ക്രിക്കറ്റ് മൈതാനം യുദ്ധക്കളമായി, താരങ്ങള്‍ തമ്മില്‍ പൊരിഞ്ഞയടി, ആറ് പേര്‍ ആശുപത്രിയില്‍

ക്രിക്കറ്റ് ലോകം കഴിഞ്ഞ ദിവസം അസാധാരണമായ ഒരു കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ചു. ബംഗ്ലദേശിലെ ഒരു സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് മത്സരത്തിനിടെ ക്രിക്കറ്റ് മൈതാനം നിമിഷനേരംകൊണ്ട് ഒരു യുദ്ധക്കളമായി മാറി. സംവിധായകരായ മുസ്തഫ കമാല്‍ രാജിന്റെയും ദീപാങ്കര്‍ ദിപോണിന്റെയും ടീമുകള്‍ തമ്മിലാണ് ധാക്കയില്‍ നടന്ന സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് മത്സരത്തില്‍ ഗ്രൗണ്ടിലും പുറത്തും ഏറ്റുമുട്ടിയത്.

മാച്ച് അമ്പയര്‍ എടുത്ത വിവാദപരമായ തീരുമാനത്തെ തുടര്‍ന്നാണ് പ്രസ്തുത സംഭവം പൊട്ടിപ്പുറപ്പെട്ടത്. ബൗണ്ടറി അനുവദിക്കാതിരുന്ന അമ്പയറുടെ തെറ്റായ തീരുമാനത്തിനെതിരെ ഇരു ടീമുകളിലെയും താരങ്ങള്‍ തമ്മില്‍ വാക് തര്‍ക്കത്തിലേര്‍പ്പെടുകയും പിന്നീട് കൂട്ട അടിയിലെത്തുകയുമായിരുന്നു.

സംഭവത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. അവരെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശിശിര്‍ സര്‍ദാര്‍, രാജ് റിപ, ജോയ് ചൗധരി, അതിഖ് റഹ്‌മാന്‍, ഷെയ്ഖ് ഷുവോ, ആഷിഖ് ജാഹിദ് എന്നിവര്‍ക്കാണ് താരങ്ങളുടെ തമ്മിലടിയില്‍ പരിക്കേറ്റത്.

വനിതാ താരങ്ങളും അടിപിടിക്കിടയില്‍ ഉണ്ടായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരും മാച്ച് ഒഫീഷ്യല്‍സും ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. താരങ്ങളുടെ തമ്മിലടിയെ തുടര്‍ന്ന് ടൂര്‍ണമെന്റ് റദ്ദാക്കി.

Latest Stories

മലയാളത്തിൽ വീണ്ടുമൊരു പ്രണയകഥ; സുരേശനും സുമലതയും തിയേറ്ററുകളിലേക്ക്

എന്നെ സെക്സി വേഷത്തിൽ കാണുന്നത് അവർക്ക് ഇഷ്ടമാവില്ലെന്ന് എനിക്കു തോന്നി: അനാർക്കലി മരിക്കാർ

സിനിമയോ സിനിമാതാരങ്ങളോ ഈ ലോകത്തിന്‍റെ നിലനില്‍പ്പിന് ഒഴിവാക്കാന്‍ പറ്റാത്ത ഘടകങ്ങളല്ല, ഫഹദ് പറഞ്ഞതിൽ കാര്യമുണ്ട്; പ്രതികരണവുമായി പൃഥ്വിരാജ്

'ആ ആംഗിളിൽ നിന്ന് ഫോട്ടോയെടുക്കരുത്'; പാപ്പരാസികളോട് കയർത്ത് ജാൻവി കപൂർ

ഡീ ഏജിങ്ങിനായി വിജയ് യുഎസിലേക്ക്; 'ഗോട്ട്' പുത്തൻ അപ്ഡേറ്റ്

'നോട്ടയ്ക്ക് കുത്തൂ, അവരെ പാഠം പഠിപ്പിക്കൂ', കോണ്‍ഗ്രസിന്റെ സമരമുറ 'കമ്പനി' കാണാനിരിക്കുന്നു!

നോട്ടയ്ക്ക് വേണ്ടി വോട്ട് തേടി കോണ്‍ഗ്രസ്; 'നോട്ടയ്ക്ക് കുത്തൂ, അവരെ പാഠം പഠിപ്പിക്കൂ', കോണ്‍ഗ്രസിന്റെ സമരമുറ 'കമ്പനി' കാണാനിരിക്കുന്നു!

മുഖ്യമന്ത്രി ടൂറില്‍, സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നെന്ന് വിഡി സതീശന്‍

അകത്ത് പോയതിലും ശക്തനായി 51ാം നാളിലെ തിരിച്ചുവരവ്

സുഭാഷിന് ചെയ്തത് പ്രോസ്തെറ്റിക് മേക്കപ്പല്ല; അത് ഓറിയോ ബിസ്ക്കറ്റ്; വെളിപ്പെടുത്തി ചിദംബരം