രോഹിത് കോഹ്ലി ഗിൽ എന്നിവരുടെ പുറത്താകലുകൾ ആ ദിനം ഓർമിപ്പിച്ചു, ഒരിക്കലും മറക്കാനാവാത്ത ദിവസം: ആകാശ് ചോപ്ര

ഒരു ഇന്ത്യൻ ആരാധകനും ഒരിക്കലും മറക്കാനാവാത്ത ദിവസമാണ് നവംബർ 19, 2023. റോ-ക്കോ സഖ്യം ലോകകപ്പിൽ മുത്തമിടുന്നത് കാണാൻ ആഗ്രഹിച്ച ഇന്ത്യൻ ആരാധകർക്ക് ഒടുവിൽ നിരാശയായിരുന്നു ഫലം. ന്യുസിലാൻഡിനെതിരെ നടന്ന രണ്ടാം ഏകദിന മത്സരത്തിൽ രോഹിത് ഗിൽ കോഹ്ലി എന്നിവർ പുറത്തായ രീതി ലോകകപ്പ് ഫൈനൽ ഓർമിപ്പിച്ചു എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ആകാശ് ചോപ്ര.

‘ശുഭ്മാൻ ഗിൽ പുറത്തായ രീതി നവംബർ 19 നെ ഓർമ്മിപിച്ചു, കാരണം അന്ന് അദ്ദേഹം മിച്ചൽ സ്റ്റാർക്കിന്റെ പന്തിൽ പുറത്തായത് സമാനമായ രീതിയിലാണ്. അദ്ദേഹം മാത്രമല്ല, രോഹിത് ശർമ എങ്ങനെയാണ് പുറത്തായത്? ഗ്ലെൻ മാക്‌സ്വെല്ലിന്റെ ബൗളിങ്ങിൽ അദ്ദേഹത്തെ ഡീപ്പിൽ ട്രാവിസ് ഹെഡ് കയ്യിലാക്കുകയായിരുന്നു. ഇന്ത്യ-ഓസ്‌ട്രേലിയ മത്സരത്തിലെ ഹൈലൈറ്റുകൾ പോലെയായിരുന്നു ഈ വിക്കറ്റുകൾ’

‘പാറ്റ് കമ്മിൻസിന്റെ പന്തിൽ ബാറ്റിന്റെ ഇൻസൈഡ് എഡ്ജിൽ പന്ത് കൊണ്ട് ബൗൾഡായാണ് വിരാട് അന്ന് പുറത്തായത്. അതുപോലെ തന്നെയാണ് ക്രിസ് ക്ലാർക്കിന്റെ പന്തിൽ വിരാട് പുറത്തായത്. ഏകദേശം മൂന്ന് പുറത്താക്കലുകളും ഏതാണ്ട് ഒരുപോലെയായിരുന്നു. ഇത് നവംബർ 19-നെ ഓർമിപ്പിച്ചു, ആളുകൾ പറയുന്നത് പുരുഷന്മാർ മുന്നോട്ട് പോകുമെന്നാണ്. ഞങ്ങൾ മുന്നോട്ട് പോകാറില്ല. ഞങ്ങൾ സംസാരിക്കാറില്ല, പക്ഷേ ഇത് ഹൃദയത്തെ വേദനിപ്പിക്കുന്നു,’ ചോപ്ര പറഞ്ഞു.

Latest Stories

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും