌ലിയും മടങ്ങി തന്റെ മോശം ഫോം ഇന്നും തുടർന്നു.

ശേഷം ഇന്ത്യൻ പ്രതീക്ഷ മുഴുവൻ രാഹുൽ- പന്ത് സഖ്യത്തിലായിരുന്നു. രാഹുൽ നന്നായി കളിക്കുക ആയിരുന്നെങ്കിലും 26 റൺ എടുത്ത് സ്റ്റാർകിന്റെ പന്തിൽ അമ്പയറുടെ തെറ്റായ തീരുമാനത്തിന്റെ ഫലമായി മടങ്ങി. പന്തിനൊപ്പം ചേർന്ന ജുറൽ നന്നായി തുടങ്ങിയെങ്കിലും 11 റൺ നേടി മിച്ചൽ മാർഷിന് ഇരയായി വീണു .

പന്തും നിതീഷ് കുമാർ റെഡിയും ചേർന്ന് ഇന്ത്യയെ മുന്നോട് കൊണ്ടുപോകുമെന്ന് കരുതിയെങ്കിലും 37 റൺ നേടി പന്ത് മടങ്ങിയതോടെ ഇന്ത്യ ബാക്ഫുട്ടിലായി. ശേഷം വാഷിംഗ്‌ടൺ സുണ്ടത് 4 , ഹർഷിത് റാണ 7 , ജസ്പ്രീത് ബുംറ തുടങ്ങി വാലറ്റത്തിനും തിളങ്ങാൻ ആയില്ല. അത് മത്സരം കളിച്ച നിതീഷ് റെഡ്ഢി 41 റൺ നേടി ഇന്ത്യൻ നിരയിലെ ടോപ് സ്‌കോറർ ആയി..

ഓസ്‌ട്രേലിക്കായി ഹേസൽവുഡ് നാലും സ്റ്റാർക്ക് കമ്മിൻസ് മാർഷ് എന്നിവർ രണ്ടും വിക്കറ്റ് വീഴ്ത്തി തിളങ്ങി.

Latest Stories

തെയ്യത്തിന്റെ തീയിൽ കത്തുന്ന ഒരു ജനതയുടെ മറന്നുപോയ ചരിത്രം; ഒരു ജനതയുടെ സംസ്കാരം നിശ്ശബ്ദമായി ഇല്ലാതാകുമ്പോൾ

ചർച്ചകൾ അന്തിമഘട്ടത്തിൽ, യുഡിഎഫിൽ തർക്കങ്ങൾ ഇല്ല; സീറ്റിനായി ആരും വാശി പിടിക്കുന്നില്ല: വി ഡി സതീശൻ

മുജ്‌തബ ഖമനേയിയുടെ ആരോഗ്യത്തിന് യാതൊരു കുഴപ്പവുമില്ല: ഇറാനിയൻ വിദേശകാര്യമന്ത്രി

വെസ്റ്റ് ഇൻഡീസിനെതിരെ വിജയിച്ച ശേഷം സഞ്ജു എന്നോട് ഒരു ആഗ്രഹം പറഞ്ഞു; തുറന്ന് പറഞ്ഞ് ഷെഫ് പിള്ള

'തലസ്ഥാനത്ത് 14 സീറ്റും ജയിക്കും' നേമത്തെ ബിജെപി അക്കൗണ്ട് ഇരട്ടത്താഴിട്ട് തന്നെ പൂട്ടും : മന്ത്രി വി. ശിവൻകുട്ടി

ഇന്ത്യൻ ടീമിലെ സൂപ്പർ സ്റ്റാർ അഭിഷേകാണ്, എവിടെ പോയാലും ആരാധകർ അവന്റെ പേരാണ് വിളിക്കുന്നത്: സഞ്ജു സാംസൺ

ബാബർ അസം പരിക്ക് മറച്ചു വെച്ചാണ് ടി-20 ലോകകപ്പ് കളിച്ചത്, എന്നിട്ടും ടീം തോറ്റു; ആരോപണവുമായി പാക് സിലക്ടർ

തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിൽ വൻ കവർച്ച; അമൂല്യ രത്നങ്ങളടക്കം 2 കോടിയുടെ ആഭരണം മോഷണം പോയതായി പരാതി

പാലക്കാട് മീന്‍പിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ വിദ്യാർത്ഥിക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും