'സമീപകാലത്ത് കണ്ട ഏറ്റവും മികച്ച പരമ്പര'; മറ്റ് ടീമുകള്‍ കണ്ട് പഠിക്കണമെന്ന് കപില്‍ ദേവ്

‘ബാസ്‌ബോള്‍’ എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന എതിരാളികളിലേക്ക് ആക്രമണം എത്തിക്കാനുള്ള ഇംഗ്ലണ്ടിന്റെ തന്ത്രം ക്രിക്കറ്റ് ലോകത്തെ പിടിച്ചുലച്ചിരിക്കുകയാണ്. ഹെഡ് കോച്ച് ബ്രണ്ടന്‍ മക്കല്ലവും ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സും ചേര്‍ന്ന് ടെസ്റ്റ് ക്രിക്കറ്റിനോടുള്ള ആളുകളുടെ കാഴ്ചപ്പാട് മാറ്റി. ഈ നിര്‍ഭയമായ കളി ഇംഗ്ലണ്ട് ടീമിന് വളരെയധികം പ്രശംസ നേടിക്കൊടുത്തു. ഇപ്പോഴിതാ ഇതിഹാസ ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ കപില്‍ ദേവും ഈ പ്രശംസാ ക്ലബ്ബില്‍ ചേര്‍ന്നു.

അടുത്തിടെ നടന്ന ഒരു അഭിമുഖത്തില്‍, കപില്‍ ബാസ്‌ബോളിനെ പ്രശംസിക്കുകയും അടുത്തിടെ സമാപിച്ച ആഷസിലെ ഇംഗ്ലണ്ടിന്റെ പ്രകടനം താന്‍ ഏറെ ആസ്വദിച്ചതായും പറഞ്ഞു. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയോട് അല്‍പ്പം കൂടുതല്‍ ആക്രമണോത്സുകത കാണിക്കാന്‍ നിര്‍ദ്ദേശിച്ച കപില്‍ ദേവ് സമനിലയ്ക്കായി കളിക്കുന്നതിനേക്കാള്‍ ഗെയിമുകള്‍ വിജയിക്കുന്നതിന് ഊന്നല്‍ നല്‍കാനും ടീമുകളോട് ആവശ്യപ്പെടുകയും ചെയ്തു.

ബാസ്ബോള്‍ അതിശയകരമാണ്. ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിലുള്ള പരമ്പര ഞാന്‍ സമീപകാലത്ത് കണ്ട ഏറ്റവും മികച്ച പരമ്പരകളിലൊന്നാണ്. ക്രിക്കറ്റ് അങ്ങനെ തന്നെ കളിക്കണമെന്ന് ഞാന്‍ കരുതുന്നു. രോഹിത് മികച്ച താരമാണ്. പക്ഷേ അവന്‍ കൂടുതല്‍ ആക്രമണാത്മകനായിരിക്കണം.

ഇംഗ്ലണ്ട് ഇപ്പോള്‍ കളിക്കുന്നത് എങ്ങനെയെന്ന് നിങ്ങള്‍ ചിന്തിക്കണം. അത് ക്രിക്കറ്റ് കളിക്കുന്ന എല്ലാ രാജ്യങ്ങളും ആ വഴികളില്‍ ചിന്തിക്കണം. എല്ലാ ടീമുകളുടെയും ഏറ്റവും ഉയര്‍ന്ന മുന്‍ഗണന (സമനിലയ്ക്ക് വേണ്ടിയല്ല) കളി ജയിക്കണം എന്നതായിരിക്കണം- ടെംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കപില്‍ ദേവ് പറഞ്ഞു.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ