ഇപ്പോൾ നടക്കുന്ന അണ്ടർ 19 ഏകദിന ലോകകപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യൻ ടീം. ഫൈനലില്‍ ഇംഗ്ലണ്ടിനെ 100 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടത്. ഇന്ത്യ സ്വന്തമാക്കുന്ന ആറാമത്തെ അണ്ടര്‍ 19 ലോകകിരീടമാണിത്.
ഫൈനലിൽ ഇന്ത്യൻ യുവ താരം വൈഭവ് സുര്യവൻഷിയുടെ തകർപ്പൻ സെഞ്ചുറിയിലാണ് 411 എന്ന കൂറ്റൻ സ്‌കോറിൽ എത്തിയത്. 80 പന്തിൽ 15 ഫോറും 15 സിക്‌സും അടക്കം 175 റൺസാണ് താരം നേടിയത്. കൂടാതെ ആയുഷ് മാഹ്ത്രേ അർധ സെഞ്ചുറിയും, വിഹാർ മൽഹോത്ര, വിക്രാന്ത് ത്രിവേദി, അഭ്യാഗൻ കുണ്ടു, കനിഷ് ചൗഹാൻ എന്നിവർ ഭേദപ്പെട്ട പ്രകടനവും കാഴ്ച വെച്ചു.
ലോകകപ്പ് ഫൈനലിൽ അടിച്ചെടുത്ത സെഞ്ച്വറിയിൽ ചരിത്രനേട്ടങ്ങൾ കുറിച്ചിരിക്കുകയാണ് വൈഭവ്. മിന്നും ഫോമിൽ ബാറ്റുവീശിയ 14കാരൻ വെടിക്കെട്ട് ഇന്നിങ്സിൽ നിരവധി റെക്കോർഡുകളാണ് സ്വന്തമാക്കിയത്. ഇംഗ്ലണ്ടിനെതിരായ ഫൈനലില്‍ താരം 55 പന്തിലാണ് വൈഭവ് 100 റണ്‍സ് അടിച്ചെടുത്തത്. ഇതോടെ അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ അതിവേഗം സെഞ്ച്വറി നേടുന്ന താരമെന്ന റെക്കോർഡ് വൈഭവ് സ്വന്തമാക്കി.